മറവിതന്‍ മൂടല്‍ മഞ്ഞിലകപ്പെട്ടു ഞാന്‍
മിഴിരണ്ടിലും കനത്ത കൂരിരുട്ടു മാത്രം
തപ്പിത്തടഞ്ഞു നടക്കുവാനായി ശ്രമിക്കവെ
അറിയില്ലെനിക്കെന്‍റെ വഴികളൊന്നുമേ.
എവിടെനിന്നു വന്നു ഞാനിപ്പോള്‍
എവിടെ എത്തി നില്‍ക്കുന്നു ഞാന്‍
എന്‍റെ മനക്കണ്ണില്‍ കണ്ടമുഖങ്ങള്‍
ചിരിച്ചും കരഞ്ഞും കരളലിയിച്ചും
കടന്നുപോയ വഴികളില്‍
കളഞ്ഞുപോയ സ്മൃതികള്‍
എനിക്കുമെന്നെയറിയാത്തൊരീ നേരത്ത്
കൈവിട്ടുപോയ കാലങ്ങളും കഥകളും
മിഴികളില്‍ തെളിനീരായ് ഒഴുകുവാനെങ്കിലും
തിരികെ വരുമോയീ വഴിയിലെന്നെങ്കിലും?
ലൂസി കണിയാലി (ചിക്കാഗോ)

