LITERATURE

അമേരിക്കൻ മലയാളിയുടെ പല മുഖങ്ങൾ, ചില കഥകൾ

Blog Image

ഷാജൻ ആനിത്തോട്ടം രചിച്ച 'ഹിമ' എന്ന കഥാസമാഹാരം വായിച്ചു. വായന, അമേരിക്കൻ മല യാളി പ്രവാസിയുടെ ഒന്നാം തലമുറ അനുഭവിച്ചുപോരുന്ന ജീവിതത്തിന്റെ അർത്ഥാന്തരങ്ങളുടെ പകർത്തെഴുത്താണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി.

കടൽ കടന്ന് അക്കരെയെത്തുമ്പോഴും അവിടുത്തെ സുഖസമൃദ്ധമായ സമ്പന്ന ജീവിതത്തിനിട യിൽപോലും ഏതൊക്കെയോ സുഖകരമല്ലാത്ത വിചാര വികാരങ്ങളും ഗൃഹാതുരതകളും ചിന്തയു ളളവരെ അലട്ടിക്കൊണ്ടിരിക്കും. ആ ഒരു മാനസികാവസ്ഥ ഈ കഥകളിൽ ഉടനീളമുണ്ട്. അതോ ടൊപ്പം മലയാളി പ്രവാസിയുടെ ഏഴെട്ടുകാശിന്റെ ഉന്മാദത്തള്ളലും അല്പത്തങ്ങളും പൊങ്ങച്ച ങ്ങളും നഷ്‌ടവിഷാദ സ്മൃതികളും ആവിഷ്കരണത്തിൽ വെളിപ്പെടുന്നുമുണ്ട്. നം എവിടെ പോയാലും തിരികെപോകാവുന്ന ഒരിടം, നാം എവിടെനിന്നു പോന്നോ അവിടെ നമുക്കുണ്ട് എന്ന തോന്നൽ ഒരു ആശ്വാസമാണ്. പക്ഷേ, ആ ആശ്വാസവും ഒടുവിൽ നീറിപ്പുകയുന്ന നൊമ്പരമായി മാറുന്നു എന്നതാണ് യാഥാർത്ഥ്യം. ആ യഥാതഥ അനുഭവങ്ങളുടെ സാക്ഷ്യം ഷാണന്റെ കഥകളുടെ മുഖമുദ്രയാണ്.

കാൽ നൂറ്റാണ്ട് പിന്നിട്ടു ഷാജൻ അമേരിക്കയിലെത്തിയിട്ട്, 'ഉയർന്ന പഠിപ്പുള്ള' ആളായിട്ടും ഷാജൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ആ പഠനം അക്കാഡമിക് ഡിഗ്രികൾക്ക് അറ ത്തേയ്ക്ക് കടന്നുചെന്ന് നരജീവിതവേദനകളിലേക്കു കൂടി വ്യാപരിക്കുന്നു. ഈ സൂക്ഷ്മദർശനം ഷാജന്റെ കഥകൾക്ക് ഒരു ദാർശനിക ഗരിമകൂടി നല്‌കുന്നുണ്ട്. മനുഷ്യൻ ഇങ്ങനെയൊക്കെയാണ്. മനുഷ്യജീവിതം ഇത്രയൊക്കെയേയുള്ളു എന്നൊരു അറിവിലേക്ക്, ഷാജൻ്റെ ചിന്താലോകവും എഴു ത്തുജീവിതവും എളിമപ്പെടുന്നുവെന്നു കഥകളിൽ നിന്നു പ്രത്യക്ഷമാണ്.

"ഉണങ്ങിപ്പോയ നമ്മുടെ വേരുകളിൽ വെള്ളമൊഴിക്കുന്നതും വളമിടുന്നതും ഒരു വജ്ര വ്യായാമ മാണെന്ന് ഞാൻ തിരിച്ചറിഞ്ഞു." ഹിമ എന്ന കഥയിലെ ഈ അവസാനവാചകം ഒരു തിരിച്ചറിവാണ്. പ്രവാസി മലയാളി എതൊക്കെയോ നൊസ്റ്റാൾജിയയ്ക്ക് അടിമപ്പെട്ടു നാട്ടിലൊരു വീട് വെക്കാൻ മോഹിച്ച്, ഒടുവിൽ ആ മോഹം ഉപേക്ഷിച്ചു വിദേശത്തേക്കു തന്നെ തിരിച്ചുപോയി.

'ചിക്കാം ചിക്കാ ബും ബും' എന്ന കഥ മറ്റൊരു ഉപേക്ഷിക്കലിൻ്റെ ദൃഢനിശ്ചയമാണ്. അമേരിക്ക യിൽ ചെന്ന് ആദ്യം താമസിച്ച വീട്, ജീവിതം കൂടുതൽ സമ്പന്നമായപ്പോൾ മറ്റൊരു സമ്പന്ന വീടിനു വേണ്ടി വില്ക്കാൻ തയ്യാറായതാണ്. വിൽക്കാനിട്ട വീട്ടിൽ ഒരു ദിവസം ചെന്നപ്പോൾ അവിടെ ചെലവിട്ട വേളകളിൽ മനസ്സിലേക്കു വന്ന പഴയകാല ജീവിതസ്‌മരണകളുടെ വേലിയേറ്റത്തിൽ ബേസ്മെന്റിലെ മൂലയിലെ പഴയൊരു സൈഡ് ടേബിളിൻ്റെ വലിപ്പു തുറന്നപ്പോൾ പൊടിപിടിച്ചൊരു പുസ്തകം കണ്ടു. ചിക്കാ ചിക്കാ ബും ബും. നാല് മക്കളുടെയും പ്രിയപ്പെട്ട പുസ്‌തകം. മതി, അതു മതി, ഈ വിട വിൽക്കുക എന്ന തിരുമ്മനം ഉപേക്ഷിക്കാൻ. ഉള്ളിൻ്റെ ഒരു മുലയിൽ പൊടിപിടിച്ചു കിടക്കുന്ന ആർദ്രമായൊരു സ്‌മരണ മതി മനുഷ്യപ്പറ്റിന്റെ വറ്റാത്ത ഉറവ പൊട്ടിവരാൻ.

'ഒരു ബ്ലൂലേബൽ അപാരത' ബുലേബൽ വിസ്‌കി പൊട്ടിച്ച് ഒരു പെഗ് നുണയാൻ മോഹിച്ചു. ഓരോരോ കാരണങ്ങളാൽ ആ മോഹം നീട്ടിനീട്ടിവെച്ച് അവറാച്ചൻ ആ മോഹം സഫലീകരിക്കയെ ടാതെ മരിച്ചുപോയി. അവറാച്ചൻ്റെ 41-ാം ചരമദിനത്തിൽ, പള്ളികഴിഞ്ഞു കുടുംബക്കാരും കുട്ടു കാരും വീട്ടിൽ ഒത്തുകൂടിയപോൾ ഭാര്യ മോളമ്മ ആ ലേബൽ ജോണിവാക്കറിന്റെ കുപ്പി പൊട്ടിച്ചു പൊട്ടിക്കരഞ്ഞു. മനുഷൻ, മനുഷ്യൻറെ ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, സ്വപ്‌നങ്ങൾ എല്ലാം എത്രയോ നിസ്സഹായം.

'ഡയറി ഓഫ് എ ട്രോഫിവൈഫ്.' റോണി എന്ന ഭാര്യയുടെ ഓർമ്മകളിലൂടെ ഒരു സന്തുഷ്ട ദാമ്പത്യ ജീവിതത്തിന്റെ സൗഭാഗ്യത്തെ ഉണർത്തുകയാണ്. അപകടത്തിൽ മരിച്ചുപോയ ഭർത്താവിനെ യോർത്ത്, കെയർ ഗിവറിന്റെ ശുശ്രൂഷാ പശ്ചാത്തലത്തിൽ, മനുഷാവസ്ഥയുടെ ദയനീയ ക്ഷണിക തയെ, നാളേയ്ക്കു വേണ്ടി നിളേ നീളേ പായുന്ന മനുഷ്ടനെ ഓർമ്മപ്പെടുത്തുകയാണ്.

ഒരു പ്രാഞ്ചിയേട്ടന്റെ പൊങ്ങച്ചങ്ങളെയാണ് 'ഷെവലിയർ കുഞ്ചെറിയ' എന്ന കഥ നർമ്മ മധുര മായി ആവിഷ്കരിക്കുന്നത്. 'നമ്പീശ യുവതി, വയസ് 25, ശുദ്ധജാതകം' ഒരു പിതാവ് തൻ്റെ മകനു വേണ്ടി പെണ്ണുകാണൽ നടത്തുന്ന കഥയാണ്. ഈ കഥയിലും വർക്കിച്ചായൻ, ബ്രിട്ടണി എന്ന കുറമ്പി ക്കുവേണ്ടി കറങ്ങി നടക്കുന്ന കഥയിലും നർമ്മത്തിൻ്റെ മേമ്പൊടി ചേർത്തിട്ടുണ്ട്.
ശമരിയാക്കാരനും ഞാനും' സുവിശേഷത്തിലെ സമരിയക്കാരന്റെ ഉപമയുടെ അന്തസ്സത്ത ഉൾക്കൊണ്ട് എഴുതിയ കഥയാണ്. 'പത്താമത്തെ വണ്ടി' ഏറ്റവും പുതിയ മോഡൽ ആങണ ടഢ-വിൽ ലൂക്കാചനും ഭാര്യ ജാൻസിയും മകൾ മിക്കിയും 20 ദിവസം അമേരിക്കയിലൂടെ സഞ്ച രിക്കുന്ന സവിശേഷ വിവരണമാണ്. എക്സ്പ്ലോർ ദ അമേരിക്കയിലൂടെ ആ നാടിന്റെ ഭൂപ്രകൃതി യുടെ വിശേഷങ്ങളെ വായനക്കാരനു സമർപ്പിക്കുകയാണ്. സുറുമ ഒരു കലാലയ പ്രണയത്തിന്റെ വിഷാദ സ്മരണകളെയാണ് ഉണർത്തുന്നത്. കഥാകാരൻ്റെ സുഹൃത്ത്, കുമാരൻ, അർബുദംകൊണ്ട് നീണ്ടമുടി മുറിക്കേണ്ടിവന്ന തന്റെ ഭാര്യയോട് ഭൗതികമായും ആന്തരികമായും സാമ്യപ്പെടുവാൻ തന്റെ സുന്ദരമായ തലമുടി മുറിച്ചുമാറ്റുന്ന വേദനാനിർഭരമായ കഥ പറയുന്നു. അമ്മ മകൾ ബന്ധ ത്തിന്റെ ഉള്ളലിവ്, പട്ടുസാരിയിൽ നിന്നു വരുന്ന മരണഗന്ധത്തിന്റെ അഗാധതലങ്ങളെ വെളിപ്പെടു ത്തുന്നുണ്ട് അഞ്ചാം പാതിര എന്ന കഥയിൽ.ജീവിതം പോലെ കഥയ്ക്കും പൂർണ്ണതയില്ല. അതുകൊണ്ട്, നമുക്ക് തുടർച്ചയായി സ്വ‌പ്നം കാണേണ്ടതുണ്ട്. വായിക്കേണ്ടതുണ്ട്. എഴുതേണ്ടതുണ്ട്. നമ്മുടെ നശ്വരതയെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണത്. സ്വപ്‌നം കാണാത്തവരും വായിക്കാത്തവരും എഴുതാത്തവരും തങ്ങ ളുടെ ജന്മക്ഷയത്തെ ക്ഷണനേരത്തേയ്ക്കെങ്കിലും അക്ഷയമാക്കാൻ ഹിമയുടെ താളുകളിലൂടെ ഒന്നു കടന്നുപോകുന്നത് നല്ലതാണ്.കഥാകൃത്തിനും കൃതിക്കും അനുഗ്രഹം നേരുന്നു.

MATHEW PRAL

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.