PRAVASI

ചിരിയുടെ ചക്രവർത്തിക്ക് വിട നൽകി കേരളം ; ഇനി ലാഫിങ് വില്ലയിൽ അന്ത്യവിശ്രമം

Blog Image

ഹാസ്യചക്രവർത്തിക്ക് വിട നൽകി സാംസ്കാരിക കേരളം. ഔദ്യോ​ഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടന്നു. ബ്യൂ​ഗിൾ സല്യൂട്ടോടെയാണ് ചടങ്ങുകൾ നടന്നത്. സലിം കുമാറിന്റെ വസതിയായ ലാഫിങ് വില്ലയിൽ ഇനി അന്ത്യവിശ്രമംകൊള്ളും.
സലിം കുമാറിന്റെ ആ​ഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്കാരം നടന്നത്. കോൺ​ഗ്രസ് പതാക പുതപ്പിച്ചാണ് മൃതദേഹം ചിതയിലേക്കെടുത്തത്. മക്കളായ ആരോമലും ചന്തുവും ചിതയ്ക്ക് തീകൊളുത്തി. ചിതാഭസ്മം പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടായെന്ന് സലിം കുമാർ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണു​ഗോപാലും വീട്ടിലെത്തിയിരുന്നു. പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് ലാഫിങ് വില്ലയിൽ മൃതദേഹം എത്തിച്ചത്. ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിന് വിട നൽകിയാണ് സലിം കുമാർ മടങ്ങിയത്. സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് അതുല്യപ്രതിഭയ്ക്ക് വിടനൽകി. രാഷ്ട്രീയ-സാംസ്കാരിക-സിനിമാ മേഖലയിൽ നിന്നും നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.