ചിക്കാഗോ : ചിക്കാഗോ മലയാളി അസ്സോസ്സിയേഷൻ ,ഓണാഘോഷത്തോട് അനുബന്ധിച്ച് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു .ഈ വർഷം(2026 ) ഹൈസ്കൂൾ ഗ്രാജുവേറ്റ് ആയ (12th ഗ്രേഡ് ) കുട്ടികളിൽ ഏറ്റവും മികച്ച നിലവാരം പുലർത്തിയ ചിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കാണ് അവാർഡുകൾ സമ്മാനിക്കുക .
2026 ഓഗസ്റ്റ് 14 ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ വേദിയിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും . അവാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സ്കൂൾ ട്രാൻസ്‌ക്രിപ്റ്റ് ,മറ്റ് ഏതെങ്കിലും മേഖലകളിൽ മികവ് പുലർത്തിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ എന്നിവയുടെ കോപ്പികൾ എന്നിവ സഹിതം 2026 ജൂലൈ 15 നകം bijumundakkal@yahoo.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
ജോസ് മണക്കാട്ട് പ്രസിഡന്റ്
ഫോൺ :847 830 4128
ബിജു മുണ്ടക്കൽ
ഫോൺ :773 673 8820
സെക്രട്ടറി
അച്ചൻകുഞ്ഞ് മാത്യു ട്രെഷറർ
ഫോൺ :847 912 2578

