പുതിയാപ്ലയുടെ കവിതയെഴുത്ത്
നിർത്താൻ മരുന്നന്വേഷിച്ച്
കെട്ടിയോൾ നെട്ടോട്ടമോടുന്നു:
മക്കൾ പുരനിറഞ്ഞു നിൽക്കുന്നു;
അടുക്കള വീഴാറായിരിക്കുന്നു…!?
എത്ര പറഞ്ഞിട്ടുo ഏശുന്നില്ല, ആരുമായോ
നിത്യo മണിക്കൂറോളം ഫോണിൽ തൂങ്ങിക്കിടക്കുന്നു
ജീവാത്മാവിന്റെയും പരമാത്മാവിന്റെയും
പരംപൊരുളറിയാ നെന്നോണം...?
നെല്ലിക്കപോൽ തലയും
മച്ചിങ്ങപ്പോലുദരവും
മുളന്തണ്ടുപോലുടലും വലിച്ചുനീങ്ങുമ്പോൾ തോന്നും
ഒരിളം കാറ്റടിച്ചാൽ മൂപ്പർ വീഴുമെന്ന്!
അതിനിടെ മണിമാരൻ ഉറുമ്പുകളോട് സ്വകാര്യം പറയുന്നത്
കണ്ടാൽ തോന്നും മരനീരല്പം അകത്താക്കിയിട്ടുണ്ടെന്ന്!

