PRAVASI

പവർകട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം, ഞായറാഴ്ച വൈകീട്ട് മെഴുകുതിരി സമരം

Blog Image

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് അപ്രഖ്യാപിത പവർകട്ടും കടുത്ത വൈദ്യുതി നിയന്ത്രണവും തുടരുന്ന സാഹചര്യത്തിൽ ശക്തമായ സമരപരിപാടികളുമായി സിപിഎം രംഗത്ത്. വൈദ്യുതി പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് 7 മണിക്ക് കേരളത്തിലുടനീളമുള്ള എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് മെഴുകുതിരി സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾ തുറന്നുകാണിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടും മഴക്കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലേക്ക് ഉയർന്നതോടെയാണ് ബോർഡ് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

വൈകുന്നേരം 7 മണി മുതൽ രാത്രി വൈകുന്നതുവരെയുള്ള പീക്ക് അവറുകളിൽ അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി നിയന്ത്രണം സാധാരണക്കാരായ ജനങ്ങളെയാണ് വലിയ ദുരിതത്തിലാക്കിയിരിക്കുന്നത്. മുൻകൂട്ടി അറിയിപ്പുകളൊന്നുമില്ലാതെ നടപ്പിലാക്കുന്ന ഈ അപ്രഖ്യാപിത പവർകട്ട് വീടുകളിലെ ദൈനംദിന ജീവിതത്തെയും വിദ്യാർത്ഥികളുടെ പഠനത്തെയുമെല്ലാം സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രതിഷേധത്തിന് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.