കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പുലർച്ചെയോടെ മരണപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ ആണ് നാടിനെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ പനിയെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാവുന്തറ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഇതൾ.
കടുത്ത പനിയെ തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
തുടർന്ന് ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ കാവുന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു

