NAMKC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്നാനായ സംഗമം പെൻസിൽവേനിയയിലെ പെൻ ഹാരിസ് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് ജൂലൈ 23 മുതൽ 26 വരെ നടത്തപ്പെടുന്നു.
അമേരിക്കയിലെയും കാനഡയിലെയും ക്നാനായ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ക്നാനായ സമുദായത്തിന്റെ തനിമയും ഒരുമയും കാത്ത് സൂക്ഷിക്കുകയും മലങ്കരയുമായുള്ള ബന്ധം നിലനിർത്തി, തങ്ങളുടെ പാരമ്പര്യവും പൈതൃകവും പുതുതലമുറയ്ക്ക് കൈമാറണം എന്ന ഉദ്ദേശമാണ് 2013 മുതൽ പ്രവർത്തിച്ച് വരുന്ന സംഘടനയുടെ ലക്ഷ്യം.
നോർത്ത് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിലെ ഇടവക അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കലാ-കായിക മത്സരങ്ങളും സാംസ്കാരിക സെമിനാറുകളും, പ്രഭാഷണങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് സംഘാടകർ പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. വിശിഷ്ഠ അതിഥികളായി ഇന്ത്യയുടെ UN കൗൺസിലറായ എൽദോസ് മാത്യു പുന്നൂസ് IFS, Rev. Fr. Alexander James Kurian (Liaison officer for interfaith relations through the White House Faith Office) എന്നിവരും പങ്കെടുക്കും. വ്യാഴാഴ്ച തുടങ്ങുന്ന കൺവെൻഷൻ ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോടുകൂടി സമാപിക്കും.
ക്നാനായ സമുദായത്തെ പ്രതിനിധീകരിച്ച് സമുദായ വലിയ മെത്രാപ്പോലീത്ത അർച്ച്ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ്, സമുദായ സെക്രട്ടറി ശ്രി. ടി. ഒ. എബ്രഹാം, സമുദായ ട്രസ്റ്റി ശ്രി. ടി. സി. തോമസ്, ക്നാനായ സമുദായ മാനേജിങ് കമ്മിറ്റിമെമ്പർ ശ്രി. റ്റിജു എബ്രഹാം തോട്ടുപുറത്ത് തുടങ്ങിയവർ നേതൃത്വം കൊടുത്ത് പങ്കെടുക്കുമെന്ന് NAMKC ക്കുവേണ്ടി പ്രസിഡന്റ് ജേക്കബ് തോമസ് (ജിജി) ഇടവഴിക്കൽ, സെക്രട്ടറി അജയ് മാത്യു വാഴയ്ക്കൽ, ട്രസ്റ്റി മിന്നു സജി ഇരണക്കൽ, പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ലിജു എബ്രഹാം കുഴികണ്ടത്തിൽ എന്നിവർ അറിയിച്ചു.


