PRAVASI

വേണുഗോപാലിന് വേണ്ടി കൈ പൊക്കുന്ന എംഎൽഎമാർ, രാജസ്ഥാനെ മറക്കരുത്

Blog Image

63 എംഎൽഎമാരിൽ 50 പേരുടെ പിന്തുണ വേണുഗോപാലിന് ഉണ്ടെന്ന് ഏഷ്യാനെറ്റ് വാർത്തയിൽ പറയുന്നത് കേട്ടു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വേണുഗോപാലിന് വേണ്ടി കൈ പൊക്കാൻ അല്ല ഈ 50 പേരെ ജനങ്ങൾ വിജയിപ്പിച്ചത്.  പിണറായിയെ പുറത്താക്കി, പ്രതിപക്ഷ നേതാവ് വീ.ഡി.സതീൾന്റെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടാക്കാൻ വേണ്ടിയാണ് ജനങ്ങൾ ഇവർക്ക് വോട്ട് ചെയ്തത്.
വേണുഗോപാലിന് വേണ്ടി കൈ പൊക്കി നിങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങളെ നിങ്ങൾ വഞ്ചിച്ചാൽ പിന്നെ കേരളം മറ്റൊരു രാജസ്ഥാൻ ആകും.
താഴോട്ട് പോയ രാജസ്ഥാനിലെ പാർട്ടിയേയും സംഘടനയേയും ശക്തിപ്പെടുത്താൻ വേണ്ടിയാണ്, ഹൈക്കമാണ്ട് യുവാവായ സച്ചിൻ പൈലറ്റിനെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടാക്കി നിയമിച്ചത്. അയാളുടെ പ്രവർത്തന മികവിലും വ്യക്തി പ്രഭാവത്തിലും കോൺഗ്രസ് വീണ്ടും ശക്തി പ്രാപിച്ചു. തുടർന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പും, സച്ചിൻ പൈലറ്റിനോട് നയിക്കാൻ ആവശ്യപ്പെട്ടു. അയാൾ അതും വിജയകരമായി പൂർത്തീകരിച്ചു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ യുവാവും മികച്ച വ്യക്തിത്തവുമുള്ള സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി ആകുമെന്ന ഉറച്ച വിശ്വാസത്തിൽ, ജനങ്ങൾ കോൺഗ്രസിന് 
ആവേശ പൂർവം വോട്ട് ചെയ്തു. കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
സ്ഥാനാർഥി നിർണയ സമയത്ത് മുൻ മുഖ്യമന്ത്രി അശോക് ഗഹലോട്ട് തൻ്റെ വിശ്വസ്തർക്ക് സീറ്റുകൾ കൊടുത്ത് ആദ്യമേ തൻ്റെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. 
സച്ചിൻ പൈലറ്റിനെ സംബന്ധിച്ച് ജയിച്ച എംഎൽഎമാരൊക്കെ കോൺഗ്രസിൻ്റെ എംഎൽഎമാർ ആയിരുന്നു. എന്നാൽ അവരൊക്കെ ഗഹലോട്ടിന്റെ എംഎൽഎമാർ ആയിരുന്നു. അവരെ മനസ്സിലാക്കുന്നതിൽ യുവാവായ സച്ചിൻ പൈലറ്റ് അന്ന് പരാജയപ്പെട്ടു.
കൈപൊക്കികളുടെ ബലത്തിൽ കുറുക്കൻ ഗഹലോട്ട് മുഖ്യമന്ത്രി ആയി. ഇതിൽ നിരാശരായ, കോൺഗ്രസിന് വോട്ട് ചെയ്ത
ജനങ്ങൾ കോൺഗ്രസ് വിട്ടു. പിന്നീട് അവിടെ കാണുന്നത് ബിജെപിയുടെ തേരോട്ടമാണ്.
വേണുഗോപാലിന് വേണ്ടി കൈ പൊക്കാൻ പോകുന്ന എംഎൽഎമാർ, രാജസ്ഥാനെ മനസ്സിൽ ഓർത്താൽ നന്നായിരിക്കും.

എസ് .ഡി .രാംനാഥ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.