നൂറ്റാണ്ടുകളായി മനുഷ്യൻ മതം എന്ന മുതലാളിയുടെ കീഴിൽ കിടന്ന് അയ്യം വിളിക്കുകയാണ്. ഇന്നുള്ള പല മതങ്ങളും മനുഷ്യനെ അവരുടെ പ്രത്യയ ശാസ്ത്രങ്ങളിലും അന്ധമായ ആചാരങ്ങളിലും തളച്ചിടുവാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. അടിച്ചേൽപ്പിക്കുന്ന അനാചാരത്തിൻെ്് യും അന്ധമായ വിശ്വാസങ്ങളുടെയും തടവറയിൽ നട്ടംതിരിയുന്ന മനുഷ്യ ജീവിതങ്ങൾ എത്ര അധികം ജീവിതങ്ങളെ സ്വയമായി ചിന്തിക്കുവാനും തീരുമാനങ്ങളെടുക്കുവാനും അനുവദിക്കാതെവണ്ണം ആധിപത്യം സ്ഥാപിക്കുന്ന മത തമ്പ്രാക്കന്മാർ എന്നും പരിഷ്കൃത ലോകത്തിന് ഒരു വിലങ്ങു തടിയാണ്.
അക്ഷരങ്ങളുടെ ലോകം അറിവിൻെ്് പാതയിലേക്ക് മനുഷ്യരെ കൈപിടിച്ച് നടത്തും അജ്ഞത അവതാളത്തിലേയ്ക്കും. ഡിജിറ്റൽ യുഗത്തിൽ ആനന്ത വിഹായുസിൽ നിലയുറപ്പിച്ചിരിക്കുന്ന ചന്ദ്രന് വലം വെക്കുന്ന ശാസ്ത്രലോകം, ബഹിരാകാശ യാത്ര കേവലം ഉല്ലാസയാത്രയ്ക്ക് തതുല്യമായി മാറ്റിക്കഴിഞ്ഞ വിസ്മയങ്ങളുടെ ലോകത്ത് മൂഢതയും അന്ധമായ അനുകരണങ്ങളും പലർക്കും മരണക്കെണി ആയി മാറുന്നു. ആധുനിക സാങ്കേതികതയുടെ തള്ളിക്കയറ്റം വിശാല ലോകത്തെ ചെറിയ ഒരു കിളിക്കൂടിനു തുല്യമാക്കി മാറ്റി. ഇവിടെ ശാസ്ത്രം വാനോളം വളരുന്നു എന്നാൽ മതപരമായും സാംസ്കാരികമായും മനുഷ്യർ പാതാളത്തോളം കുലം കുത്തി മറിയുന്നു. ചങ്ങലകളില്ലാത്ത മതത്തിൻെ്് ബന്ധനങ്ങളിൽ കുടുങ്ങിക്കിടന്ന അവർ തപ്പി തടയുകയാണ് അപ്പോൾ തന്നെ ചിലർ കഥയറിയാതെ ആട്ടം കാണുന്നു. ലോകം ഒരു വിസ്മയാത്ഭുതം എന്നപോലെ റോക്കറ്റ് കണക്കെ കുതിച്ചുയരുമ്പോഴും ശിലായുഗത്തിൽ പോലും നടന്നിട്ടില്ലാത്ത മൃഗങ്ങൾ പോലും തലകുനിക്കുന്ന അധാർമികതയും അരാജകത്വവും നമുക്ക് ചുറ്റും അരങ്ങു തകർക്കുകയാണ്. മനുഷ്യനെ വഴിമുട്ടിക്കുന്ന നട്ടംതിരിയിരിയിക്കുന്ന പല മത ആചാരങ്ങളും ബുദ്ധിശൂന്യമായ സംസ്കാരങ്ങളും മഹാവ്യാധി പോലെ മനുഷ്യമനസ്സുകളിൽ കയറിപ്പിടിച്ച് മത ഭ്രാന്തന്മാരായി മദമിളകി എന്തും ചെയ്യുവാൻ മടി കാണിക്കാതെ നടക്കുന്ന ഒരു കൂട്ടം മനുഷ്യ ജന്മങ്ങൾ സമൂഹത്തിൻെ്് കാവൽക്കാരല്ല കാപാലികന്മാരത്രേ. ആചാരങ്ങളുടെയും കർമ്മങ്ങളുടെയും മറവിൽ കാട്ടിക്കൂട്ടുന്ന ഈ വികൃതിതരങ്ങളുടെ അരങ്ങേറ്റം കാണുമ്പോൾ 21 ആം നൂറ്റാണ്ടിൽ സാമാന്യബോധമുള്ളവർ മുക്കത്ത് വിരൽ വയ്ക്കും. ലജ്ജയായതിൽ അഭിമാനം കണ്ടെത്തുന്ന മണ്ടശിരോമണികൾ.
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാട കിരാതത്വം മതത്തിൻെ്് പേരിൽ സമൂഹത്തിൽ അർബുദം പോലെ പടരുന്നു. കൊറോണ പോലുള്ള മനുഷ്യൻെ്് പേടി സ്വപ്നം ആയിരുന്ന വ്യാധികൾ പലതും വാക്സീനിലൂടെ ഇന്ന് ഒരു പരിധിവരെ നിർമാർജനം ചെയ്യുവാൻ വൈദ്യ ലോകത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മത ലോകം ഇന്നും മനുഷ്യനെ കാർന്നു തിന്നുന്ന ഭീതിപ്പെടുത്തുന്ന വിഴിപ്പുകൾ മനുഷ്യ സമൂഹത്തിൽ ചാർത്തി കലക്കി കളങ്കപ്പെടുത്തുകയാണ്. ചാണക്യ സംസ്കാരവും ആർഷഭാരത മൂല്യങ്ങളും അഹിംസയുടെ ധ്വനികളും ചാണക സംസ്കാരത്തിന് മുമ്പിൽ മുട്ടുമടക്കിയോ എന്ന് വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും.
മതമെന്ന സുനാമിയുടെ കൊടിക്കീഴിൽ നിന്നുകൊണ്ട് ദൈവം ചമഞ്ഞ് സാമ്രാജ്യങ്ങൾ പണിതു ഉറപ്പിച്ച് കോടികൾ ചരതിച്ച് അവതാരങ്ങൾ എന്ന് അവകാശപ്പെട്ട് ബഹുജനത്തെ കോലം കളിപ്പിച്ച് വാഴുന്ന മത തമ്പ്രാക്കന്മാർ സമൂഹത്തിനും നാടിനും അപമാനം അത്രേ. മതിൽക്കെട്ടുകൾക്കുള്ളിൽ മതത്തിൻെ്് പുകമറ സൃഷ്ടിച്ചു കൊണ്ട് സ്ത്രീകളെയും കുട്ടികളെയും ദർശനത്തിൻെ്് യും കുമ്പസാരത്തിൻെ്് യും വ്യാജ പ്രർത്ഥനകളുടെയും മറവിൽ കെണിയിലാക്കി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമങ്ങൾ കാട്ടിക്കൂട്ടുന്ന കാട്ടാളന്മാർ പിഞ്ചുകുഞ്ഞുങ്ങളെ പോലും വേട്ടയാടുന്നു. ഈ ഭ്രാന്തന്മാർ സന്മാർഗിക ലോകത്തിന് എന്നും ഒരു വെല്ലുവിളിയും ഭീഷണിയും ആണ് . പേപ്പട്ടിയെ പോലും കൊല്ലുവാൻ മടി കാണിക്കുന്ന രാജ്യത്ത് ഇറച്ചി കഴിക്കുന്നവനെ ഇറച്ചി കഷണങ്ങളാക്കുകയും വ്യത്യസ്ത ചിന്താഗതിയിലും ആചാരങ്ങളിലും ഉള്ള പച്ച മനുഷ്യനെ നിർദയം അടിച്ചു കൊല്ലുകയും അവരുടെ ചോരക്കറകൾ രാജ്യത്തിൻെ്് എല്ലാ കോണിലും തെറിപ്പിക്കുകയും ചെയ്യുന്ന ഭീകരത ആണോ മതം? ഇത് ഈ കാലഘട്ടത്തിൻെ്് ശാപം.
മതം മരണം വിതയ്ക്കുന്ന ഇടനാഴികൾ ആയും മനുഷ്യനെ ചവിട്ടി മെതിക്കുന്ന ബുൾ ഡോസറുമായി ഇന്ന് സമൂഹത്തിൽ മാറിക്കഴിഞ്ഞു. പല മതങ്ങളിലും മനുഷ്യത്വം മരവിച്ചു പോയി മരണങ്ങൾ താണ്ഡവ നൃത്തം ചെയ്യുന്നു തീവ്രവാദിത്വം തീച്ചുള്ള പോലെ ആളിക്കത്തുന്നു. മനുഷ്യൻെ്് മേൽ ദൈവത്തിൻെ്് പേരിൽ അടിച്ചേൽപ്പിക്കുന്ന അപരിഷ്കൃതവും നീചമായ പ്രവർത്തികളും ആചാരങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കാലെടുത്തുവെച്ച മനുഷ്യർ പുറമ്പോക്കിൽ വലിച്ചെറിയണം. തലയും മുഖവും മറെക്കാത്തവരെ തല്ലിക്കൊല്ലുകയും, ദൈവ പ്രസാദത്തിനും ദേവി പ്രസാദത്തിനും പിഞ്ചു കുഞ്ഞുങ്ങളെ പോലും ബലി കൊടുക്കുവാൻ മടി കാണിക്കാത്തവരും നെഞ്ചിൽ ബോംബ് വെച്ചു കെട്ടി നിരത്തിലേക്ക് ഇറങ്ങുന്ന മത തീവ്രവാദവും എങ്ങനെ പരിഷ്കൃത ലോകത്തിന് അംഗീകരിക്കുവാൻ കഴിയും. .മനുഷ്യത്വരഹിതമായ പ്രവർത്തികളിലൂടെ സഹജീവികളെ പീഡിപ്പിക്കുകയും അടിച്ചൊതുക്കുകയും ഇഷ്ടാനുസരണം വസ്ത്രം ധരിക്കുവാനോ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുവാനോ ഒറ്റയ്ക്ക് യാത്ര ചെയ്യുവാനോ ജോലിയിൽ പ്രവേശിക്കുവാനോ പഠനത്തിനോ അനുവദിക്കാതെ സ്ത്രീകളെ
കേവലം ഉപഭോഗ വസ്തുക്കളായി കാണുകയും ചെയ്യുന്ന കിരാതത്വത്തിൻെ്് മൂർത്തീ ഭാവങ്ങൾ മതങ്ങളിൽ വേരുറപ്പിക്കുന്നത് കാണുമ്പോൾ ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചതുപോലെ ലോകം നീങ്ങുകയാണെന്ന് തോന്നിപ്പോകും.
ഇത് അവസാനിച്ചേ മതിയാകത്തൊള്ളൂ.
മൃഗങ്ങൾക്ക് പോലും എവിടെ കിടക്കണം എന്തു തിന്നണം എന്ന സ്വാതന്ത്ര്യം ഉണ്ട് എന്നാൽ മനുഷ്യർ മതത്തിൻെ്് യും സാമൂഹിക ഉച്ചനീചത്വത്തിൻെ്് യും കരവാളഹസ്തങ്ങളാൽ പിടിക്കപ്പെട്ടപ്പോൾ സ്വാതന്ത്ര്യം വിലക്കപ്പെട്ട കനിയായി നിൽക്കുകയാണ്. അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇന്ന് ഇത്തരത്തിലുള്ള മതഭ്രാന്തന്മാരുടെ കൈകളിൽനിന്ന് സ്വതന്ത്രമാണ്. എന്നാൽ അതിന് തുരങ്കം വയ്ക്കുവാൻ ശ്രമിക്കുന്ന വിഷ വിത്തുകളെ കണ്ടെത്തി തൂത്തെറിയണം ഇല്ലായെങ്കിൽ നാളെ നാം ദുഃഖിക്കേണ്ടിവരും.
2000 വർഷങ്ങൾക്കു മുമ്പ് മശിഹാ മാനവകുലത്തിന് എന്നന്നേയ്ക്കും ആയുള്ള സ്വാതന്ത്ര്യം കാൽവരിയിൽ കൂടി സാധിച്ചെടുത്തു. സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി ഇനിയും നാം ഒരു മതത്തിൻെ്് യും മേലാളന്മാരുടെയും അടിമ നുകത്തൽ കുടുങ്ങി പോകരുത്. ഇരുട്ടിൻെ്് അധികാരത്തിൽ നിന്ന് അവൻ നമ്മെ സ്വതന്ത്രരാക്കി. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ഇവിടെ ഇന്നും പ്രകാശിക്കുകയാണ് തമസ്സ് മാറുവാൻ. മതം മനുഷ്യകുലത്തിന് മരണം സമ്മാനിക്കുമ്പോൾ മശിഹാ എന്നന്നേക്കുമായുള്ള നിത്യജീവൻ നൽകി നമ്മെ ക്രിസ്തുവിൽ സ്വതന്ത്രരാക്കി തീർക്കുന്നു.

പാസ്റ്റർ മാത്യു വർഗീസ്, ഡാളസ്

