PRAVASI

സസ്പെൻസ് തുടരുന്നു:തിരുവഞ്ചൂരിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

Blog Image

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് അതീവ ജാഗ്രതയോടെയുള്ള വിശാല ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കെപിസിസി മുൻ അധ്യക്ഷന്മാരെയും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഹൈക്കമാൻഡ് അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ വർക്കിംഗ് പ്രസിഡന്റുമാരുമായും ഘടകകക്ഷി നേതാക്കളുമായും ദേശീയ നേതൃത്വം വീണ്ടും കൂടിക്കാഴ്ച നടത്തും. നേതൃത്വം വിളിച്ച സാഹചര്യത്തിൽ ഡൽഹിക്ക് പോകേണ്ടത് തന്റെ ബാധ്യതയാണെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും ഉൾക്കൊള്ളുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രഖ്യാപനം വൈകുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാനവട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വ്യക്തമായ മുൻതൂക്കമുള്ളത്. അൻപതിലേറെ എംഎൽഎമാരുടെ പിന്തുണ കെ.സിക്കുണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഒറ്റയക്കത്തിലൊതുങ്ങുന്ന സാഹചര്യത്തിൽ ഭൂരിപക്ഷാഭിപ്രായം മറികടന്നുള്ള തീരുമാനത്തിന് ഹൈക്കമാൻഡ് മുതിരാൻ സാധ്യതയില്ല. രാഹുൽ ഗാന്ധി ഇന്ന് മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചർച്ച നടത്തി. ലീഗിന്റെ നിലപാടും സംസ്ഥാനത്തെ പ്രത്യേക സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറുന്നുണ്ട്. പ്രധാനമന്ത്രിയുടെ പരിഹാസത്തിന് പിന്നാലെ ശിവസേന ഷിൻഡെ വിഭാഗവും കോൺഗ്രസിനെതിരെ രംഗത്തുവന്നു. സംസ്ഥാനത്തെ പ്രതിഷേധങ്ങൾ തണുക്കുന്നതുവരെ പ്രഖ്യാപനം നീട്ടിവെക്കാനാണ് ഹൈക്കമാൻഡ് തന്ത്രമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.