ചിക്കാഗോ: സിറ്റി ട്രാന്‍സിറ്റ് മലയാളി അസോസിയേഷന്‍ (സിടിഎംഎ) അതിന്‍റെ പ്രവര്‍ത്തന പന്ഥാവില്‍ ഒരു വര്‍ഷംകൂടി മുമ്പോട്ട് ചുവടുവെക്കുന്നതിന്‍റെ ഭാഗമായി സിറ്റി ട്രാന്‍സിറ്റ് മലയാളി അസോസിയേഷന്‍റെ സംയുക്തമായ ഒരു കൂടിവരവ് ഏപ്രില്‍ 12-ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള ഇവലള ീള ടശമാ ഹോട്ടലില്‍ വെച്ച് പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍റെ അദ്ധ്യക്ഷതയില്‍ 25-ല്‍പരം കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ കൂടി പുതുവര്‍ഷ പരിപാടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് റ്റോമി മേത്തിപ്പാറ വന്നുചേര്‍ന്നവര്‍ക്ക് സ്വാഗതമാശംസിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സംഘടനയില്‍ ഒരുമിച്ചു കൂടുന്നതിന്‍റെ ആവശ്യകതയെപ്പറ്റി പലരും ഊന്നിപ്പറഞ്ഞു. പെന്‍ഷന്‍ ആയതിനുശേഷം ജീവിതം എത്ര സന്തോഷവും ആനന്ദകരവുമാണെന്ന് പല അംഗങ്ങളുടെയും ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. എന്നാല്‍, ഇപ്പോള്‍ ജോലിയില്‍ തുടരുന്നവര്‍ക്ക് അവരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ ഇവയുടെ പ്രാധാന്യത്തെപ്പറ്റി അവര്‍ക്ക് ആവശ്യമായ ഉപദേശവും പ്രോത്സാഹനവും നല്കി അവരെ സംരക്ഷിക്കുന്നതിന്‍റെ ആവശ്യകതയെപ്പറ്റി ചര്‍ച്ച ചെയ്തു.
സെക്രട്ടറി മോന്‍സി ചാക്കോ പുതിയ വര്‍ഷത്തെ പരിപാടികളെപ്പറ്റി വിവരിച്ചു. സിടിഎംഎയുടെ ചരിത്രത്തില്‍ ആദ്യമായി ജൂണ്‍ 27-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ നൈല്‍സിലുള്ള മയാമി വുഡ് ഫോറസ്റ്റ് പ്രിസേര്‍വില്‍ വെച്ച് സിടിഎംഎ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി ഒത്തുചേര്‍ന്ന്, അവരുടെ മാനസികവും ശാരീരികവുമായ സന്തോഷത്തിനു വേണ്ടി ഒരു പിക്നിക് ക്രമീകരിക്കുവാന്‍ ഐകകണ്ഠ്യേന തീരുമാനിച്ചു. അതോടൊപ്പം സിടിഎംഎയുടെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് നടത്താനിരിക്കുന്ന കുടുംബസംഗമത്തെപ്പറ്റി ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ കൈക്കൊണ്ടു. ട്രഷറര്‍ റോയി ജോസഫ് വന്നുചേര്‍ന്നവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. പിക്നിക്കിന്‍റെ സുഗമമായ നടത്തിപ്പിനായി ഏവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായി കണ്‍വീനര്‍ റ്റോമി മേത്തിപ്പാറ അഭ്യര്‍ത്ഥിച്ചു.


