അങ്ങനെ ഒരു അമ്മയുടെ ദിനം കൂടെ വേണാടിനേക്കാൾ വേഗത്തിൽ കടന്നുപോയി. അമ്മയുടെ കരുതലും തലോടലും സ്നേഹവും ആർക്ക് മറക്കുവാൻ കഴിയും? ഒരു കണ്ണും നമ്മെ കാണാതിരുന്നപ്പോൾ ഉദരത്തിൽ വഹിച്ച് വേദന സഹിച്ച് ജന്മം നൽകി നമ്മെ പരിരാളിച്ചു വളർത്തിയ അമ്മയെ എങ്ങനെ ആദരിക്കാതിരിക്കുവാൻ കഴിയും? ആരും അരികത്ത് ഇല്ലാതിരുന്നപ്പോൾ എല്ലാ സ്വന്ത സുഖങ്ങളും ഉപേക്ഷിച്ച് നമ്മെ വളർത്തിയ ആ അമ്മയുടെ കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ എങ്ങനെ അമ്മയെ ആശ്ലേഷിക്കാതിരിക്കും? ഒരു സിസിടിവിയും ഇല്ലാതിരുന്നപ്പോൾ അമ്മയുടെ കണ്ണുകൾ നമ്മെ എപ്പോഴും നോക്കി പരിപാലിച്ചു. ഡയപ്പറുകൾ അന്ന് ഇല്ലായിരുന്നു അങ്ങനെ ആ വിസർജ്യത്തിൽ അമ്മയും കിടന്നുറങ്ങി. ഉരുട്ടി കൊണ്ടുപോകുന്ന ട്രോളികൾ കേട്ടു കേൾവി പോലുമില്ലാത്ത കാലത്ത് പലപ്പോഴും വിശക്കുന്ന വയറും കൊണ്ട് അമ്മ നമ്മളെ ബലഹീനമായ കരങ്ങളിൽ ചുമന്ന് നടന്നു. ഓടിവീണ് പരിക്ക് പറ്റിയപ്പോഴും അപ്പൻെ്് അടി കൊണ്ട് ശരീരം പൊട്ടിയപ്പോഴും 911 ആയി അമ്മ ഓടിയെത്തി തൂത്ത് തലോടുവാൻ കവിളിൽ ചുംബിക്കുവാൻ. പലപ്പോഴും മക്കൾക്ക് ഭക്ഷണം വിളമ്പിക്കഴിയുമ്പോൾ കലത്തിൽ ബാക്കി ഒന്നും ഇല്ലായിരുന്നു അത് നമ്മളെ അറിയിച്ചില്ല. ഒരു ഡോർ ഡാഷും-ഊബർ ഡെലിവറിയും ഇല്ലായിരുന്നു അന്നയുടെ ദിനങ്ങളിൽ. എന്നാൽ അമ്മ ആ വിശപ്പും സഹിച്ചുകൊണ്ട് വീണ്ടും അടുത്ത ജോലിക്കായി കരങ്ങൾ ചലിപ്പിച്ചു. ഇങ്ങനെ ഒത്തിരി വിലകൊടുത്തും കഷ്ടങ്ങൾ സഹിച്ചും പരിമിതികൾക്കിടയിലും പട്ടിണിക്കിടയിലും നിലത്തു വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്നു പറഞ്ഞുകൊണ്ട് ഒരു പരിഭവവും കൂടാതെ കുഞ്ഞുങ്ങളെ വളർത്തിയെടുത്തു. ആ തലമുറയാണ് നമ്മൾ ഓരോരുത്തരും. ഈ അമ്മമാരുടെ ത്യാഗങ്ങളും സഹിഷ്ണുതയും അവർ സഹിച്ച വേദനകളുടെ ആഴങ്ങളും ആർക്കും അറിയില്ല. അവരുടെ സൗന്ദര്യം മക്കൾക്കു വേണ്ടി കത്തിയെരിഞ്ഞു.
അമ്മയായി തീരുക എന്നുള്ളത് ഒരു പദവി ആയിരുന്നു. സമൂഹവും കുടുംബവും അതിൽ പ്രശംസിച്ചിരുന്നു അഭിമാനം കൊണ്ടിരുന്നു. യഹോവയായ ദൈവം സ്ത്രീത്വത്തിന് കൊടുത്തിട്ടുള്ള ഒരു പുരസ്കാരമാണ് ഗർഭം ധരിക്കുക മക്കളെ പ്രസവിക്കുക. ഇത് സ്ത്രീത്വത്തിൻെ്് ചിഹ്നമാണ് ഇത് മറ്റൊരു ജെൻഡറിന് ചെയ്യുവാൻ കഴിയുന്നതല്ല. ഇന്നുള്ള കലുക്ഷിതമായ സാമൂഹിക രാഷ്ട്രീയ വേലിയേറ്റം യുവമനസ്സുകളിൽ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ അമ്മ എന്നുള്ള മഹനീയമായ സ്ഥാനത്തിൻെ്് മൂല്യത കുറയുവാൻ തുടങ്ങി. ദൈവത്തെ അവഹേളിക്കുന്ന മാതൃത്വത്തെ ചോദ്യം ചെയ്യുന്ന പ്രവണതകൾ സമൂഹത്തിൽ ക്യാൻസർ പോലെ പടരുകയാണ്. പുരുഷനും ഗർഭം ധരിക്കുവാനും പ്രസവിക്കുവാനും കഴിയും ആയതിനാൽ മാതൃത്വം സ്ത്രീകൾക്കും മാത്രം അവകാശപ്പെട്ടതല്ല എന്ന് ഒപ്പ് വച്ചു കൊടുക്കുന്ന ഭരണകൂടങ്ങളും നപുംസകങ്ങളും ദേശത്ത് തലയുയർത്തുമ്പോൾ അമ്മയെന്ന പവിത്രമായ സ്ഥാനം കളങ്കപ്പെടുന്നു മങ്ങലേൽക്കുന്നു. ഈ ധാർമികതയുടെ അധപതനം കണ്ട് സാമാന്യബോധമുള്ളവർ നെടുവീർപ്പിടണം ദൈവത്തോട് മുഖമുയർത്തി പ്രാർത്ഥിക്കണം.
ജനസംഖ്യാ നിരക്ക് ഇന്ന് അമേരിക്കയിൽ മീനച്ചൂടിൽ മീനച്ചിലാറിലെ വെള്ളം വറ്റുന്നത് പോലെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് അമ്മമാർക്ക് എട്ടും പത്തും പന്ത്രണ്ടും മക്കൾ ഉണ്ടായിരുന്നു. വളരെ കഷ്ടം ത്യാഗവും സഹിച്ച് വിശക്കുന്ന വയറുമായി ആ അമ്മമാർ കുഞ്ഞുങ്ങളെ താലോലിച്ച് ഊട്ടി വളർത്തി അതിൽ അവർ ആനന്ദം കണ്ടെത്തി. ഇങ്ങനെ അമ്മമാർ സമൂഹത്തെയും ഭവനത്തെയും വളർത്തിയെടുക്കുന്നതിൻെ്് ശിൽപ്പികളായി മാറി. കാലത്തിൻെ്് കുത്തൊഴുക്കിൽ ആധുനികതയുടെ അരങ്ങേറ്റം തലമുറകളിൽ മാറ്റങ്ങൾ സൃഷ്ടിച്ചു. ഇന്നുള്ള പല യുവതിമാർക്കും അമ്മയാകുവാൻ ആഗ്രഹമില്ല. വിവാഹത്തിന് മുമ്പ് തന്നെ മക്കൾ വേണ്ട എന്ന് തീരുമാനമെടുത്ത് കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതി യുവാക്കന്മാർ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി വർദ്ധിച്ച് പെരുകുവിൻ എന്നുള്ള ദൈവീക പ്രമാണത്തെ കാറ്റിൽ പറത്തുന്നു. സ്വാർത്ഥതയുടെ അധിനിവേശവും സ്നേഹമില്ലായ്മമയും പലരെയും വിവാഹം വേണ്ട എന്നുള്ള ചിന്തയിൽ കൊണ്ടെത്തിക്കുന്നു. കുഞ്ഞുങ്ങൾ ഭാരം എന്ന് കൊട്ടി ഘോഷിക്കുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ കരാള ഹസ്തങ്ങളിൽ പിടിപെട്ട ഗർഭത്തിൽ വച്ചുതന്നെ കുരുന്നുകളെ കൊന്നൊടുക്കുന്ന യുവതികളുടെ എണ്ണവും അതിനെ പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണവും സമൂഹത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്രകൃതി സ്നേഹികളും ഹരിത വിപ്ലവകാരികളും ആയ കുറേ ബുദ്ധിശൂന്യർ കുഞ്ഞുങ്ങൾ ജനിക്കുന്നത് പ്രകൃതിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് വാദിക്കുന്നു. ആയതിനാൽ ജനനം വേണ്ട എന്നവർ ശഠിക്കുന്നു. ഈ ഫറവോന്യ സംസ്കാരം യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാത്ത ഗർഭചിദ്രം പ്രോത്സാഹിപ്പിക്കുന്നു അതിന് നികുതിപ്പണം ചിലവഴിക്കുവാൻ മടി കാണിക്കുന്നില്ല. ഇത് എന്നും സമൂഹത്തിൻെ്് നിലനിൽപ്പിനെയും തലമുറകളുടെ വളർച്ചയെയും ബാധിക്കുന്നു. ഇത്തരം പ്രവർത്തികൾ അമ്മ എന്നുള്ള ആതുല്യ നാമത്തിന് ഒരു കറുത്ത പൊട്ടായി മാറുകയാണ്. ജനനത്തിങ്കൽ തന്നെ പിഞ്ചോമനകളെ വലിച്ചെറിയുകയും പാലൂട്ടി പരിരാളിക്കേണ്ട കരങ്ങൾ പിഞ്ചു കുഞ്ഞുങ്ങൾക്ക് മരണ ഹസ്തങ്ങളായി മാറുമ്പോൾ പിശാചും അവൻെ്് അനുയായികളും അതിൽ ആനന്ദം കണ്ടെത്തുന്നു മനുഷ്യനെ സൃഷ്ടിച്ച ദൈവം ദുഃഖിക്കുന്നു തലകുനിക്കുന്നു.
പ്രസവിക്കാതെ അമ്മയായി ചമയുന്ന പുരുഷ തള്ളിക്കയറ്റം അമ്മയെന്ന പവിത്രമായ സ്ഥാനത്തിനൊരു കളങ്കവും സംസ്കാരസമ്പന്നതയുടെ കുഴിമാടം തോണ്ടുന്ന പ്രവർത്തിയും അത്ര. ഇന്നുള്ള ഫെമിനിസവും രാഷ്ട്രീയ കുതന്ത്രികളുടെ വിസർജ്യത്തെക്കാൾ നാറ്റമുള്ള പ്രസ്താവനകളും സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് അനുഭാവങ്ങളും പുതുതലമുറയെ ആകർഷിച്ചത് കൊണ്ട് കോളേജ് ക്യാമ്പസുകൾ തുടങ്ങി വിവാഹത്തിൻെ്് മാന്യതയും അമ്മയെ എന്നുള്ള പദവിയും കാറ്റിൽ പറത്തിക്കൊണ്ട് എൻെ്് ശരീരം എൻെ്് ജീവിതം എൻെ്് ഇഷ്ടം എന്ന അഹങ്കാരത്തിൻെ്് യും ഹുങ്കിൻെ്് യും ധ്വനി മുഴക്കിക്കൊണ്ട്
പെൺ കൊടികൾ പുറത്തുവരുന്നു. ഇതിനെ ആശ്ലേഷിക്കുന്ന സമൂഹം ഒരു പുളിപ്പുമില്ലാതെ ഈ മാലിന്യം ഏറ്റുവാങ്ങുന്നു. അങ്ങനെ കുടുംബിനികളുടെയും പുത്രപ്രിയരുടെയും എണ്ണം കുത്തനെ കീഴോട്ട് ഇടിഞ്ഞു കൊണ്ടിരിക്കുന്നു.
മാതൃത്വത്തെ അവഹേളിക്കുന്നതും പരിഹസിക്കുന്നതുമായ ഒരു കാലഘട്ടത്തിലേക്ക് നാം വന്നെത്തിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു? അങ്ങനെയെങ്കിൽ നമുക്ക് നഷ്ടമാകുന്നത് ഒരു പുതിയ തലമുറ അത്രേ. പുരുഷന്മാർ ഗർഭം ധരിക്കുമോ എന്നുള്ള ചോദ്യത്തിന് മറുപടി കൊടുക്കുവാൻ വിസമ്മതിക്കുന്ന മേലാളന്മാരും സ്ത്രീ ആരാണെന്നും പറയുവാൻ മടിക്കുന്ന ശകുണന്മാർ സമൂഹത്തിലെ കരിമ്പൂച്ചകൾ അത്ര. ഇവരുടെ നാശം ഭയാനകമാണ്. ദൈവം മനുഷ്യനെ ആണും പെണ്ണും ആയി സൃഷ്ടിച്ചു യഹോവയായ ദൈവം കൽപ്പിച്ചത് നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി വർദ്ധിച്ച് പെരുകുവിൻ. ഈ കൽപ്പന ലംഘിക്കുന്ന ജന്മങ്ങളെ ദൈവത്തിൻെ്് കോടതിയിൽ ന്യായം വിധിക്കുന്ന നാളുകൾ വാതുക്കൽ എത്തിയിരിക്കുന്നു. അതുകൊണ്ട് ഞെളിയാതെ ദൈവത്തെ ഭയപ്പെടുക.
അഖിലാണ്ഡത്തെ സൃഷ്ടിച്ച മഹോന്നതൻ ഭൂമിയിൽ പിറന്നുവീഴുന്നത് ഒരു സ്ത്രീയിൽ കൂടിയാണ്. ഈ അമ്മ എന്നുള്ള പദം സ്ത്രീത്വത്തിൻെ്് കുത്തക അവകാശമാണ്. ഇത് അടർത്തി മാറ്റുവാനും തട്ടിയെടുക്കുവാനും ആർക്കും സാധിക്കില്ല. തിരുവചനം ഇങ്ങനെ പറയുന്നു അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും (യെശയ്യാവ് 66: 13). അമ്മമാർ സമൂഹത്തിൻെ്് നാഴിക കല്ലും ഭവനത്തിൻെ്് ദീപവുമത്രേ. എല്ലാ അമ്മമാർക്കും നിങ്ങളുടെ സ്നേഹത്തിനും സഹിഷ്ണുതയ്ക്കും കരുതലിനും മടക്കി തരുവാൻ മതിയായതൊന്നുമില്ലങ്കിലും ഒരു ബിഗ് സല്യൂട്ട്.


