അമ്മതൻ സ്നേഹത്തിനാഴമറിഞ്ഞിടാൻ
ആവില്ല മക്കളെന്ന് ഓർക്കണം നിങ്ങളും
അമ്മതൻ ഗർഭത്തിലാകുന്ന നാൾ മുതൽ
ആഹ്ലാദ ചിത്തയായ് കാത്തിരുന്നമ്മയും
പത്തുമസത്തിലെ ഭാരവും ക്ഷീണവും
ആഹാര പാനിയമില്ലാത്തവസ്ഥയും
ഒന്നുമേ അമ്മയെ വേദനിപ്പിക്കില്ല
പൈതലിൻ പൊന്മുഖം കാത്തിരിക്കുന്നവൾ
ചത്തുജീവിക്കുന്ന വേദനക്കുള്ളിലായ്
പൊട്ടിപുറപ്പെട്ടു വന്നു ആ പൈതലും
പൊന്മുഖം കണ്ടാനിമിഷം മുതലമ്മ
സർവം മറന്നങ്ങു സന്തോഷചിത്തയായ്
അമ്മതൻ മാറിലെ ചൂടേറ്റൊരാപൈതൽ
രാപ്പകലങ്ങനെ തത്തിക്കളിച്ചിടും
കണ്ണുകൾ ചിമ്മാതെ എപ്പോഴുമമ്മയും
തന്റെ പൊൻ പൈതലെ കാത്തുകാത്തങ്ങനെ
കാലങ്ങൾ പോകവെ പൈതങ്ങൾ വളർന്നിതാ
ആധുനികത്തിന്റെ അടിമയായ് മാറുന്നു
അമ്മതൻ സ്നേഹമോ അച്ഛന്റെ വാത്സല്യം
ഒന്നുമേ കാണുവാൻ നേരമില്ലത്രമേൽ
സ്വന്തം വഴികളും സ്വന്തമാം നേട്ടങ്ങൾ
ഓട്ടതിരക്കിലായ് പോകുന്നു തൻ മക്കൾ
അമ്മതൻ സ്നേഹമോ ത്യാഗമോ കാണുവാൻ
പൊന്മകനൊട്ടുമേ നേരമില്ലെന്നുമായ്
കാലങ്ങൾ പോകവെ,പെറ്റമ്മ ഇന്നങ്ങ്
ഭാരമായ്‌മാറി ഈ പൈതലിൻ ഹൃത്തത്തിൽ
ഉള്ളിലെ ദുഖമായ് ഉണ്ണത്തുറങ്ങാതെ
പൈതലിൻ കാലൊച്ച കാതോർത്തിരുന്നമ്മ
വേദനതിങ്ങും ഹൃദയമാണെങ്കിലും
പൈതലിൻ നന്മക്കായ് പ്രാർത്ഥന ചെയ്യുന്നു
പത്തുമക്കൾക്കോരു അമ്മയെ പോറ്റുവാൻ
പറ്റാത്തലോകമെ പാപമെന്നോർക്കുക
എല്ലാമറിയുന്ന ഈശ്വരൻ മുന്നിലായ്
ഉത്തരവാദി നീ എന്നങ്ങറിയുക
വന്നവഴിയെ മറക്കാതെ നീ ഇന്നു
ചേർത്തു പിടിക്കു നിന്റമ്മയെ എന്നുമായ്!

ഉഷ നായർ ,ഡാളസ്

