PRAVASI

ചന്ദ്രനിൽ ഇറങ്ങുന്ന മനുഷ്യനും! ചതുപ്പിൽ കിടന്നുറങ്ങുന്ന മനുഷ്യനും!

Blog Image

ഗ്രഹങ്ങളുടെ റാണിയായ ചന്ദ്രൻ  ഇപ്പോൾ ശാസ്ത്ര ലോകത്തിൻെ്്  കൈപ്പടിയിൽ ഒതുങ്ങി കഴിഞ്ഞു. അമ്മേരിക്കയുടെ അഭിമാനമായ രാജ്യത്തിൻെ്്  പതാക ചില   പതിറ്റാണ്ടുകൾക്ക് മുമ്പ് ചന്ദ്രനിൽ പാറിച്ച മനുഷ്യൻ വീണ്ടും ഇപ്പോൾ ചന്ദ്രനെ വലം വച്ച് ഭൂമിയിൽ മടങ്ങിയെത്തി.  അടുത്ത കാൽവെയ്പിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടത്തുന്നു. 

തിരുവചനത്തിൻെ്്  നിവർത്തീകരണമായി നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ച്  (ഒബദ്യവ് 4) പാർക്കുന്ന മനുഷ്യ മനസ്സുകൾ കഴുകനെപ്പോലെ ചിറകടിച്ചുകൊണ്ട് ഉയരുന്നു.  ശാസ്ത്രലോകം അതിശയം തോന്നുമാറ് ശബ്ദത്തെകാളും വേഗത്തിൽ പായുകയാണ്.  ചൈനയുടെ വൻമതില് പോലെ ശാസ്ത്രവും സയൻസും, വൈദ്യ ലോകവും തല ഉയർത്തിക്കൊണ്ട് റോക്കറ്റിനേക്കാൾ വേഗത്തിൽ കുതിച്ച് ഉയരുമ്പോൾ ഇവിടെ ഇതാ മനുഷ്യ ജന്മങ്ങൾ നാശകരമായ ചതുപ്പിലും കുഴഞ്ഞ ചേറ്റിലും കിടന്ന് നട്ടം തിരിയുന്നു.  മൂല്യങ്ങളും ആദർശങ്ങളും മനസ്സാക്ഷിയും കൂപ്പു കുത്തുന്നു. 

കേരളത്തിലെ ബന്ദ് എന്നു പറയുന്നത് വസൂരിയെക്കാളും കോവിഡിനേക്കാളും ഭയാനകമാണ്.  ചുമ്മാതൊരുത്തൻ ചുമച്ചപ്പോൾ വെപ്പ് പല്ല് തെറിച്ച് താഴെ വീണു.  ഉടനെ ഡോക്ടർക്കെതിരെ പ്രതിഷേധവും ദേശീയ ബന്ദും ആഹ്വാനം ചെയ്യുന്നു.  ആരോ ഒരാൾ പേപ്പട്ടിയെ അടിച്ചുകൊന്നു.  ഉടനെ ജന്തു സ്നേഹികൾ ബന്ദ് എന്ന വജ്രായുധം  പുറത്തെടുത്ത് മൃഗങ്ങളെക്കാളും അധപ്പതിച്ചവനായി പൊതു മുതലുകൾ അടിച്ചും തീവച്ചും നശിപ്പിച്ചുകൊണ്ട് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കുന്നു.  എവിടുന്നെങ്കിലും ദീർഘദൂരം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്ത് ക്ഷീണിച്ചു തളർന്നുവരുന്ന യാത്രക്കാരെ റോഡിലിട്ടു മർദിക്കുക, വാഹനങ്ങൾ അടിച്ചുപൊളിക്കുക, കുടിക്കുവാൻ വെള്ളവും വൈദ്യസഹായവും നിരസിക്കുന്ന  ഈകണ്ണിൽ ചോരയില്ലാത്ത ഇരുകാലി മൃഗങ്ങൾ സംസ്കാര ശൂന്യതയുടെ ചതുപ്പിൽ കിടന്നു ഉരുളുകയാണ് മുങ്ങി താഴുകയാണ്.  ഇവരുടെ തികച്ചും കാടത്തമായ ഈ കലാപരിപാടികൾ മരണ കിണറുകളും മൂന്നാംകിട സംസ്കാരത്തിൻെ്് തിലകക്കുറികളും അത്ര. 

പച്ച മനുഷ്യനെ പകൽവെളിച്ചത്തിൽ പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ കൊല്ലുകയും കൊലവിളിക്കുകയും ചെയ്യുന്ന വിരോധികളുടെ തള്ളിക്കയറ്റം, പ്രണയം അഭിനയിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തിക്കൊണ്ട് ലൈംഗിക പീഡനവും അധോലോക മയക്കുമരുന്ന് വിപണനവും നടത്തി സമൂഹത്തിൽ പകൽ മാന്യന്മാരായി ചമയുന്ന ശിക്ടണ്ട്ഠികൾ കയ്യടക്കി വാഴുന്ന ദേശം അരാജകത്വത്തിൻെ്് ചേറിൽ താഴുകയാണ്.  കൊച്ചുകുട്ടികളെ പോലും ഈ കാമഭ്രാന്തമാർ അവരുടെ ചൂഷണത്തിന്നു വിധേയപ്പെടുത്തുന്നു.  അറപ്പുളവാക്കുന്നതും മൃഗങ്ങൾ പോലും ലജ്ജിക്കുന്നതുമാമായ അശ്ലീല പ്രവർത്തികൾ മനുഷ്യൻ ശങ്ക കൂടാതെ ചെയ്തുകൊണ്ട് ദൈവത്തെ വെല്ലുവിളിക്കുന്നു.  പിഞ്ചുകുഞ്ഞുങ്ങളെ അമ്മയുടെ ഉദരത്തിൻെ്് ഉള്ളറയിൽ വെച്ച് മുറിച്ച്  മാറ്റുന്നതിൽ അഭിമാനവും അതിൽ പ്രശംസിക്കുകയും ചെയ്യുന്ന നാവുകൾ ഓർക്കണം നിങ്ങളുടെ സംസ്കാര ശൂന്യത മൃഗത്തേക്കാൾ അധപ്പതിച്ചു.  ആശയങ്ങൾ കൈമാറുവാൻ അറിയാത്തവൻ വാക്ക് തർക്കങ്ങൾ വെടിയുണ്ടയിൽകൂടെയും കത്തി കൊണ്ടും കരുത്ത് തെളിയിക്കുന്നു. ഇതെല്ലാം കാടത്വത്തിൻെ്് പര്യായമല്ലേ? ലജ്ജയായതിൽ മാനവും അഭിമാനവും ആനന്ദവും കണ്ടെത്തുന്ന മനുഷ്യൻ നശിച്ചു പോകുന്ന മൃഗങ്ങൾക്ക് തുല്യൻ ആയി മാറുന്നു.  

സാമൂഹിക പ്രതിബദ്ധതയും ധാർമികതയും കടപ്പാടുകളും നഷ്ടപ്പെട്ട തലമുറകൾ വിരാജിക്കുന്ന സമൂഹം എന്നും എവിടെയും മനുഷ്യരെ മൂന്നാംകിട സംസ്കാരത്തിലേക്ക് തള്ളിവിടും.  ഭഗവാനെ ദർശനം നടത്തി മടങ്ങിവരുന്ന ഭക്‌ത ശിരോമണികൾ അവരുടെ വാഹനത്തിൽ ആരോ മുട്ടിയെന്ന് ആരോപിച്ചുകൊണ്ട് കുപ്പുകളോടെക്കുന്ന നിൽക്കുന്ന അന്യസംസ്ഥാനക്കാരനായ തൊഴിലാളിയെ നിർധയം മർദ്ദിക്കുകയും വാഹനം തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്നത് സംസ്കാരമോ? ഭക്തിയുടെ നിറവോ?  ഇങ്ങനെയുള്ള ഭക്തിയുടെ വേഷം ധരിച്ച  കപട ഭക്തരും കപട സന്യാസികളും പെരുകുമ്പോൾ സമൂഹത്തിൻെ്് പൈതൃകവും തനിമയും അറബി കടലിൻെ്് ആഴങ്ങളിൽ  പതിക്കുന്നു ജനകോടികൾ ഇരുട്ടിൽ തപ്പി തടയുന്നു നട്ടം തിരിയുന്നു.

മതം എന്ന മയക്കുമരുന്നിൻെ്് മറവിൽ മനസ്സാക്ഷി മരവിക്കുന്ന പ്രവർത്തികൾ ചെയ്യുന്ന അണ്ണന്മാർ സമൂഹത്തെ ഉദ്ധരിക്കുകയല്ല പമ്പാ നദിയിൽ ചവിട്ടിത്താഴ്ത്തുക  അത്രേ ചെയ്യുന്നത്.  കസേരയ്ക്കും അധികാരത്തിനും വേണ്ടി ആദർശങ്ങളെ ഒറ്റിക്കൊടുക്കുന്ന യൂദാസുമാർ സമൂഹത്തിൽ എന്നും ഒരു സുനാമിയും ആധുനിക യുഗത്തിൻെ്് അപമാനവും എന്നുള്ളത് മറക്കരുത്.  അഴിമതിയുടെ അരക്കച്ച കെട്ടിക്കൊണ്ട് അഴിഞ്ഞാട്ടം നടത്തുന്ന ജന വഞ്ചകരും അവരുടെ ശമ്പളത്തിന് പുറകിലുള്ള കിമ്പളവും പരിഷ്കൃത ലോകത്തിലെ ക്യാൻസർ.  

ഇരുട്ടിനെ വെളിച്ചം എന്നു പറയുകയും വെളിച്ചത്തെ നോക്കിക്കൊണ്ട് ഇരുട്ടെന്ന്  മുദ്ര അടിക്കുന്നവരെ നമുക്ക് വേണ്ട.   സത്യത്തെ വളച്ചൊടിച്ച് ആണിനെ പെണ്ണാക്കുന്നവനെയും, പെണ്ണിനെ ആണാക്കി മാറ്റുന്നവനെയും നമുക്ക് വേണമോ? പെൺകുട്ടികളുടെ കളിക്കളത്തിൽ ആൺവേഷം  കെട്ടി ഇറങ്ങിയവനെ അംഗീകരിക്കുവാൻ കഴിയുമോ? ചിന്തിക്കുക!  ഇവർക്കു വേണ്ടി ഓശാന പാടി കൈ മണിയടിച്ചുകൊണ്ട് പുറകെ നടക്കുന്ന കോമരങ്ങൾ പോക്കറ്റുകൾ നിറയ്ക്കുവാനുള്ള വഴി കണ്ടെത്തി സമൂഹത്തെ കൊള്ളയടിക്കുന്നു.  ഇങ്ങനെയുള്ള ഇത്തിൾ കണ്ണികൾ ദേശത്തെ സോദോമ്യ ചതുപ്പിൽ താഴ്ത്തുന്നു. 

 ഈ മഹാദുരന്തങ്ങളുടെ കേളികൊട്ട് കേൾക്കുമ്പോൾ  ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നുള്ള മിഥ്യയിൽ എങ്ങനെ  ഒളിക്കുവാൻ കഴിയും?  സാമാന്യബോധവും ചിന്താശക്തിയും ഉള്ളവർ നമ്മുടെ ദേശത്ത് എഴുന്നേൽക്കട്ടെ!.  തിരുവചനം ഇങ്ങനെ പറയുന്നു അവൻ നമ്മുടെ കാലുകളെ നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ  ചേറ്റിൽ നിന്നും കയറ്റി ഉറപ്പുള്ള ഒരു പാറമേൽ  നിർത്തി (സങ്കീ 40:2).  ഇനിയും ഈ ചതുപ്പിലും ചതിയിലും അകപ്പെടാതെ നമ്മെ തന്നെ സൂക്ഷിക്കുക! 

പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.