തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ച് രാഹുലും മറ്റൊരാളുമായി വാക്കുതര്‍ക്കമുണ്ടായിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് യുവാവിന് കുത്തേറ്റത്. താക്കോല്‍ കൊണ്ട് രാഹുലിന്റെ വാരിയെല്ലിനാണ് പ്രതി കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ബാറിൽ വച്ച് ഉണ്ടായ തർക്കത്തിന് ശേഷം ഇരുവരും കിള്ളിയിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാട്ടാക്കട എള്ളുവിളയിൽ മണിയൻ ബീന ദമ്പതികളുടെ മകനാണ് രാഹുൽ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോലീസ് സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

