PRAVASI

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് കൊച്ചിയിൽ ഓഗസ്റ്റ് 22-ന്

Blog Image

കൊച്ചി: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബലിന്റെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 22-ന് കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന “WMC Global Meet @ Kochi”-ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ വൻ പങ്കാളിത്തം ഉറപ്പായി. അഞ്ച് ഗ്ലോബൽ റീജിയനുകളിലെയും വിവിധ പ്രൊവിൻസുകളിലെയും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.

WMC ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വെളിയത്ത് , ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ് ചെയർ ടി. പി. വിജയൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്യും.

മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, വിവിധ ജനപ്രതിനിധികൾ, സാഹിത്യ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രവാസി മലയാളികളുടെ ആഗോള സഹകരണവും സാമൂഹിക സേവന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുക, ലോകമെമ്പാടുമുള്ള WMC നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരിക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സമ്മേളനത്തിന്റെ പ്രധാന ആകർഷണമായി WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ സ്പോൺസർഷിപ്പിൽ നടപ്പാക്കുന്ന ₹1 കോടി WMC ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പ്രോഗ്രാം അവതരിപ്പിക്കും. ഈ പദ്ധതിയിലൂടെ ആകെ 100 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ₹1,00,000 വീതം വിദ്യാഭ്യാസ സഹായം നൽകും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 25 വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം വച്ച് ജനുവരിയിൽ സ്കോളർഷിപ്പ് വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ടത്തിൽ 25 വിദ്യാർത്ഥികൾക്ക് കൊച്ചിയിൽ നടക്കുന്ന WMC ഗ്ലോബൽ മീറ്റിൽ സ്കോളർഷിപ്പ് വിതരണം ചെയ്യും. ശേഷിക്കുന്ന 50 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുടർഘട്ടങ്ങളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

WMC തിരു-കൊച്ചി പ്രൊവിൻസ് സമ്മേളനത്തിന്റെ ഏകോപന ചുമതല വഹിക്കും. ലോകമെമ്പാടുമുള്ള WMC റീജിയനുകളിലെയും പ്രൊവിൻസുകളിലെയും പ്രതിനിധികളുടെ സാന്നിധ്യവും ഗ്ലോബൽ നേതൃത്വത്തിന്റെ പങ്കാളിത്തവും സമ്മേളനത്തെ ശ്രദ്ധേയമാക്കുമെന്ന് സംഘാടകർ അറിയിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.