PRAVASI

ലിസി പീറ്റേഴ്സ് ഇണ്ടിക്കുഴിക്ക് ക്വാണ്ടം ഇന്‍റഗ്രേറ്റീവ് മെഡിസിനില്‍ ഡോക്ടറേറ്റും പിഎച്ച്ഡിയും ലഭിച്ചു

Blog Image

ചിക്കാഗോ: ലിസി പീറ്റേഴ്സ് ഇണ്ടിക്കുഴിയുടെ ഏഴു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന് വിജയസമാപ്തി. 65-ാമത്തെ വയസ്സില്‍ ഇന്‍റഗ്രേറ്റീവ് മെഡിസിനില്‍ എംഡിയും പിഎച്ച്ഡിയും കരസ്ഥമാക്കി തിളക്കമാര്‍ന്ന വിജയത്തിന് ലിസി പീറ്റേഴ്സ് ഉടമയായി. 1982-ല്‍ തിരുവനന്തപുരം ഗവ. കോളജ് ഓഫ് നേഴ്സിംഗില്‍ നിന്നും ബിഎസ്സി നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി. 1987 മുതല്‍ കുടുംബസമേതം ചിക്കാഗോയില്‍ താമസിക്കുന്നു. ഇതിനോടകം വിവിധ ആശുപത്രികളില്‍ സ്റ്റാഫ് നേഴ്സ്, നേഴ്സ് പ്രാക്ടീഷണര്‍, ലാക്റ്റേഷന്‍ കണ്‍സള്‍ട്ടന്‍റ്, ഇന്‍സ്ട്രക്ടര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ ലിസി ഇണ്ടിക്കുഴിക്ക് അവസരം ലഭിച്ചു.
യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് ചിക്കാഗോ (UIC)യില്‍നിന്ന് മറ്റേണല്‍ ചൈല്‍ഡ് നേഴ്സിംഗില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. റഷ് യൂണിവേഴ്സിറ്റി ചിക്കാഗോയില്‍ നിന്ന് പീഡിയാട്രിക് നേഴ്സിംഗില്‍ നേഴ്സ് പ്രാക്ടീഷണര്‍ പ്രോഗ്രാം ലിസി പൂര്‍ത്തിയാക്കി. കൂടാതെ ക്ലിനിക്കല്‍ നേഴ്സ് സ്പെഷ്യലിസ്റ്റ്, പീഡിയാട്രിക് നഴ്സ് പ്രാക്ടീഷണര്‍ എന്നിവയില്‍ അഡ്വാന്‍സ്ഡ് പ്രാക്ടീസ് നേഴ്സിംഗ് ലൈസന്‍സിനും ഉടമയാണ്.
അനേകവര്‍ഷത്തെ ആശുപത്രി ജോലിക്കു ശേഷം ലിസി സ്വന്തമായി ചിക്കാഗോയില്‍ "ഹെല്‍ത്തി ബേബീസ് ഹാപ്പി ഫാമിലീസ്" എന്ന പേരിലുള്ള പീഡിയാട്രിക് സ്പെഷ്യാലിറ്റി കെയര്‍ ലാക്റ്റേഷന്‍ ക്ലിനിക് ആരംഭിച്ചു. കഴിഞ്ഞ 20 വര്‍ഷക്കാലമായി അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വളരെ ഫലപ്രദമായ സേവനം ഈ ക്ലിനിക്കിലൂടെ ചെയ്തുവരുന്നു.
പ്രായത്തിനതീതമായി ആയുഷ്കാല വിദ്യാഭ്യാസം ജീവിതശൈലിയായി കരുതുന്ന ലിസി വെല്‍നെസ്സ് കെയറിന് വളരെയധികം പ്രാധാന്യം നല്‍കുന്നു. മരുന്നുകളുടെ അതിപ്രസരമില്ലാതെ ആരോഗ്യം സംരക്ഷിക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഇന്‍റഗ്രേറ്റീവ് മെഡിസിനില്‍ തന്‍റെ പഠനം ആരംഭിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം പരമ്പരാഗത ചികിത്സാവിധികളായ ആയുര്‍വേദം, ഹോമിയോപ്പതി, ചൈനീസ് മെഡിസിന്‍, അക്യുപങ്ചര്‍, എനര്‍ജി മെഡിസിന്‍, ഹെര്‍ബല്‍ മെഡിസിന്‍, മൈന്‍ഡ്-ബോഡി മെഡിസിന്‍, ന്യൂട്രീഷന്‍ തുടങ്ങിയ ചികിത്സാരീതികളും ചേര്‍ന്നുള്ള ഒരു സമഗ്ര സമീപനമാണ് ഇന്‍റഗ്രേറ്റീവ് മെഡിസിന്‍. ഈ ചികിത്സാക്രമം വഴി മരുന്നുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനോടൊപ്പം പാര്‍ശ്വഫലങ്ങളായ കിഡ്നി ഡാമേജ്, ബ്രെയ്ന്‍ ഡാമേജ് തുടങ്ങിയവ ലഘൂകരിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഈ ചികിത്സാക്രമം ഡയബറ്റിസ്, കാന്‍സര്‍, ആര്‍ത്രൈറ്റിസ്, ഹാര്‍ട്ട് ഡിസീസ് മുതലായ ക്രോണിക് അസുഖങ്ങള്‍ക്ക് ഫലപ്രദമായി പരിഗണിച്ചു വരുന്നു. അസുഖത്തിന്‍റെ ഉറവിടം കണ്ടെത്തി വ്യക്തിഗതമായ ചികിത്സാ സമ്പ്രദായമാണ് ഈ പദ്ധതിയുടെ പ്രത്യേകത.
സങ്കീര്‍ണ്ണമായ അനേകം കോഴ്സുകളും, ആയിരം മണിക്കൂര്‍ ക്ലിനിക്കല്‍ പ്രാക്ടീസും അടങ്ങിയതാണ് ഐഎംഡി പ്രോഗ്രാമിന്‍റെ പാഠ്യപദ്ധതി. അതോടൊപ്പം ഒരു ചികിത്സാ രീതിയില്‍ ഗവേഷണം നടത്തി പ്രബന്ധം അവതരിപ്പിക്കുമ്പോഴാണ്  പിച്ച്.ഡി നേടാന്‍ സാധിക്കുന്നത്. ഈ പ്രായത്തില്‍ ഇതുപോലെയുള്ള അഡ്വാന്‍സ്ഡ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് ദൈവാനുഗ്രഹം കൊണ്ടു മാത്രമാണെന്ന് ലിസി ഇണ്ടിക്കുഴി വിശ്വസിക്കുന്നു. തനിക്കു കിട്ടിയ പുതിയ  അറിവുകള്‍ രോഗം മൂലം വിഷമത അനുഭവിക്കുന്നവര്‍ക്ക് സേവനം ചെയ്യുവാനാണ് ലിസി ഉദ്ദേശിക്കുന്നുത്.

ലിസി പീറ്റേഴ്സ് ഇണ്ടിക്കുഴി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.