നാം പ്രകാശം പരത്തുന്നവരാകണം. അതിനു നാം എണ്ണയുള്ള വിളക്കുകളായി മാറണം.പക്ഷെ മെഴുകുതിരികളാകരുത് . കാരണം അത് കത്തിയെരിഞ്ഞു ഉരുകിത്തീരും.കുറച്ചുനേരത്തേക്കു മാത്രമേ പ്രകാശിതമാവുകയുള്ളു.. വിളക്കുകളാണെങ്കിൽ അതിൽ എണ്ണയുള്ളിടത്തോളം കാലം അത് പ്രകാശിക്കും.
നാമെല്ലാവരും വിളക്കുകളാണ്. അതിൽ എണ്ണയുണ്ടോ എന്ന് ചോദിച്ചാൽ നാമാകുന്ന വിളക്കുകളിൽ എണ്ണയുമുണ്ട് . അപ്പോൾ എണ്ണയുടെ അളവ് എത്രസത്തോളം ഉണ്ട് എന്ന ഒരു ചോദ്യമുണ്ട്. ഈ എണ്ണയുടെ അളവ് എന്താണ് എന്നൊരു ചോദ്യമുണ്ട്. അതിൽ ഒന്നാമത്തെകാര്യം നമുക്ക് നമ്മളെപ്പറ്റിത്തന്നെ ഒരു അവബോധമുണ്ടാകണം. (*Self Awareness* ) നാമോരുത്തരും ആരാണ്എന്താണ് എന്നുള്ള ഒരു അവബോധം ആ എണ്ണയാണ്.രണ്ടാമത്തെകാര്യം നമുക്കൊരു മൂല്യബോധമുണ്ടാകണം. (*Value System*) ജീവിതത്തിൽ മൂല്യബോധത്തോടുകൂടി ജീവിക്കുന്നതും പ്രവർത്തിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. അതും ആ എണ്ണയാണ്. ഇനിയും value system ത്തിലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൃത്യനിഷ്ഠയാണ്(*Time Management*).അപ്പോൾ നമ്മുടെ ജീവിതമാകുന്ന വിളക്കിൽ എണ്ണയുടെ അളവ് ആവശ്യത്തിനുണ്ട് എന്ന് ഉറപ്പുവരുത്തുവാനും അങ്ങനെ എണ്ണയുള്ള വിളക്കുകളായി പ്രക്ഷോപിക്കുവാനുള്ള ഒരു *സാമൂഖിക ഉത്തരവാദിത്വം* കൂടി നമ്മിൽ നിക്ഷേപിച്ചാണ് നമ്മുടെ സൃഷ്ടികർത്താവ് നാമോരുത്തരെയും തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചിരിക്കുന്നത്. അതിനു വീഴ്ചവരുത്തുന്ന സാഹചര്യങ്ങൾ അവലംബിക്കുന്നത് സൃഷ്ടികർത്താ വിനോടുള്ള നന്ദികേടും അവരവരോട് തന്നെയുള്ള നിരുത്തരവവാദിത്വവുമാണ്.

ആന്റണി ഫ്രാൻസിസ്

