കട്ടപ്പന: വേൾഡ് മലയാളി ഫെഡറേഷൻ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, WMF ഗ്ലോബൽ ചാരിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പത്താമത് സ്നേഹഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നടന്നു. WMF ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലും ഇടുക്കി എം.എൽ.എ ശ്രീ. റോയ് കെ. പൗലോസും സംയുക്തമായാണ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്.
ചടങ്ങിനോടനുബന്ധിച്ച് നടന്ന ഔദ്യോഗിക സമ്മേളനത്തിൽ WMF ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഇടുക്കി എം.എൽ.എ ശ്രീ. റോയ് കെ. പൗലോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ചാരിറ്റി ഫോറം കോർഡിനേറ്റർ റഫീക്ക് മരക്കാർ സ്വാഗതവും കേരള സ്റ്റേറ്റ് പ്രസിഡന്റ് ടി.ബി. നാസർ നന്ദിയും രേഖപ്പെടുത്തി. ഗ്ലോബൽ ട്രഷറർ വി.എസ്. സിദ്ദീഖ് സംഘടനയെക്കുറിച്ച് പരിചയപ്പെടുത്തി സംസാരിച്ചു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സെലിൻ തോമസ്, വാർഡ് മെമ്പർ ശ്രീമതി. ബിന്ദു മധുക്കുട്ടൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കൂടാതെ WMF ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയ്സൺ കാളിയാനിയിൽ, ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ജേക്കബ് ഈക്കാട്ടിൽ, ഏഷ്യാ റീജിയൻ ചാരിറ്റി കോർഡിനേറ്റർ റിനി സൂരജ്, നാഷണൽ ചാരിറ്റി കോർഡിനേറ്റർ കബീർ റഹ്മാൻ, സ്റ്റേറ്റ് ചാരിറ്റി കോർഡിനേറ്റർ സുനീർ കെ.എം, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ലീന സാജൻ, സ്റ്റേറ്റ് വുമൺസ് ഫോറം കോർഡിനേറ്റർ മേരി ജോസഫ്, സ്റ്റേറ്റ് പ്രോജെക്ടസ് ആൻഡ് സ്പെഷ്യൽ ഇനിഷ്യറ്റീവ് ഫോറം കോർഡിനേറ്റർ ജെസ്സി ജയ് തുടങ്ങിയ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
നോവിൻ വാസുദേവ്
ഗ്ലോബൽ പി.ആർ ആൻഡ് മീഡിയ ഫോറം കോർഡിനേറ്റർ
വേൾഡ് മലയാളി ഫെഡറേഷൻ

.jpg)
.jpg)
.jpg)

.jpg)

