PRAVASI

വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; ഭക്തർക്ക് ഇന്ന് മുതൽ വിഭവസമൃദ്ധമായ സദ്യ, വെർച്വൽ ക്യൂവിലൂടെ എത്തിയത് ആയിരക്കണക്കിന് തീർത്ഥാടകർ

Blog Image

വൃശ്ചിക പുലരിയിൽ അയ്യപ്പ ദർശനത്തിനായി ശബരിമല സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. പുതിയ മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പുലർച്ചെ മൂന്ന് മണിക്ക് നട തുറന്നതോടെ മണ്ഡലകാല പൂജകൾക്ക് ഔദ്യോഗികമായി തുടക്കമായി. നിർമാല്യ ദർശനത്തിനും പ്രത്യേക പൂജകൾക്കുമായി ശരണഘോഷങ്ങളുടെ അകമ്പടിയോടെയാണ് തീർത്ഥാടകർ എത്തിയത്. ഇന്ന് ഉച്ചവരെ മാത്രം ഇരുപത്തിയയ്യായിരത്തോളം തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തിക്കഴിഞ്ഞു. വെർച്വൽ ക്യൂ വഴി അറുപതിനായിരത്തോളം പേരും സ്പോട്ട് ബുക്കിങ് ഉൾപ്പെടെയുള്ളവ വഴി മറ്റ് തീർത്ഥാടകരും എത്തുന്നതോടെ ഇന്ന് മാത്രം എൺപതിനായിരത്തോളം പേർ ദർശനം നടത്തുമെന്നാണ് കണക്കാക്കുന്നത്.

ശബരിമലയിലെത്തുന്ന മുഴുവൻ ഭക്തർക്കും ഇന്ന് മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ഇലയിട്ട് പരമ്പരാഗത രീതിയിൽ സദ്യ നൽകാൻ ദേവസ്വം ബോർഡ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരാതികളില്ലാത്ത മികച്ച മണ്ഡലകാലമാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. ആദ്യ മണിക്കൂറുകളിൽ തിരക്ക് സാധാരണ നിലയിലാണെങ്കിലും, വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നതിനാൽ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പതിനെട്ടാം പടിയിലൂടെ മിനിറ്റിൽ 75 തീർത്ഥാടകരെ കയറ്റിവിടുക, വെർച്വൽ ക്യൂ ഇല്ലാത്തവരെ നിലയ്ക്കലിൽ തടയുക തുടങ്ങിയ മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

ഇടുക്കിയിലെ സത്രത്തിൽ നിന്നുള്ള കാനന പാതയിലൂടെയുള്ള പ്രവേശനത്തിന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മികച്ചൊരു തീർത്ഥാടന അനുഭവം ഉറപ്പാക്കാനായി പോലീസും ദേവസ്വം വകുപ്പും കർശന നിരീക്ഷണവും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.