INDIAN

അൻവറിനെ മുന്നണിയിൽ എടുക്കില്ലെന്ന് ആവർത്തിച്ചു വിഡി സതീശൻ

Blog Image

അൻവറിനെ മുന്നണിയിൽ എടുക്കില്ലെന്ന് ആവർത്തിച്ചു വിഡി സതീശൻ. കെപിസിസി അധ്യക്ഷന്റെയും ലീഗിന്റെയും നിലപാടുകൾ തള്ളുന്ന പ്രസ്താവന. അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണ്. ആ വാതിൽ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാൻ പറ്റില്ല. പ്രശംസകളിൽ വീഴില്ല. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ.

നിലമ്പൂർ ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവ് ചിന്തിച്ചു ഉറപ്പിച്ച തരുമാനം പുറത്തു പറയുന്നത് . മിഷൻ 63 എന്ന നിലയിലല്ല, 90 സീറ്റോളം സംസ്ഥാനത്ത് യുഡിഎഫ് മത്സരിക്കുന്നുണ്ട്. അതിനകത്ത് ജയിക്കാനൊരു ടാർജറ്റ് എന്ന നിലയിലാണ് 63 വെച്ചത്. അതൊരു റഫ് കണക്കാണ്. അത് കോൺഗ്രസിന് 2001 ന് ശേഷം കിട്ടിയിട്ടില്ല.

എകെ ആൻ്റണി, കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കം 2001 ലെ തെരഞ്ഞെടുപ്പിൽ നടന്നിരുന്നു. അങ്ങനെ ഉണ്ടായാൽ നിലമ്പൂരിൽ 14000 വോട്ടിൻ്റെ മാറ്റമുണ്ടായത് പോലെ വലിയ മുന്നേറ്റം സാധ്യമാണ്. 15000 വരെ വോട്ട് വ്യത്യാസത്തിൽ തോറ്റ മണ്ഡലങ്ങളിൽ ജയിക്കാൻ ഇതിലൂടെ സാധിക്കുമെന്നും സതീശൻ അഭിമുഖത്തിൽ പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.