PRAVASI

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്; കൊച്ചി മെട്രോ മൂന്നാംഘട്ട പദ്ധതിയുടെ രേഖ സർക്കാരിന് സമർപ്പിച്ചു

Blog Image

കൊച്ചി മെട്രോ റെയിലിന്റെ മൂന്നാംഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ പാത നീട്ടുന്ന തരത്തിലാണ് പുതിയ ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 18 കിലോമീറ്ററോളമാണ് മൂന്നാംഘട്ട പാതയുടെ ആകെ ദൈർഘ്യം. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന് ശേഷം ഈ റിപ്പോർട്ട് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കും.

നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി മെട്രോ സർവീസ് നടത്തിവരുന്നത്. ഇതിനുപുറമെ, കലൂരിൽ നിന്നും ഇൻഫോപാർക്കിലേക്കുള്ള മെട്രോയുടെ നിർമ്മാണ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കെ.എം.ആർ.എല്ലിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ പാത ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി മെട്രോയുടെ തുടക്കം മുതൽ തന്നെ നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് സർവീസ് നീട്ടണമെന്നത് യാത്രക്കാരുടെ ശക്തമായ ആവശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എം.ആർ.എൽ നടത്തിയ വിശദമായ പഠനത്തിന് ശേഷമാണ് ഇപ്പോൾ സർക്കാരിന് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. കരിയാട്, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവയിലൂടെ കടന്നുപോയി അങ്കമാലിയിൽ എത്തുന്ന രീതിയിലാണ് പുതിയ പാതയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.