കൈപ്പുഴ : സെൻ്റ് ജോർജ് ക്‌നാനായ കത്തോലിക്ക ഫൊറോനപ്പള്ളി ഇടവകാംഗമായ മൂന്നുപറയിൽ ബിജു ജേക്കബിൻ്റെ ഭാര്യ അൻജൂ (54) അന്തരിച്ചു.
പരേത കണ്ണങ്കര കറുകപ്പറമ്പിൽ കുടുംബാംഗമാണ്.സൗദി അറേബ്യയിലും, അമേരിക്കയിലെ സാൻഹൊസെയിലും നഴ്‌സ് ആയി ജോലി നോക്കിയതിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു.
മക്കൾ : അനീസ്സാ മൂന്നുപറയിൽ (കാനഡ) ,അനോഹ് മൂന്നുപറയിൽ (കേരളം).
സഹോദരങ്ങൾ :ചാണ്ടി മാത്യം കറുകപ്പറമ്പിൽ (ഓസ്‌ട്രേലിയ) ,ബിജോ മാത്യം കറുകപ്പറമ്പിൽ(ഹൂസ്റ്റൺ) ,മൻജു ജെയിംസ് വല്ലയിൽ (സാൻഹൊസെ).
മാതാപിതാക്കൾ:കറുകപ്പറമ്പിൽ പരേതനായ മാത്തുക്കുട്ടിയും, മേരിയും.
സംസ്ക്കാരശുശ്രൂഷകൾ
സെപ്തംബർ 5 -ാം തീയതി ശനിയാഴ്ച നടത്തപ്പെടും. പരേതയുടെ ഭൗതിക ശരീരം അന്നേ ദിവസം രാവിലെ 9 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും.സംസ്ക്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3 മണിക്കു സ്വവസതിയിൽ ആരംഭിച്ചു കൈപ്പുഴ സെൻ്റ് ജോർജ് ഇടവക ദേവാലയത്തിൽ പ്രാർത്ഥനാശുശ്രൂഷകൾക്കു ശേഷം സംസ്ക്കാരം നടത്തപ്പെടും.

ANJU BIJU MOONNUPARAYIL


