പള്ളിയങ്കണത്തിൽ പതിവുപോലെ ആ ഞായറാഴ്ച ദിവസവും വാഹനങ്ങൾ പാർക്ക് ചെയ്ത് അകത്ത് പ്രവേശിക്കുന്ന വിശ്വാസികളുടെ കൂട്ടം വർദ്ധിച്ചു കൊണ്ടിരിക്കുയാണ്. ആലയത്തിലെ ശാന്തതയിൽ വികാരി ശുശ്രൂഷയ്ക്ക് ഇടയിൽ തൻ്റെ പ്രസംഗവിഷയം അവതരിപ്പിച്ചു തുടങ്ങി. "ഇന്ന് ഞാൻ ഇവിടെ പ്രസംഗിയ്ക്കുവാൻ തയ്യാറാക്കിയിരുന്ന പ്രസംഗത്തിൻ്റെ കുറിപ്പ് ഈ ബൈബിളിൽ കരുതിയുട്ടുണ്ടന്നാണ് വിചാരിച്ചത്, പക്ഷെ അത് ഇതിലില്ല. ആയതു കൊണ്ട് ഇന്നത്തെ ധ്യാനത്തിനായ് ദാനിയേൽ പ്രവചനം മൂന്നാം അദ്ധ്യായത്തിൽ പ്രതിവാദിക്കുന്ന യഹൂദ ബാലന്മാരെ കുറിച്ച് പ്രസംഗിയ്ക്കുവാനാണ് ഉദ്ദേശിയ്ക്കന്നത്. മൂന്നു യഹുദ ബാലന്മാരെ തീച്ചൂളയിൽ എറിഞ്ഞ സംഭവം വിവരിക്കുമ്പോൾ അത് വളരെ ശ്രദ്ധയോട് കോട്ടു കൊണ്ടിരുന്ന വളരെ ഭക്തിയായി ജീവിതം നയിക്കുന്ന ഒരു വനിതയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ആ വനിതയാണ് റൊട്ടി കടക്കാരൻ്റെ ഭാര്യ . അവർ അച്ചൻ്റെ പ്രസംഗം വളരെ ശ്രദ്ധയോട് കേട്ടിരിയ്ക്കുവാനും ഒരു കാരണമുണ്ടു്, അവരുടെ ഭവനത്തിൽ ബേക്കറി സാധനങ്ങളുടെ നിർമ്മാണത്തിനായ് പണിതുയർത്തിയ ഒരു ബോർമ്മ ഉണ്ടായിരുന്നു. ആ ബോർമ്മയ്ക്കടിയിൽ കത്തി ഉയരുന്ന തീജ്ജാല കണ്ടാൽ ഒരു ദേശം മുഴുവനു കത്തി ചമ്പാലാക്കുന്ന പ്രതീതി ഉളവാക്കും.
ആരാധനയ്ക്ക് പോകുന്ന കാരണത്താൽ ദൈവ ഭയമില്ലാത്ത ഈ ഭർത്താവ് തൻ്റെ ഭാര്യയെ ബോർമ്മയ്ക്കടിയിൽ കത്തി എരിയുന്ന തീച്ചൂളയിലേക്ക് തള്ളിയിടുമെന്ന് പറഞ്ഞു പലപ്പോഴും ഭീക്ഷണിപ്പെടുത്തുമായിരുന്നു. പ്രത്യേകിച്ച് ഞാറാഴ്ച സുദിനങ്ങളിൽ അങ്ങ് അകലെ പള്ളിയങ്കണത്തിൽ മണിനാദം മുഴങ്ങുംമ്പോൾ തൻ്റെ ഭർത്താവ് അസ്വസ്തനാകുന്നത് പതിവ് കാഴ്ചയാണ്. ഭർത്താവിൻ്റെ മാനസീക പരിവർത്തനത്തിനായ് ഈ സ്ത്രീ ദീർഘ വർഷങ്ങൾ പ്രാർത്ഥിയ്ക്കുന്നുണ്ടായിരുന്നു. ഇന്ന് ഇവിടെ അച്ചൻ യഹുദാ ബാലന്മാരെ തീച്ചൂളയിൽ എറിഞ്ഞപ്പോൾ ദൈവത്തിൻ്റെ അത്ഭുത പ്രവൃർത്തി വെളിപ്പെട്ടതിൻ്റെ ഫലമായ് യഹുദാ ബാലന്മാർ രക്ഷപ്പെട്ടു. പ്രസംഗത്തിൻ്റെ ഇടയിൽ ആ സ്ത്രീ മനസ്സ് ഉരുകി ദൈവത്തോടു പ്രാർത്ഥിച്ചു, തൻ്റെ ഭർത്താവിനും ഒരു മനമാറ്റം സംഭവിയ്ക്കുന്നതിനായ്. അത്ഭുതം എന്നു പറയട്ടെ ആ സ്ത്രീ ഭവനത്തിൽ മടങ്ങി ചെന്നപ്പോൾ പതിവിന് വിപരീതമായി ഭർത്താവ് വളരെ സ്നേഹത്തോടെയാണ് ഇടപെട്ടത്. അവൾ തൻ്റെ ഭർത്താവിനോട് ചോദിച്ചു, എന്താണീ മാറ്റത്തിന് കാരണം?. അയാൾ എല്ലാം തുറന്നു പറഞ്ഞു, " ഞാൻ നിന്നെ ശകാരിച്ചിട്ടും, ഉപദ്രവിച്ചിട്ടും, എല്ലാം സഹിച്ച് പ്രതികാര മനോഭാവം ഇല്ലാതെ നീ എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് പതിവിനു് വിവരീതമായ് എൻ്റെ മനസ്സിൽ ശാന്തിയും സമാധാനവും അതിലുപരി വലിയ സന്തോഷവും ഉളവായി. എനിക്ക് അറിയത്തില്ല ഇത് എങ്ങനെയാണ് സംഭവിച്ചെതെന്ന്. റൊട്ടി കടക്കാരൻ്റെ ഭാര്യയുടെ പ്രാർത്ഥന ദൈവം കേട്ടതിൻ്റെ പ്രതിഫലമാണ് നാം ഇവിടെ കാണുന്നതു്.
അടുത്ത സുദിനം ഭർത്താവിൻ്റെ മാനസാന്തരവും, ദീർഘ വർഷങ്ങളുടെ പ്രാർത്ഥനയുടെ മറുപടിയും
റൊട്ടി കടക്കാരൻ്റെ ഭാര്യ തൻ്റെ കുടുംബാഗംങ്ങളോടും, ബന്ധുക്കളോടും , ഇടവകയിലെ സഹവിശ്വാസികളോടും പങ്കുവെച്ചപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷം അവർണ്ണനീയമാണ്. ഭയഭക്തിയോടു കുടി ജീവിതം നയിക്കുന്ന സ്ത്രീ വിചാരിച്ചാൽ, പിശാചിന് അടിമപ്പെട്ട ഭർത്താവിനേയും ജീവൻ്റെ ഉറവിലേക്ക് നയിക്കുവാൻ സാദ്ധ്യമാകും.
ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പീൻ; അവരിൽ വചനം അനുസരിക്കാത്ത പക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമലമായ നടപ്പ് കണ്ടറിഞ്ഞ് വചനം കൂടാതെ ഭാര്യമാരുടെ നടപ്പിൽ ചേർന്നു വരുവാൻ ഇടയാകും (1പത്രൊസ് 3 ൻ്റെ 1 മുതൽ 2 വരെയുള്ള വാക്യങ്ങൾ). ഭാര്യമാർ ഭർത്താക്കന്മാർക്ക് കീഴ്‌പ്പെട്ടാണ് ജീവിതം നയിയ്ക്കേണ്ടത്, തന്മൂലം ദൈവഭയമില്ലാത്ത ഭർത്താവ് ഭാര്യയുടെ നല്ല നടപ്പ് കണ്ട് മാനസാന്തരപ്പെടുവാൻ ഇടയാകും. റൊട്ടി കടക്കാരൻ്റ ഭാര്യയിലും ഏറെ നല്ല ഗുണങ്ങൾ ഉണ്ടായിരുന്നു, അത് എത്രയോ ശ്രേഷ്ടവും അനുകരണീയവുമാണ്.
രാജു തരകൻ

