PRAVASI

ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 03 ന്

Blog Image

ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ്   ഒക്ടോബർ 03  ഷാംബർഗിൽ ഉള്ള   Play and  Thrive ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു  .  എല്ലാ പ്രായത്തിലുള്ള ബാഡ്മിന്റൺ കളിക്കാർക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സര ഇനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . 2 അംഗങ്ങളുള്ള ടീം ഇനം (Doubles)  ആയാണ് മത്സരങ്ങൾ .ഇത്തവണ പുരുഷ , വനിത , ജൂനിയർ (U 18) ഇനങ്ങളിൽ ഇദംപ്രഥമമായി എല്ലാ ഇന്ത്യക്കാർക്കും മല്സരിക്കുവാൻ സാധിക്കുന്നതാണ് . ഓപ്പൺ  ( പ്രായപരിധി ഇല്ല ) വിഭാഗത്തിൽ മാത്രമായിരിക്കും ഈ മത്സരങ്ങൾ നടത്തുന്നത് .
എന്നാൽ    മലയാളികൾക്ക് മാത്രമായിരിക്കും താഴെ പറയുന്ന മത്സര ഇനങ്ങൾ .
1.സബ് ജൂനിയർ 14 വയസിൽ താഴെ  2.സീനിയർ- (ABOVE  45)45ന്  മുകളിൽ  3.സീനിയർ AGE 100 COMBINED  . 4.വനിതാ വിഭാഗത്തിൽ സീനിയർ- (ABOVE 35) 35ന്   മുകളിൽ എന്നിവ ആയിരിക്കും മലയാളികൾക്ക് മാത്രമായി നടത്തുന്നത് .

ആകർഷകമായ PRIZE MONEY യും ട്രോഫികളും ജേതാക്കൽക്കും രണ്ടാം സ്ഥാനക്കാർക്കും ലഭിക്കുന്നതാണ് . പുരുഷ ഓപ്പൺ വിഭാഗത്തിലെ വിജയികൾക്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ക്ലബ് ആയ Pluma Badminton Club നൽകുന്ന ക്യാഷ് അവാർഡ് ലഭിക്കുന്നതായിരിക്കും .  ഗ്രെയ്റ്റർ ചിക്കാഗോ യിലെ 30 -ൽ അധികം ബിസിനസ് സംരംഭകർ ആണ് ഈ ടൂർണമെന്റിന്റെ സ്പോൺസേർസ് . എല്ലാ നല്ലവരായ സ്പോൺസേഴ്‌സിനും ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു .

ഒക്ടോബര് 03 നു രാവിലെ 8 മണിക്ക് തന്നെ ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും . Schaumburg -ൽ ഉള്ള Play  and Thrive Badminton Club (1230 N Roselle Rd, Schaumburg, IL 60195) വച്ച് ആയിരിക്കും ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുന്നത് .

അമേരിക്കയിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ വംശർക്കും(who has Indian  Routs)  , മലയാളികൾക്കും (who has Malayalee Routs )ഈ മല്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് .
 പങ്കെടുക്കുന്ന എല്ലാവർക്കും Breakfast  നൽകുന്നതായിരിക്കും  . റെജിസ്ട്രേഷൻ ഫീ ടീമിന് 60 ഡോളർ ആയിരിക്കും . കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ, മത്സര നിയമാവലി എന്നിവക്കായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക .ഞങളുടെ website ൽ റെജിസ്ട്രേഷൻ ലഭ്യമാണ് (www.greatercma.org ).  ടൂർണമെന്റിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഒരു കായിക താരത്തിന്   സഹ താരത്തിനെ ലഭിക്കുന്നതിനായി  കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക.  (Anish Anto 773.655.0004 ,  Santhosh Kattookaran 773.469.5048     John Koola  847.668.5795  , Roshni Biju  312.636.2200 Jithesh Chungath 224.522.9157 ).

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.