'കലയും, ജീവിതവും, ബിസിനസ് സാമ്രാജ്യവും ഒരുപോലെ കെട്ടിപ്പടുക്കുന്നത് പൊതുവെ അല്പം പ്രയാസമുള്ള ജോലിയാണ്, ബുദ്ധിശാലികൾക്ക് അത് എളുപ്പവുമാണ്',
ആരെയാണ് ജീനിയസ് എന്ന് വിളിക്കുന്നത്? എല്ലാത്തിനെയും ഒരുപോലെ ജീവിതത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്നവരാണ് ജീനിയസ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു ഫാം ഉണ്ടെന്ന് കരുതുക, മറ്റു രണ്ട് ബിസ്സിനസ്സാമ്രാജ്യങ്ങള്‍ കൂടി ഉണ്ടെന്നും കരുതുക, അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് കലയോട് അതിയായ സ്നേഹമുണ്ടെന്നും വിചാരിക്കുക, ഒപ്പം നിര്‍ബന്ധമായും സ്വന്തം ജീവിതത്തെയും കുടുംബത്തെയും നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇതെല്ലാം കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്ന ഒരാളെയാണ് ജീനിയസ് എന്ന് വിശേഷിപ്പിക്കാനാവുക. അത്തരത്തില്‍ ഒരു ജീനിയസിന്‍റെ, അമേരിക്കയില്‍ ബിസ്സിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത, മലയാളത്തില്‍ മികച്ച സിനിമകള്‍ നിര്‍മ്മിച്ച സിജോ വടക്കന്‍റെ ജീവിതവും അനുഭവ കഥകളുമാണ് ഈ വഴിത്താരയില്‍ അവതരിപ്പിക്കുന്നത്.
ഒരുപക്ഷേ, ഇത് നിങ്ങള്‍ക്കൊരു വഴികാട്ടിയെ കണ്ടുമുട്ടലാകാം, അതല്ലെങ്കില്‍ മലയാളികളുടെ അഭിമാനം അമേരിക്കയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വ്യക്തിയുടെ ചരിത്രം നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതുമാകാം.

മലയാളികളുടെ അഭിമാനം സിജോ വടക്കന്‍ ഉയര്‍ത്തുമ്പോള്‍
2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഏവരും ഉറ്റുനോക്കിയ ഒരു സിനിമയായിരുന്നു ജോജു ജോര്‍ജിന്‍റെ ഇരട്ട. അതുവരെ മലയാള സിനിമ കണ്ട സകല സദാചാര ബോധങ്ങളെയും പൊളിച്ചെഴുതിയ ഇരട്ട, വലിയ രീതിയില്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുകയും അതിനു അംഗീകാരമായി സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം നേടുകയും ചെയ്തു.
നല്ല സിനിമകള്‍ നിര്‍മ്മിക്കുക എന്നത്, സമൂഹത്തോട് ഒരു മനുഷ്യന്‍ ചെയ്യുന്ന നന്മയാണ്. ഇരട്ടയും അത്തരത്തില്‍ ഒരു നന്മയുള്ള വ്യക്തിയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. അദ്ദേഹത്തിന്‍റെ പേരാണ് സിജോ വടക്കന്‍. ഒരു ഇരട്ടയുടെ പേരില്‍ മാത്രമല്ല, ഉദാഹരണം സുജാത, ജോസഫ്, പൊറിഞ്ചു മറിയം ജോസ് മുതല്‍ പണി വരെയുള്ള സിനിമകളില്‍ എല്ലാം തന്നെ സിജോ വടക്കന്‍ എന്ന നിര്‍മ്മാതാവിന്‍റെ കലയോടുള്ള, നല്ല സിനിമകളോടുള്ള സ്നേഹം വ്യക്തമാകുന്നുണ്ട്.
സിജോയുടെ കുട്ടിക്കാലം മുതല്‍ക്കുള്ള ജീവിതവും, നടനും സംവിധായകനുമായ ജോജു ജോര്‍ജുമായുള്ള സൗഹൃദവുമെല്ലാം അടയാളപ്പെടുത്തുമ്പോള്‍, അതൊരു കലാഹൃദയമുള്ള മനുഷ്യനെ ചരിത്രത്തില്‍ രേഖപ്പെടുത്തും പോലെയാണ്.
.jpg)
അടച്ചുറപ്പുള്ള ബാല്യവും, ഉയര്‍ച്ചകളുടെ പടവും
തൃശൂര്‍ മാളയിലെ പുരാതന കുടുംബമായ വടക്കന്‍ കുടുംബത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഇട്ടീര വടക്കന്‍റേയും ഫാര്‍മസിസ്റ്റ് ആയ ബേബിയുടെയും മകനായിട്ടാണ് സിജോ വടക്കന്‍ ജനിച്ചത്.
7 മക്കളായിരുന്നു ഇട്ടീര - ബേബി ദമ്പതികള്‍ക്ക് ഉണ്ടായിരുന്നത്. അതില്‍ 4 പെണ്‍മക്കളും 3 ആണ്‍മക്കളുമായിരുന്നു. 2 ആണ്‍മക്കള്‍ കത്തോലിക്ക സഭയിലെ വൈദികരാണ്. മോണ്‍. ജോളി വടക്കന്‍ ഇരിങ്ങാലക്കുട രൂപതയില്‍ സേവനം ചെയ്യുന്നു. ഫാ. ലിജോ വടക്കന്‍ എത്യോപ്യയില്‍ ഡോണ്‍ ബോസ്ക്കോ മിഷനറിയാണ്. കുടുംബത്തിലെ മൂന്നാമനാണ് സിജോ വടക്കന്‍. അദ്ദേഹത്തിന്‍റെ സഹോദരിമാരായ ലൈല, റൂബി, സിജു, ലിജി എന്നീ നാല് പേരും ടീച്ചര്‍മാരാണ്.
സിജോയിലേക്ക് വരുമ്പോള്‍ മാളയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് പ്രീഡിഗ്രി, ബി.എസ്.സി. ഗണിത ശാസ്ത്രത്തിലും, തുടര്‍ന്ന് കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സ് ചെയ്യുകയും അതിനുശേഷം ലഭിച്ച ഇന്‍റേണ്‍ഷിപ്പിനെ തുടര്‍ന്ന് മസ്ക്കറ്റിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം തിരികെ വന്ന സിജോ എം.ബി.എ ചെയ്ത ശേഷം, വീണ്ടും ഗള്‍ഫിലേക്ക് പോയി. രണ്ടര വര്‍ഷം അവിടെ ജോലി ചെയ്തു.
മാതാപിതാക്കള്‍ വിദ്യാഭ്യാസം ഉള്ളവരും, ജോലി ചെയ്യുന്നവരും ആയതുകൊണ്ട് തന്നെ സിജോയുടെയും മറ്റു സഹോദരങ്ങളുടെയും അറിവും ജോലിയും നേടാനുള്ള സാധ്യതകളും വര്‍ദ്ധിച്ചു. ഒരുപക്ഷേ, ഒരു വ്യക്തിയുടെ വിദ്യാഭ്യാസവും, ജോലി സാധ്യതകളുമെല്ലാം വിപുലീകരിക്കാന്‍ മാതാപിതാക്കളുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ കൂടി നമ്മളെയൊക്കെ സ്വാധീനിക്കും എന്നത് കൂടിയാണ് ഇവിടെ വ്യക്തമാകുന്നത്.

വിവാഹവും അമേരിക്കന്‍ ജീവിതവും
2002-ലാണ് സിജോ വടക്കന്‍ കണ്ണൂര്‍ സ്വദേശിനി ലിറ്റിയെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് 2004 ഡിസംബറില്‍ അമേരിക്കയിലെ ടെക്സസില്‍ എത്തുന്നത്. ട്രാവല്‍ ഏജന്‍റായിട്ടായിരുന്നു സിജോ വടക്കന്‍റെ ജീവിതത്തിന്‍റെ തുടക്കം. അതുതന്നെ ഒരു ബിസിനസ് ആയി ചെയ്താലോ എന്ന് നോക്കാന്‍ തീരുമാനിച്ച അദ്ദേഹം, കമ്പ്യൂട്ടര്‍ പഠിച്ച് അതുമായി ബന്ധപ്പെട്ട ജോലികള്‍ നോക്കി മുന്നേറി. എന്നാല്‍ ഒരു തലത്തില്‍ ഗ്യാസ് സ്റ്റേഷന്‍ എന്ന ആശയത്തിലേക്ക് സിജോ വഴിമാറുകയായിരുന്നു. 2009 വരെ അദ്ദേഹം ഇത് തുടര്‍ന്നു. പിന്നീട് ടെക്സാസിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ സാധ്യതകള്‍ പഠിക്കുകയും, 2009-ല്‍ റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ് തുടങ്ങുകയും ചെയ്തു. ഈ സമയത്താണ് അദ്ദേഹത്തിന് രണ്ട് ആണ്‍മക്കള്‍ ജനിക്കുന്നത്.
ആ കാലഘട്ടത്തില്‍ ടെക്സസ് ഓസ്റ്റിനില്‍ റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്ചെയ്യുന്ന ഏക മലയാളിയായിരുന്നു സിജോ വടക്കന്‍. അദ്ദേഹം ആരംഭിച്ച ബിസിനസിന്‍റെ മാര്‍ക്കറ്റിംഗ് സിജോ തന്നെ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. ജനങ്ങളുടെ പള്‍സ് അറിഞ്ഞുള്ള അദ്ദേഹത്തിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രം വിജയിക്കുകയും, 2011 ആയപ്പോഴേക്കും റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ വലിയ വളര്‍ച്ചയും അതിലുപരി വന്‍ ലാഭം അദ്ദേഹത്തിന് കൈവരിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇതൊരു ഉറച്ച മേഖല ആണെന്ന് സിജോ വടക്കന്‍ തിരിച്ചറിഞ്ഞു. ഇതോടെ ടെക്സാസില്‍ ഒരു മലയാളിയുടെ റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ് പച്ചപിടിച്ചു കയറി എന്ന് ഈ കാലഘട്ടത്തെ രേഖപ്പെടുത്താം. പ്രോപ്പര്‍ട്ടി മാനേജ്മെന്‍റ് ഡിവിഷന്‍, ലീസിംഗ് ഡിവിഷന്‍, കണ്‍സ്ട്രക്ഷന്‍ ഡവലപ്പ്മെന്‍റ് തുടങ്ങി, റീട്ടെയില്‍ ട്രേഡിംഗ് എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് സിജോ വടക്കന്‍ വാഗ്ദാനം ചെയ്തു. ഏകദേശം 14 കമ്പനികള്‍ ഇപ്പോള്‍ നിലവില്‍ ഈ ആശയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

സിനിമാക്കാലവും ജോജു ജോര്‍ജുമായുള്ള സൗഹൃദവും
2017-ലാണ് ആദ്യമായി സിജോ വടക്കന്‍ സിനിമാരംഗത്തേക്ക് വരുന്നത്. അദ്ദേഹം നിര്‍മ്മിച്ച എല്ലാ സിനിമകളും നടനും സംവിധായകനുമായ ജോജു ജോര്‍ജുമായി ചേര്‍ന്നുള്ളതായിരുന്നു. ഇതിനൊരു സുപ്രധാന കാരണമുണ്ട്. അതാണ് സൗഹൃദം. സിജോയ്ക്ക് ജോജുവുമായിട്ടുള്ളത് തന്‍റെ പ്രീഡിഗ്രി കാലം മുതലുള്ള സൗഹൃദമാണ്. ഒരേ നാട്ടുകാരായ രണ്ടു പേരും ആ സൗഹൃദം വളരെ ഭംഗിയായി സൂക്ഷിക്കുന്നുണ്ടായിരുന്നു എപ്പോഴും.
'ഇരട്ട' എന്ന സിനിമയിലൂടെ ചലച്ചിത്ര നിര്‍മ്മാതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം സിജോ വടക്കന്‍ സ്വീകരിച്ചപ്പോള്‍ ആ സൗഹൃദം കൂടിയാണ് കുറേക്കൂടി ഭംഗിയില്‍ അവിടെ തിളങ്ങി നിന്നത്. നവാഗതനായ രോഹിത്ത് ആയിരുന്നു ഇരട്ടയുടെ സംവിധാനം നിര്‍വഹിച്ചത്. ജോജു ജോര്‍ജ് ഇരട്ട വേഷത്തിലാണ് സിനിമയില്‍ അഭിനയിച്ചത്.
കാലിക പ്രസക്തിയുള്ള ചലച്ചിത്രങ്ങള്‍ക്കായി പണം മുടക്കുന്ന കലാപ്രേമി എന്നാണ് ഇരട്ടയുടെ വിജയത്തിന് ശേഷം കേരളം സിജോ വടക്കനെ അടയാളപ്പെടുത്തുന്നത്. റിയല്‍ എസ്റ്റേറ്റ്, വികസനം, നിര്‍മ്മാണം, മാനേജ്മെന്‍റ്, ട്രേഡിംഗ്, ട്രാവല്‍, മീഡിയ എന്നിങ്ങനെ, തന്‍റെ ബുദ്ധിയും ബിസ്സിനസ്രീതിയും വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സിജോ കാണിച്ച മനസ്സാണ് അദ്ദേഹത്തിന്‍റെ വളര്‍ച്ചയുടെ കാതല്‍. ഉദാഹരണം സുജാത, മധുരം, ഇരട്ട, വെനീസ് ഫെസ്റ്റിവല്‍ റെഡ് കാര്‍പ്പറ്റില്‍ ഇടം നേടിയ ചോല, പൊറിഞ്ചു മറിയം ജോസ്, പണി തുടങ്ങിയ സിനിമകള്‍ എല്ലാം തന്നെ സിനിമയോടുള്ള അദ്ദേഹത്തിന്‍റെ വൈവിധ്യമായ തലങ്ങളുടെ പ്രതിഫലനം കൂടിയാണ്. ജോജുവിനോടൊപ്പമുള്ള സിനിമകള്‍ ആണല്ലോ എല്ലാം എന്ന ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഹോസ്പിറ്റാലിറ്റിയിലെ സാധ്യതകളും, ചുവടുവയ്പ്പും
പണത്തെ വൈവിധ്യവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി സിജോ വടക്കന്‍ ഹോസ്പിറ്റാലിറ്റി രംഗത്തേക്കും കടന്നുകഴിഞ്ഞു. നിരവധി ബിസിനസ് സാധ്യതകളാണ് അദ്ദേഹം വ്യവസായ രംഗത്ത് ഉറ്റുനോക്കുന്നത്. പുതിയ രണ്ടു ഹോട്ടലുകള്‍ ഡാളസിലും ഹൂസ്റ്റണിലും അദ്ദേഹം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. പതിനാറു മില്യണ്‍ ഡോളര്‍ മുടക്കി പണികഴിപ്പിക്കുന്ന 123 മുറികള്‍ ഉള്ള ഹോട്ടല്‍ ഡാളസിലെ മെക്കിനിയിലും, ഹൂസ്റ്റണിലുമാണ് പൂര്‍ത്തിയാവുക. 2024 ഡിസംബര്‍ പതിനേഴിന് പദ്ധതിക്ക് തറക്കല്ലിട്ടു. ഡാളസ് ഒരു ഫിനാന്‍ഷ്യല്‍ സിറ്റി കൂടി ആയതിനാല്‍ ഹോസ്പിറ്റാലിറ്റി ബിസിനസിന് വലിയ സ്കോപ്പ് ഉള്ള സ്ഥലം കൂടിയാണെന്നാണ് സിജോ വടക്കന്‍ വിലയിരുത്തുന്നത്.
.jpg)
ദി റിയല്‍ മലയാളി
ലോകത്തെവിടെ ചെന്നാലും അവിടെയൊക്കെ വിജയക്കൊടി പാറിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ മാതൃകയാണ് സിജോ വടക്കന്‍. അസാധാരണമായ പ്രൊഫഷണലിസം, മികച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവ അദ്ദേഹത്തിന്‍റെ പ്രത്യേകതകള്‍ ആയി സഹയാത്രികര്‍ ചൂണ്ടിക്കാട്ടുന്നു. എത്ര ഉയരത്തില്‍ എത്തിയാലും ഹൃദയം കൊണ്ട് കാണിക്കുന്ന ലാളിത്യം കൂടിയാണ് സിജോയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. തന്‍റെ കുടുംബത്തെ ഭദ്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ കഠിനാധ്വാനം, സമര്‍പ്പണം, സത്യസന്ധത എന്നീ ആശയങ്ങള്‍ കൂടി സിജോ മുറുകെ പിടിക്കുകയും ചെയ്യുന്നുണ്ട്.
അതിരുകളില്ലാത്ത ഊര്‍ജ്ജവും ഉത്സാഹവുമാണ് സിജോയുടെ മറ്റൊരു പ്രത്യേകത. തന്‍റെ ക്ലയന്‍റുകളെ അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം എപ്പോഴും തല്‍പരനാണ്. ഒരു ഉപഭോക്താവിനെ കിട്ടുന്നതില്‍ അല്ല അയാളെ നിലനിര്‍ത്തുന്നതില്‍ ആണ് ബിസ്സിനസ് നിലനില്‍ക്കുന്നതെന്നും, തന്‍റെ വളര്‍ച്ചയില്‍ ഒരാള്‍ സഹായിക്കുമ്പോള്‍ അയാള്‍ക്ക് അത് തിരിച്ചും കൊടുക്കണമെന്നും സിജോ വിശ്വസിക്കുന്നു.
ഒരു കരാര്‍ പൂര്‍ത്തിയാക്കാന്‍ പാതിരാത്രിയോളം സമയം ചിലവഴിക്കാന്‍ തയാറാകുന്ന സിജോ അമേരിക്കയിലെ മറ്റു റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്നും ഏറെ വ്യത്യസ്തനാണ് എന്നതും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. കസ്റ്റമര്‍ തന്നെയാണ് കിംഗ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ട്.
തിരക്കേറിയ ഷെഡ്യൂള്‍ ഉണ്ടെങ്കിലും സിജോയുമായി പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്, എപ്പോഴും തന്‍റെ ക്ലയന്‍റുകളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു, മികച്ച ആശയവിനിമയ വൈദഗ്ധ്യത്തിനും സങ്കീര്‍ണ്ണമായ റിയല്‍ എസ്റ്റേറ്റ് ആശയങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമുള്ള രീതിയില്‍ വിശദീകരിക്കാനുള്ള കഴിവിനും അദ്ദേഹത്തെ വെല്ലാന്‍ മറ്റൊരാള്‍ അമേരിക്കയില്‍ ഇല്ല, ആദ്യമായി വീട് വാങ്ങുന്നയാളായാലും പരിചയസമ്പന്നനായ നിക്ഷേപകനായാലും, നിങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാനും സിജോ എപ്പോഴും തയ്യാറാണ്.

ട്രിനിറ്റി ടെക്സസ് റിയല്‍ എസ്റ്റേറ്റ് - സിജോ വടക്കന്‍റെ സമ്പാദ്യം
ടെക്സസിലെ ഓസ്റ്റിനില്‍ സ്ഥിതി ചെയ്യുന്ന ട്രിനിറ്റി ടെക്സസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് സിജോ വടക്കന്‍റെ സമ്പാദ്യം. വര്‍ഷങ്ങളായി, റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും, ഏറ്റവുമധികം വിശ്വാസ്യത നല്‍കുന്ന ട്രിനിറ്റി ഓസ്റ്റിനിലെയും പരിസര പ്രദേശങ്ങളിലെയും ആളുകള്‍ക്ക് മികച്ച റിയല്‍ എസ്റ്റേറ്റ് സേവനങ്ങള്‍ നല്‍കുന്ന ഒന്നാണ്.
'ഒരു പ്രോപ്പര്‍ട്ടി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുകയാണെങ്കിലും, റിയല്‍ എസ്റ്റേറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും പിന്തുണയും', സിജോ വടക്കന്‍റെ ട്രിനിറ്റി ടെക്സസ് റിയല്‍ എസ്റ്റേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനിയിലെ ഏജന്‍റുമാര്‍ക്ക് ഓസ്റ്റിന്‍ പ്രദേശത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ട്, കൂടാതെ ക്ലയന്‍റുകള്‍ക്ക് വിലയേറിയ ഉള്‍ക്കാഴ്ചകളും ഉപദേശങ്ങളും നല്‍കാന്‍ കഴിയും എന്നതാണ് മറ്റുള്ളവരില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തുന്നത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി കമ്പനി നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹ പ്രോപ്പര്‍ട്ടി വ്യൂവിംഗ് ക്രമീകരിക്കാനും ഓരോ പ്രോപ്പര്‍ട്ടിയെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കാനും സഹായിക്കുന്നു
ഹ വിലനിര്‍ണ്ണയത്തിലും വിപണനത്തിലും സഹായിക്കാനും പ്രദര്‍ശനങ്ങള്‍ ക്രമീകരിക്കാനും ഓഫറുകള്‍ ചര്‍ച്ച ചെയ്യാനും കൂടെ നില്‍ക്കുന്നു.
ഹ ട്രിനിറ്റി ടെക്സസ് റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഉപഭോക്ത - സൗഹൃദ വെബ്സൈറ്റ് ഉണ്ട്, അത് വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വിലപ്പെട്ട വിഭവങ്ങള്‍ നല്‍കുന്നു.
ഹ ലഭ്യമായ പ്രോപ്പര്‍ട്ടികളുടെ കാലികമായ ലിസ്റ്റിംഗുകളും പ്രാദേശിക സ്കൂളുകള്‍, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നു.
ഹ വാങ്ങുന്നവര്‍ക്ക് അവരുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്കായി സിജോ വടക്കന്‍റെ വെബ്സൈറ്റ് ഉപയോഗിക്കാം.

ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന വിധം- സിജോയുടെ ധീരമായ കഥ
ഒരു ബിസിനസ്സ് സാമ്രാജ്യം എങ്ങനെ കെട്ടിപ്പടുക്കാം എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് സിജോ വടക്കന്‍റെ ജീവിതം. ഒരു മലയാളി അമേരിക്കയില്‍ സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അത് അഭിമാനകരമാണ്. അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലെ ദീര്‍ഘവീക്ഷണമുള്ള ബിസിനസുകാരനായിട്ടാണ് സിജോ വടക്കനെ എല്ലാവരും അടയാളപ്പെടുത്തുന്നത്.
തന്‍റെ ഈ വിജയത്തിന് അദ്ദേഹം കടപ്പെട്ടിരിക്കുന്നത് ക്ലയന്‍റുകളോടാണ്. കാരണം അദ്ദേഹത്തിന്‍റെ ബിസിനസിന്‍റെ ഭൂരിഭാഗവും ഗുണനിലവാരമുള്ള ക്ലയന്‍റ് റഫറലുകളിലൂടെയാണ് സംഭവിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന വിപണിയെയും പരിസ്ഥിതിയെയും എപ്പോഴും സ്വീകരിക്കുന്ന സിജോ, സകല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് തന്നെയാണ് മുന്നേറുന്നത്.
സിജോയുടെ ശക്തമായ സംരംഭകത്വ മനോഭാവമാണ് ട്രിനിറ്റി ഗ്രൂപ്പ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം, വികസനം, മാനേജ്മെന്‍റ്, വ്യാപാരം, മാധ്യമം, യാത്ര എന്നിങ്ങനെ വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ടെക്സസിലെ ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അതിവേഗം വളരുന്ന കൂട്ടായ്മയായി ഇന്ന് ട്രിനിറ്റി ഗ്രൂപ്പ്, ഇന്‍കോര്‍പ്പറേറ്റഡ് മാറിയിട്ടുണ്ട്.
അമേരിക്കയില്‍ മാത്രം ഒതുങ്ങാതെ ദുബായിലും തന്‍റെ ബിസ്സിനസ് സംരംഭം തുടങ്ങിക്കഴിഞ്ഞു. ആഗോള മാര്‍ക്കറ്റ് ലക്ഷ്യംവെച്ചുകൊണ്ടാണ് ദുബായിലും ബിസിനസിന് തുടക്കം കുറിച്ചത്.
ലോകമെമ്പാടുമുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്ക് ദുബായ് നിലവില്‍ ഒരു ഹോട്ട്സ്പോട്ടാണ്. നിക്ഷേപം എന്തുതന്നെയായാലും, നിലവിലെ ദുബായ് വിപണി മികച്ച മൂലധന വിലമതിപ്പ് ഉറപ്പുനല്‍കുന്നു. ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായം അഭൂതപൂര്‍വമായ നിരക്കില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍, ഈ അവസരം പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ട്രിനിറ്റി ടെക്സസ് റിയാലിറ്റി. ദുബായിലും തന്‍റെ പ്രൊഫഷനില്‍ മികച്ച വിജയം കൈവരിക്കുന്ന സിജോ ലോക മലയാളികളുടെ തന്നെ അഭിമാനമാണ്. സിനിമയില്‍ നാഫ അവാര്‍ഡ് മുതല്‍ കേരള സംസ്ഥാന അവാര്‍ഡ് വരെ എത്തിനില്‍ക്കുമ്പോള്‍ ബിസിനസിലും നിരവധി അവാര്‍ഡുകള്‍ പലതവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2024-ലെ മികച്ച റെസിഡന്‍ഷ്യല്‍ റിയല്‍റ്റേഴ്സിനുള്ള അവാര്‍ഡ് ട്രിനിറ്റി ഗ്രൂപ്പിന് ലഭിച്ചിരുന്നു.
ടെക്സാസിലെ എല്ലാ സംഘടനകളുമായും നല്ല ബന്ധം പുലര്‍ത്തുന്ന സിജോ എല്ലാ സംഘടനകളുടെയും വളര്‍ച്ചയില്‍ ഒരു പങ്കാളികൂടിയാണ്. അമേരിക്കന്‍ മലയാളികളുടെ സംഘടനകളായ ഫൊക്കാന, ഫോമാ എന്നിവയുമായി നല്ല ബന്ധമാണ് സിജോ വടക്കന്‍ പുലര്‍ത്തുന്നത്.

ജീവിതം തന്നെ ലഹരി, ഒപ്പം കലയും
ജീവിതവും, കുടുംബവും, കലയും തന്നെയാണ് സിജോയുടെ ലഹരി. ഇപ്പോഴും പള്ളിയിലെ ക്വയര്‍ ഗ്രൂപ്പിലെ മികച്ച പാട്ടുകാരന്‍ ആണ് ഈ ലോകം കണ്ട ബിസിനസുകാരന്‍ എന്നത് തന്നെയാണ് സിജോയുടെ ലാളിത്യത്തിന്‍റെ അടയാളം.സിനിമ പോലെ തന്നെ ഇഷ്ടമുള്ള ഒരു മേഖലയാണ് സിജോ വടക്കന് സംഗീതം. മാളയിലെ പള്ളി ക്വയറില്‍ നിന്ന് ടെക്സസ്സിലെത്തിയപ്പോഴും പള്ളിയും പാട്ടും ക്വയറുമൊക്കെ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. അല്പം സംഗീതബോധമില്ലാത്ത മലയാളികള്‍ ഉണ്ടോ എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് പുറമെ യേശുദാസിന്‍റെയും ജയചന്ദ്രന്‍റെയുമൊക്കെ പാട്ടുകള്‍ പഠിച്ച് സിജോ പാടാറുണ്ട്. പാട്ടുകള്‍ ഒരു മനുഷ്യന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുവാന്‍ കഴിവുള്ളതാണെന്നു അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ താന്‍ നിര്‍മ്മിച്ച എല്ലാ സിനിമകളിലും നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു. ജോസഫിലെ 'പൂമുത്തോളെ....' എന്ന ഗാനം മലയാളത്തിന്‍റെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറുകയും ചെയ്തു.
സിജോ വടക്കന്‍റെ യാത്രയില്‍ പിന്തുണയുമായി ഭാര്യയും മക്കളും ഒപ്പം കൂടുമ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിതം കൂടുതല്‍ ധന്യമാകുന്നു. ഒപ്പം മറ്റുള്ളവര്‍ക്ക് സഹായം നല്‍കുവാനും, അശരണരെ ചേര്‍ത്തു നിര്‍ത്തുവാനും വലതു കൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കുവാനും അദ്ദേഹം ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്‍റെ കരുണയും സ്നേഹവും വറ്റാതിരിക്കട്ടെ. അത് കാരുണ്യം അര്‍ഹിക്കുന്നവര്‍ക്ക് മുന്‍പില്‍ കൃത്യമായി എത്തട്ടെ. ബിസ്സിനസ്രംഗത്തും, മലയാള സിനിമാരംഗത്തും പ്രശോഭിക്കുവാന്‍ അദ്ദേഹത്തിന് കഴിയട്ടെ.
ഇനിയും നല്ല സിനിമകള്‍ സിജോ വടക്കന്‍ നിര്‍മ്മിക്കട്ടെ, അദ്ദേഹത്തിന്‍റെ ബിസ്സിനസ്സാമ്രാജ്യം ലോകം മുഴുവന്‍ വളര്‍ന്നു പന്തലിക്കട്ടെ .ഈ വഴിത്താരയില്‍ ഈശ്വരന്‍ അദ്ദേഹത്തിന് തണല്‍ വിരിക്കട്ടെ. പ്രാര്‍ത്ഥനകള്‍.
.jpg)
.jpg)
.jpg)









