തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഡി മണി’യെ തന്നെയാണ് കണ്ടതെന്ന് പ്രവാസി വ്യവസായി ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ, താൻ ഡി മണിയല്ലെന്നും എം.എസ്. മണിയാണെന്നുമാണ് ചോദ്യം ചെയ്യപ്പെട്ട വ്യക്തി.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വ്യവസായിയുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നയാളാണെന്നും സ്വർണ്ണക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പോറ്റിയെ അറിയില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കേസിലെ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്ന ‘ബാലമുരുകൻ’ എന്നയാളുടെ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്ന് മണി സമ്മതിച്ചിട്ടുണ്ട്. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം ഇയാളിലേക്ക് എത്തിയത്. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങളും സ്വർണ്ണവും അന്താരാഷ്ട്ര മാഫിയ വഴി കടത്തിയെന്ന വ്യവസായിയുടെ ഗൗരവകരമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്

