ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജിയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ 2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ ന്യൂജേഴ്സിയിലെ ജേര്‍സി സിറ്റിയിലുള്ള ഹയാറ്റ് ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി മെഡിക്കല്‍ & ഡെന്‍റല്‍ ഡോക്ടര്‍മാര്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കണ്‍വന്‍ഷന്‍ ഇദംപ്രഥമമായിട്ടാണ് ന്യൂജേഴ്സിയില്‍ സംഘടിപ്പിക്കുന്നത്. എ.കെ.എം.ജി പ്രസിഡണ്ട് ഡോ. എലിസബത്ത് മാമ്മന്‍ പ്രസാദ്, കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. രേഖാ മേനോന്‍, കോ ചെയര്‍ ഡോ. ലിസാ പ്രോട്ടോസിസ്, ഡോ. തോമസ് ആലപ്പാട്ട്, ന്യൂജേഴ്സി ചാപ്റ്റര്‍ ട്രഷറര്‍ ഡോ. ജോസഫ് പ്രസാദ് എന്നിവരോടൊപ്പം കണ്‍വന്‍ഷന്‍ അഡ്വൈസേഴ്സ് ഡോ. സി.എസ്. പിച്ചുമണി, ഡോ. കാതലീന്‍ ആലപ്പാട്ട്, രജിസ്ട്രേഷന്‍ ചെയര്‍ ഡോ. ബിക്രം കബീര്‍, സിഎംഇ കമ്മിറ്റി ചെയര്‍ ഡോ. സാറാ ഈശോ, ലിറ്റററി ചെയര്‍ ഡോ. ആശാ മേനോന്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനു നേതൃത്വം നല്കുന്നു.
ആഗസ്റ്റ് 6-ാം തീയതി വൈകുന്നേരം ഹഡ്സണ്‍ നദിയിലൂടെയുള്ള ഡിന്നര്‍ ക്രൂസ്, എ.കെ.എം.ജി കണ്‍വന്‍ഷന് തുടക്കം കുറിക്കും. അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങളോടുള്ള അനുഭാവപൂര്‍വ്വം അമേരിക്കന്‍ പതാകയുടെ നിറങ്ങളായ ചുമപ്പ്, വെള്ള, നീല എന്നീ നിറങ്ങള്‍ ആയിരിക്കും ഈ സായാഹ്നത്തിന്‍റെ തീം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മെഡിക്കല്‍ സെമിനാറുകള്‍, കള്‍ച്ചറല്‍ ഷോ, ടാലന്‍റ് നൈറ്റ്, ഫാഷന്‍ ഷോ, നൃത്തപരിപാടികള്‍ തുടങ്ങിയവ അരങ്ങേറും. കൂടാതെ ചെണ്ടമേളം, വിവിധ മെഡിക്കല്‍ കോളജുകളുടെ പ്രതിനിധികള്‍ നയിക്കുന്ന ഘോഷയാത്ര, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കും.
താരാ ആര്‍ട്സ് സംഘടിപ്പിക്കുന്ന സംഗീത നിശ കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് മാറ്റ്കൂട്ടും. യുവതലമുറയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തുകൊണ്ടാണ് കണ്‍വന്‍ഷന്‍ പ്രോഗ്രാം രൂപീകരിച്ചിട്ടുള്ളത്.
വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒത്തുകൂടുന്ന ഈ സൗഹൃദ കൂട്ടായ്മക്കപ്പുറം കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന് നല്കുന്ന അതുല്യമായ സംഭാവനകളും അതിരുകളില്ലാത്ത ആതുരസേവനവും മറ്റ് മലയാളി സംഘടനകളില്‍ നിന്നും എ.കെ.എം.ജിയെ വേറിട്ടു നിര്‍ത്തുന്നു.
മെഡിക്കല്‍-ഡന്‍റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാരെയും ഈ കണ്‍വന്‍ഷനിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു എന്ന് എ.കെ.എം.ജി. ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.akmg.org/convention2026

DR. ELIZABETH MAMMEN-PRESIDENT

DR.REKHA MENON -CONVENTION CHAIR

DR.LIZA PROTASIS-CONVENTION CO CHAIR

DR. C .PITCHUMANI-CONVENTION ADVISOR

DR.THOMAS ALAPATT-CONVENTION CO CHAIR

DR. BIKRAM KABIR-REGISTRATION CHAIR

DR.JOSEPH PRASAD-TREASURER

DR.SARAH EASAW-CME CHAIR

DR.ASHA MENON-LITERARY CHAIR

