PRAVASI

പുകയുന്ന കൊള്ളികൾ പുറത്തു പോകട്ടെ !

Blog Image

ചരിത്രപ്രസിദ്ധമായ വൈക്കം മുഹമ്മദ് ബഷീറിൻെ്് ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്നുള്ള കൃതി ഒട്ടുമിക്കവരും വായിച്ചിട്ടുണ്ട്.  അതിൽ പ്രതിപാദിക്കുന്ന ഒരു ധ്വനി പഴയകാല മഹത്വം പ്രകീർത്തിച്ചുകൊണ്ട് വീമ്പിളക്കുന്നതിലും നല്ലത്, ഇപ്പോഴുള്ള കുറവും, പരിമിതിയും തിരിച്ചറിയണം എന്നത്രേ. പണ്ട് പലതും ഉണ്ടായിരുന്നു ശരി. ഇപ്പോൾ നാം ആരാണ്?  നമുക്കെന്തുണ്ട്?  ഇന്ന് നാണം മറയ്ക്കുവാൻ ഒരു കീറ്റ തുണിയും ഇല്ലെങ്കിലും, അപ്പൂപ്പന്പണ്ട് പട്ട് വ്യാപാരം ഉണ്ടായിരുന്നു എന്ന് കേളി കൊട്ടിയിട്ട് എന്ത് കാര്യം? ഏദൻ പൂങ്കാവനത്തിൽ അനുസരണക്കേടിൻെ്് മതില് പൊളിഞ്ഞപ്പോൾ പാപം അകത്തു കടന്നു.   ആദിമ ദമ്പതികൾ പെട്ടെന്ന് മനസ്സിലാക്കി തങ്ങൾ നഗ്നരാണ്.  തട്ടിക്കൂട്ട് പരിപാടിയിൽ നഗ്നത മറച്ചു എങ്കിലും അവർ ഇപ്പോൾ ഓടിയൊളിക്കുന്നു.  എന്തുകൊണ്ട് ഒളിച്ചു?  അവരുടെ ലജ്ജ ഉളവാക്കുന്ന നഗ്നത ആരും കാണണ്ട.    യുഗങ്ങൾ മാറി തിരുവചനം ഇതാ മറ്റൊരു മനുഷ്യകുലത്തെ ചൂണ്ടിക്കൊണ്ട് ഇങ്ങനെ പറയുന്നു, ഞാൻ ധനവാനാണ്, സമ്പന്നനാണ്, എനിക്കൊന്നിനും മുട്ടില്ല, സ്വയം പ്രശംസിക്കുകയും, പുകഴുകയും ചെയ്യുന്ന കൂട്ടം.  എന്നാൽ സത്യം ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു നീ നിർഭാഗ്യനും, അരിഷ്ടനും, ദരിദ്രനും,  കുരുടനും, നഗ്നനും എന്നുള്ളത് നീ അറിയാതെ ഇരിക്കുന്നു. (വെളിപാട് 3: 17-19)  ആദിമ മാതാ പിതാക്കൾ തിരിച്ചറിഞ്ഞു.  പിൻതലമുറ നഗ്നതയും, അധാധാർമികതയും, പാപവും തിരിച്ചറിയാതെ, സത്യത്തിന് ചെവി കൊടുക്കാതെ, കടിഞ്ഞാൺ ഇല്ലാത്ത കുതിരകൾക്ക് തുല്യമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇതൊരു ദുരന്തം അല്ലയോ?  

നമുക്ക് പലതും ഉണ്ടെന്നും, ആർഷഭാരതത്തിൻെ്് പൈതൃകം സൂക്ഷിക്കുന്നവർ, സംസ്കാര സമ്പന്നർ, ബുദ്ധിജീവികൾ എന്നൊക്കെ വീമ്പടിക്കുകയും ചെയ്യുമ്പോൾ ചിന്തിക്കണം, നാം സത്യത്തെ വളച്ചൊടിക്കുന്നവരോ? ഇരുട്ടിനെയും, അധാർമികതയെയും ആശ്ലേഷിക്കുന്നവരോ? 
ആദിത്യമരുളിയ രാജ്യത്തെ ചവിട്ടി കളയുവാനും, സംസ്കാരത്തെയും, പൈതൃകത്തെയും, രാജ്യസ്നേഹത്തെയും ചവറ്റുകൊറ്റയിൽ വലിച്ചെറിയുവാനും പ്രഘോഷിക്കുന്നവർ പുകയുന്ന കൊള്ളികൾ അത്ര! അവർ എവിടെ കയറിപ്പറ്റിയാലും അവരെ മാലിന്യം പോലെ പുറത്ത് കളയുക.  യാഥാർത്ഥ്യങ്ങളുമായി വിലയിരുത്തുമ്പോൾ സത്യം നമുക്കു മുമ്പിൽ തുറക്കപ്പെടും.  വൈകാതെ എങ്കിലും നാം മനസ്സിലാക്കുന്നത് നന്നായിരിക്കും, നമ്മുടെ വീട്ടിലുള്ളത് കൊമ്പനാന അല്ല കുഴിയാനത്രേ എന്നത്.  ബുദ്ധിജീവികൾ പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ജ്ഞാന ഗോകുലം എന്ന് വിശേഷിപ്പിക്കുന്ന ഓക്സ്ഫോർഡ് തുടങ്ങി, അമ്മയെന്ന ആദ്യ അക്ഷരം എഴുതി പഠിപ്പിക്കുന്ന കൊച്ചു, കൊച്ചു, കലാലയങ്ങളിൽ വരെ ലക്ഷ്യം തെറ്റിയ പാമരക്കാരനെ പോലെ ഇളകിയാടുന്ന ഒരു തലമുറ.  പല കലാലയങ്ങളും യുവ പ്രതിഭകളെ വാർത്തെടുക്കുകയല്ല, വഴിതെറ്റിക്കുകയാണ് എന്നുള്ള സത്യം മറന്നു പോകരുത്.    

ജനാധിപത്യത്തിൻെ്് കാവൽക്കാർ എന്ന് വിശേഷിപ്പിച്ചു കൊണ്ട് കേളികൊട്ടുന്ന  കിങ്കരന്മാർ എന്താണ് ചെയ്യുന്നത് ? പിഞ്ചു മനസ്സുകളെ ബ്രെയിൻ വാഷ് ചെയ്തുo, ആണെന്നും, പെണ്ണൊന്നുമുള്ള വ്യക്തിത്വത്തെ ഇല്ലാതാക്കി, മാനസികമായും, ശാരീരികമായും വികലാംഗരാക്കി മാറ്റുന്ന പുകയുന്ന  കൊള്ളികളെ സമൂഹത്തിൽനിന്ന് പുറത്ത് വലിച്ചറിയൂ.   ചിത്രശലഭങ്ങളെ പോലെ പാറി നടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ വൈകാരിതയെ ചൂഷണം ചെയ്തുകൊണ്ട്, അറപ്പുളവാക്കുന്ന ചിത്രങ്ങളും, പുസ്തകങ്ങളും അവരുടെ മുമ്പിൽ നിരത്തിവെച്ച്, വൈകൃതം സൃഷ്ടിക്കുന്ന ഗവൺമെൻെ്്നെ സാമാന്യ ബുദ്ധിയുള്ളവർ താഴെയിറക്കും.  അവർക്ക് കസേര ഇട്ടു കൊടുക്കുകയില്ല.

 മനുഷ്യനും, മനുഷ്യ ജീവിതത്തിനും വിലയും, വ്യക്തിസ്വാതന്ത്ര്യവും കൊടുത്തിട്ടുള്ള അമേരിക്ക് എന്ന അമ്മയേ ചാമ്പലാക്കുവാനും, മൂല്യതകളും, വിശ്വാസങ്ങളും,രാജ്യത്തുനിന്ന്  തുടച്ചുനീക്കുവാനും ശ്രമിക്കുന്ന കുതന്ത്രികൾ പുകയുന്ന കൊള്ളികൾ.  എൻെ്് ശരീരം എൻെ്് ഇഷ്ടമെന്ന് ചെണ്ട അടിക്കുന്നവരും, ആൺകുട്ടികളെ, പെൺകുട്ടികളുടെ കളിക്കളത്തിലും, പെൺകുട്ടികളുടെ ബാത്റൂമുകളിലും, ലോക്കർ റൂമിലും യഥേഷ്ടം കയറി ഇറങ്ങുവാൻ അനുവദിക്കുന്ന ഒരു നേതൃത്വമാണോ നമുക്ക് വേണ്ടത്?   കണക്കിലും,സയൻസിലും കുഞ്ഞുങ്ങൾ പരാജയപ്പെടുന്നു, വായിക്കുവാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു.  ഇതൊന്നും കാര്യമാക്കാതെ വീട്ടിൽ കൊമ്പനാനയുണ്ടെന്ന് പറഞ്ഞ് നടക്കുമ്പോൾ ഓർക്കണം രാജ്യത്തിൻെ്് സുരക്ഷിതത്വവും, സാംസ്കാരിക നിലവാരവും താഴുകയാണ്.  അക്രമവും, അനീതിയും നമുക്ക് ചുറ്റും കാട്ടുതീ പോലെ പടരുന്നു.   
 
അമേരിക്ക എന്ന ഈ സമ്പന്ന രാജ്യത്തെ ഒരു മൂന്നാംകിട ലോകരാഷ്ട്രമാക്കി മാറ്റുവാൻ ആഫ്രിക്കയും, സൗത്ത് അമേരിക്കൻ രാജ്യങ്ങളെപ്പോലെയും അധപ്പതിച്ച് കാണുവാൻ ആഗ്രഹിക്കുന്ന മേലാളന്മാരും, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് അനുഭാവികളും പാർട്ടികളുടെ മറവിൽ നടത്തുന്ന ഇരുട്ടിൻെ്് പ്രവർത്തികളെ ജനം തിരിച്ചറിയണം.  കൊടും ക്രൂരതകളും, ശിശു പീഡനവും,  പെൺവാണിഭവും, തൊഴിലാക്കി നടത്തുന്ന കാട്ടാളന്മാർക്ക് ഒത്താശ ചെയ്തുകൊടുക്കുകയും,  ജയിലുകളിൽ നിന്ന് അവരെ പുറത്ത് വിടുകയും,ചെയ്യുന്ന അധികാര വൃന്ദത്തിൻെ്് മൂടുപടം വലിച്ചു നീക്കുക.   ഇവരുടെ ആപ്തവാക്യം അധികാരം മാത്രമാണ്.  ഫുഡ് സ്റ്റാമ്പും മേടിച്ച്, സ്വതന്ത്രമായി ചിന്തിക്കാതെ, കഞ്ചാവിനും, മദ്യത്തിനും അടിമകളായി കിടക്കുവാൻ ഒരു കൂട്ടരെ ഇവർ വറുത്തെടുക്കുകയാണ്.    സാമാന്യബുദ്ധിയും, സാമാന്യബോധവും ഉള്ള ജനത ഈ പുകഞ്ഞ കൊള്ളികളെ പുറത്തുകളയും!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.