ന്യൂയോർക്ക് കേരള സെന്റർ അതിന്റെ ആരംഭകാലംമുതൽ തുടർച്ചയായി നടത്തിവരുന്ന Annual Award Gala ഈ വർഷം ഒക്ടോബർ 24-ന് ആഘോഷിക്കുന്നതാണ്.
തങ്ങളുടെ പ്രവർത്തനമേഘലകളിൽ മികച്ച നേട്ടം കൈവരിച്ചവരും സമൂഹനന്മക്ക് മികച്ച സംഭാവനകൾ നൽകിയവരുമായ ഇന്ത്യൻ അമേരിക്കൻ മലയാളികളിൽ നിന്ന് കേരള സെന്റർ (ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻഡ് സിവിക് സെന്റർ) 2026-ലെ വാർഷിക അവാർഡുകൾ പരിഗണിക്കുന്നതിനായി നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. സാമൂഹ്യ സേവനം, രാഷ്ട്രീയ നേതൃത്വം, കലയും സാഹിത്യവും, പത്രപ്രവർത്തനം, സോഷ്യൽ മീഡിയ ആക്ടിവിസം, മെഡിസിൻ, എഞ്ചിനീയറിംഗ്, നഴ്സിംഗ്, മറ്റ് പ്രൊഫഷൻസ്, ബിസിനസ്സ്, കോർപ്പറേറ്റ് മാനേജ്‌മെന്റ്, അപ്പ്ളൈഡ് സയൻസ് & ഐ. ടി. എന്നിവയാണ് അവാർഡ് വിഭാഗങ്ങൾ. 2026 ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ എൽമണ്ടിലുള്ള കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക അവാർഡ് ആഘോഷവേളയിൽ അവാർഡ് ജേതാക്കളെ ആദരിക്കും. നാമനിർദ്ദേശങ്ങൾക്കൊപ്പം ബയോ-ഡാറ്റയും സ്വന്തം നേട്ടങ്ങളും മുൻ അവാർഡുകളും സാക്ഷ്യപ്പെടുത്തുന്ന രേഖകളും ഉൾപ്പെടുത്തണം. എല്ലാ നാമനിർദ്ദേശങ്ങളും 2026 ഓഗസ്റ്റ് 7-നകം Kerala Center Award Committee, 1824 Fairfax Street, Elmont, NY 11003 എന്ന വിലാസത്തിൽ അയയ്ക്കണം. kc@keralacenterny.com എന്ന ഇ-മെയിൽ വിലാസത്തിലും ഇത് അയയ്ക്കാവുന്നതാണ്.
ട്രൈ-സ്റ്റേറ്റ് ന്യൂയോർക്ക് പ്രദേശത്തെ കേരളീയർക്കും ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു non-profit and tax exempt 501(c)(3) സംഘടനയാണ് കേരള സെന്റർ. 1993-ൽ ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടു. തങ്ങളുടെ പ്രവർത്തനമേഖലകളിൽ മികവ് തെളിയിച്ചവരും സമൂഹത്തിന് മികച്ച സംഭാവന നൽകിയവരുമായ 185-ലധികം വ്യക്തികളെ കേരള സെന്റർ കഴിഞ്ഞ 33 വർഷത്തിനിടയിൽ ആദരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - കേരള സെന്റർ: 516-358-2000, അലക്സ് കാവുംപുറത്ത് എസ്തപ്പാൻ, പ്രസിഡന്റ്: 5165039387, രാജു തോമസ്, ജനറൽ സെക്രട്ടറി: 5164340669

