PRAVASI

ആറാമത് എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച

Blog Image

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഓഗസ്റ്റ് 1-ാം തീയതി (ശനിയാഴ്ച) രാവിലെ 8:30 മുതൽ സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd, Stafford, TX 77477) നടക്കും.

പുരുഷ വിഭാഗം (Men’s Open), വനിതാ വിഭാഗം (Women’s Open), 50 വയസും അതിലധികവുമുള്ള സീനിയേഴ്സ് വിഭാഗം (Seniors 50+) എന്നീ ഡബിൾസ് മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്കാരങ്ങളും നൽകും.

സൗഹൃദവും കായികമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഈ ടൂർണമെന്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള  16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരാർത്ഥികൾക്കും കായികപ്രേമികൾക്കും കുടുംബസമേതം എത്തി ഈ കായികമേള വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

ഉമ്മൻ തോമസ് ( Royal ട്രാവൽ ആൻഡ് ടൂർസ്) , ചാണ്ടപ്പിള്ള മാത്യൂസ് ( TWFG ഇൻഷുറൻസ് ) എന്നിവരാണ് ടൂർണമെന്റ് സ്‌പോൺസർമാർ.


കൂടുതൽ വിവരങ്ങൾക്ക്:

പ്രസിഡന്റ്: റവ. ഡോ. ഐസക് ബി. പ്രകാശ് - 832 997 9788
റവ. ഫാ. ജെക്കു സഖറിയ - 832 466 3153
സെക്രട്ടറി: ഷാജൻ ജോർജ് - 832 452 4195
ട്രഷറർ: രാജൻ അങ്ങാടിയിൽ - 713 459 4704
സ്പോർട്സ് കൺവീനർ: ജിനോ ജേക്കബ് - 832 858 1138
ബാഡ്മിന്റൺ കോർഡിനേറ്റർ: മൈക്കിൾ ജോയ് 832 732 1409
കോർഡിനേറ്റർ : ജോജി ജോസഫ് 713 515 8432

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.