PRAVASI

ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് ഷിക്കാഗോയിൽ ഗംഭീര സ്വീകരണം

Blog Image

ഷിക്കാഗോ : മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ നോർത്ത് അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 2ന് ഷിക്കാഗോയിൽ ഗംഭീര സ്വീകരണം നൽകും.

ഷിക്കാഗോ നോർത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിലാണ് സ്വീകരണ ചടങ്ങുകൾ നടക്കുന്നത്.
രാവിലെ 8.30ന് സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തുന്ന ശ്രേഷ്ഠ ബാവയെ ഷിക്കാഗോയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും, വിശ്വാസികളും ചേർന്ന് സ്വീകരിക്കും. പ്രഭാത പ്രാർത്ഥനയ്ക്കുശേഷം ശ്രേഷ്ഠ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ശ്രേഷ്ഠ ബാവയെ ആദരിക്കുന്ന പ്രത്യേക സ്വീകരണ സമ്മേളനം നടക്കും. സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി വികാരി വെരി.റവ.ഫാ. സക്കറിയ തേലപ്പിള്ളിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിമാരായ വെരി.റവ.ഫാ. മാത്യു കരിത്തലക്കൽ കോറെപ്പിസ്കോപ്പ, ഫാ. ലിജു പോൾ, സെന്റ് മാർക്‌സ് ക്‌നാനായ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. തോമസ് മേപ്പുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

ഷിക്കാഗോ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, സെന്റ് മാർക്‌സ് ക്‌നാനായ യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളിലെ വൈദികരും നൂറുകണക്കിന് വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകരായ വൈസ് പ്രസിഡന്റ് ജോജി കുര്യാക്കോസ് (847-571-4965) , സെക്രട്ടറി ജോജോയ് വർഗീസ് ( 630-290-3924), ട്രഷറർ ജോർജ് തോമസ് (630-673-6039) എന്നിവർ അറിയിച്ചു.
സ്വീകരണ സമ്മേളനത്തിന് ശേഷം പങ്കെടുക്കുന്ന എല്ലാ വിശ്വാസികൾക്കുമായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.