ഞാന്‍ യാത്രയിലാണ്
വെളിച്ചം തേടി.
സ്വപ്നങ്ങളില്‍ക്കണ്ടഇഷ്ടങ്ങളിലേക്ക്
കറുപ്പും വെളുപ്പും കലര്‍ന്ന പല
സമ്മിശ്രഭാവങ്ങളിലെ
നിറങ്ങളില്‍പിച്ച വയ്ക്കുമ്പോഴും
കരളലയിക്കുന്ന കാഴ്ചകള്‍കണ്ടമനസ്സും..
കഠിനവ്യഥയില്‍ നീറി.
പിടയുമ്പോഴും
കണ്ണുനീരണിഞ്ഞ പുഞ്ചിരികൊണ്ട്,
മറ തീര്‍ത്തൊതുങ്ങി നിന്നു.
പരിഹാസമെന്ന തീച്ചൂളയില്‍
വെന്തുരുകുമ്പോഴും വചനങള്‍
പാപമാണെന്ന് വലിയവര്‍
പറഞ്ഞിരുന്നു.
ഞാനൊന്നും മിണ്ടിയതേയില്ല
ഇന്നു ചുവന്ന സന്ധ്യയുടെ-
നെറുകയില്‍
എന്‍റെ കണ്ണുകളില്‍ കാണുന്ന കാഴ്ചകളില്‍
നേര്‍ത്തൊരൂ പുഞ്ചിരി വിടരുന്നുണ്ട്.

ലക്ഷ്മി ശ്യാം തിരുവനന്തപുരം

