ഫ്ലോറിഡ: ടാമ്പാ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ശ്രീ മണലിൽ തോമസ് വർഗീസിന്റെ സഹധർമ്മിണി ശ്രീമതി ഗ്രേസ് ടി.വർഗീസ് (94) ജൂൺ 23ന് നിര്യാതയായി.
കവിയൂർ ചിറത്തലക്കൽ വർഗീസ് മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ് പരേത. ഇടവകയുടെ പ്രവർത്തനങ്ങളിലും മറ്റുള്ളവരെ സഹായിക്കുന്നതിലും ഗ്രേസ് ആന്റി സജീവമായ പങ്ക് വഹിച്ചിരുന്നു.
ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി, വെരി റവ. ജോർജ് പൗലോസ് കോർ-എപ്പിസ്കോപ്പ, ഗ്രേസ് ആന്റിയുടെ വിയോഗത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ 6 മണി വരെ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
അഡ്രസ്സ്:- St. Gregorios Malankara Orthodox Church
11407 Jefferson Road
Thonotosassa, FL 33592
For further information, please contact :
Soman Varghese (son): 678-381-4040
.jpg)
ഗ്രേസ് ടി.വർഗീസ്

