വളർന്നേറെ വലുതായി വളർന്നിന്നു ചൈന
ലോകത്തിൻ തിലകക്കുറിയായിതാ
വികസനം എന്ന പദത്തിൻ പര്യായമായ്
വിജയക്കൊടിയേന്തി നീങ്ങീടുന്നു
അംബരം ചുംബിക്കും മാളികകൾ എങ്ങും
അതിവേഗ ട്രെയിനുകൾ പാഞ്ഞീടുന്നു
അദ്ഭുതക്കാഴ്ചകൾ തീർക്കുന്നു നാടെങ്ങും
ആരിലും കൗതുകം ഉണർത്തീടുന്നു
ശാസ്ത്രസാങ്കേതിക വിദ്യയിൽ മുന്നേറി
ശക്തിയിൽ ലോകത്തൊന്നാമതായി
വൻമതിൽ തീർത്ത ഗതകാല ചൈന
വിസ്മയത്തിൻ അതിർ ഭേദിക്കുന്നു
പലവർണ്ണപ്പൂക്കൾ വിരിഞ്ഞുനിന്നു ശോഭ
പാതയോരങ്ങളിൽ പരത്തുന്നു
പ്രകൃതിതൻ സൗന്ദര്യം വാരിവിതറി
പ്രശാന്തിയേകുന്നു കാഴ്ചകളിൽ
പരിസ്ഥിതിസ്നേഹം മനസ്സിൽ നിറച്ച്
പ്രകൃതിയെ കാക്കുന്നു ജനതതി
പ്ലാസ്റ്റിക്കും കടലാസും വഴികളിലില്ല
ശുചിത്വത്തിൻ മുദ്രകൾ ദർശിക്കുന്നു
ആതിഥ്യമര്യാദ ഇടപെടൽ അതിലുണ്ട്
ആദരിച്ചീടുന്നു അതിഥികളെ
പാർക്കതിൽ ഹോട്ടലിൽ മറ്റു സ്ഥലങ്ങളിൽ
പുഞ്ചിരിയാൽ നമ്മെ എതിരേൽക്കുന്നു
പൈതൃകമെന്നും കാത്തുസൂക്ഷിക്കുന്നവർ
പഴമയും പുതുമയും കൈ കോർക്കുന്നു
ലോകത്തിൻ അത്ഭുതമായിന്നു ചൈന
വികസനവീഥിയിൽ മുന്നേറുന്നു!
ആൻഡ്രൂസ് അഞ്ചേരി

