PRAVASI

എംഎൽഎമാർക്ക് 28,000 രൂപയും മന്ത്രിമാർക്ക് 25,000 രൂപയും കൂടും; ശമ്പള വർധനവിന് മന്ത്രിസഭാ അംഗീകാരം

Blog Image

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച നിർണായക ബിൽ നാളെ (ഒക്‌ടോബർ 29) നിയമസഭ പാസാക്കും. മന്ത്രിസഭാ തീരുമാനപ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും (28,000 രൂപയുടെ വർധന), മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.08 ലക്ഷത്തിൽ നിന്ന് 1.33 ലക്ഷം രൂപയായും (25,000 രൂപയുടെ വർധന) ഉയരും.

നിലവിൽ കേരളത്തിൽ ഒരു എംഎൽഎക്ക് ശമ്പളവും അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയും, മന്ത്രിക്ക് ശമ്പളവും അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 97,000 രൂപയുമാണ് ലഭിച്ചുകൊണ്ടിരുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ജനപ്രതിനിധികളുടെ ശമ്പളം കൂട്ടുന്നതിലും കോടികൾ ചെലവഴിച്ച് ഐപാഡ് വിതരണം ചെയ്യുന്നതിലും സർക്കാരിനെതിരെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്. സർക്കാർ നടപടി ധൂർത്താണെന്നാണ് പ്രധാന ആരോപണം.
അതേസമയം, ശമ്പള വർധനയിലും ഐപാഡ് വിതരണത്തിലും പ്രതിപക്ഷം മൗനം പാലിക്കുകയാണെന്ന വിമർശനവുമുണ്ട്. ഇതിനിടെ പി എസ്‍ സി അംഗങ്ങളുടെ ആനുകൂല്യങ്ങളിൽ കുറവു വരുത്തില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതും ചർച്ചയായിട്ടുണ്ട്. മുൻപ് എൽഡിഎഫ് സർക്കാർ പി എസ്‍ സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നെങ്കിലും, നിലവിലുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയിൽ അറിയിച്ചത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.