PRAVASI

അനുപമ കൃഷ്ണൻ ഫോമാ വിമൻസ് ഫോറം ചെയർപേഴ്സൺ

Blog Image

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA)യുടെ 2026–2028 കാലയളവിലെ വിമൻസ് ഫോറം ചെയർപേഴ്സണായി അനുപമ കൃഷ്ണൻ ചുമതലയേറ്റു. സംഘടനാ പ്രവർത്തന രംഗത്തെ ദീർഘകാല പരിചയവും വിവിധ തലങ്ങളിലെ നേതൃത്വപാടവവും കണക്കിലെടുത്താണ് അനുപമയ്ക്ക് പുതിയ ചുമതല ലഭിച്ചത്.

ഫോമാ ഗ്രേറ്റ് ലേക്സ് റീജിയൻ വിമൻസ് ഫോറം ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുള്ള അനുപമ കൃഷ്ണൻ, കേരള അസോസിയേഷൻ ഓഫ് ഒഹായോയുടെ വൈസ് പ്രസിഡന്റായും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024–2026 കാലയളവിൽ ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജോയിന്റ് ട്രഷററായും പ്രവർത്തിച്ചു.

ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവിൽ, ജനറൽ സെക്രട്ടറി പോൾ പി. ജോസ്, ട്രഷറർ പ്രദീപ് നായർ,  വൈസ് പ്രസിഡന്റ് സാമുവൽ മത്തായി, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പമാണ് അനുപമ കൃഷ്ണൻ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വടക്കേ അമേരിക്കയിലെ മലയാളി വനിതകളെ കൂടുതൽ ശക്തമായി സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരിക, വനിതാ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക, സാമൂഹിക-സാംസ്കാരിക മേഖലകളിൽ വനിതകളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുക എന്നിവയ്ക്ക് മുൻഗണന നൽകി വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്.

വിവിധ സംഘടനാ തലങ്ങളിൽ നേടിയ അനുഭവസമ്പത്തും നേതൃത്വ മികവും ഫോമാ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ. പുതിയ ദേശീയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നതിനൊപ്പം അമേരിക്കൻ മലയാളി വനിതകൾക്ക് കൂടുതൽ അവസരങ്ങളും വേദികളും ഒരുക്കുന്നതിലും വിമൻസ് ഫോറം ശ്രദ്ധ കേന്ദ്രീകരിക്കും.

അനുപമ കൃഷ്ണന്റെ നിയമനം ഫോമാ വനിതാ നേതൃത്വത്തിന് കൂടുതൽ കരുത്തേകുന്നതോടൊപ്പം ഗ്രേറ്റ് ലേക്സ് റീജിയനും കേരള അസോസിയേഷൻ ഓഫ് ഒഹായോയ്ക്കും അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.