നെടുമ്പാശേരി വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിനും സുഹൃത്തുക്കൾക്കും ജാമ്യമില്ല. പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി പൂർണ്ണമായും തള്ളി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തുടർന്ന് ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചപ്പോഴാണ് പ്രതികൾക്ക് വീണ്ടും തിരിച്ചടിയുണ്ടായത്.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾ ഉയർന്ന സ്വാധീനമുള്ളവരാണെന്നും കേസിൽ കൂടുതൽ തെളിവെടുപ്പ് നടത്താൻ ഇവരെ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

