PRAVASI

'അയൺമാൻ കാലിഫോണിയ' അനൂപ് തോമസ് മാത്യു വിജയി

Blog Image

തൊടുപുഴ: അമേരിക്കയിലെ സാക്രമെന്റോയിൽ 18ന് നടന്ന അയൺമാൻ കാലിഫോണിയ മത്സരത്തിൽ തൊടുപുഴ സ്വദേശി അനൂപ് തോമസ് മാത്യു വിജയിയായി. 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ മാരത്തൺ ഓട്ടം എന്നിവ ഉൾപ്പെടുന്നതാണ് മത്സരം. ഒരേ ദിവസം 226 കിലോമീറ്റർ പിന്നിടേണ്ട വെല്ലുവിളി. ജോലിത്തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയായിരുന്നു മാസങ്ങളായുള്ള പരിശീലനം.
           കരിങ്കുന്നം വെള്ളിമൂഴയിൽ റിട്ട. ബാങ്ക് മാനേജർ തോമസ് മാത്യുവിന്റെയും മോളിയുടെയും മകനാണ് അനൂപ്. ഭാര്യ അൽമിയോടും രണ്ട് മക്കളോടുമൊപ്പം കാലിഫോണിയയിലെ ഫ്രീമോണ്ടിലാണ് താമസം. നിർമ്മിത ബുദ്ധി രംഗത്തെ സ്റ്റാർട്ടപ്പായ ഡോക്കറ്റ് എഐയുടെ സഹസ്ഥാപകനും ചീഫ് കസ്റ്റമർ ഓഫീസറുമാണ്. 
             മുൻ മാരത്തണും ദീർഘദൂര സൈക്ലിങ്ങും നടത്തിയിരുന്നെങ്കിലും നീന്തലായിരുന്നു അയൺ മാൻ ഒരുക്കത്തിലെ വെല്ലുവിളി. നീന്തലിൽ തുടക്കക്കാരനായിരുന്ന അനൂപിന് ദൂരം പിന്നിടാനുള്ള ശേഷിക്കൊപ്പം ആഴമുള്ള വെള്ളത്തോടുള്ള ഭയവും മറികടക്കേണ്ടി വന്നു. നീന്തൽ കുളത്തിലെ പരിശീലനത്തിൽ നിന്ന് തുറന്ന ജലാശയങ്ങളിലെ പരിശീലനത്തിലേക്ക് ക്രമേണ മുന്നേറി. മണിക്കൂറുകൾ നീണ്ട സൈക്കിൾ യാത്രകളും ദീർഘദൂര ഓട്ടവും ഇതിനൊപ്പം തുടർന്നു. ഭക്ഷണം, ജലപാനം, ഉറക്കം, വിശ്രമം എന്നിവയ്ക്കും പരിശീലനത്തോടൊപ്പം ശ്രദ്ധ നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.