PRAVASI

നമ്മുടെ പൗലോയും പുതുവർഷ തീരുമാനങ്ങളും!

Blog Image

പത്തായം വീട്ടിൽ പൗലോ പുതിയ തീരുമാനങ്ങളുമായി, പുതുവർഷത്തെ 
എതിരേൽക്കുവാൻ കാത്തിരിക്കുകയാണ്.  2025 വേണാടിനെകാൾ വേഗത്തിൽ മുന്നിലൂടെ കടന്നുപോയി.  മുമ്പ് ഒത്തിരി തീരുമാനങ്ങൾ, ഒത്തിരി പ്രാവശ്യം എടുത്തിട്ടുണ്ടെങ്കിലും ഒരാഴ്ച പോലും തികയുന്നതിനു മുൻപേ, എല്ലാം കൊഴിഞ്ഞു പോയത് ഓർത്ത് പൗലോ വല്ലപ്പോഴുമൊക്കെ ഖേദം പ്രകടിപ്പിക്കാറുണ്ട്.  ഒരു തിരക്കും ഇല്ലെങ്കിലും എപ്പോഴും തിരക്കാണെന്ന് പറഞ്ഞു നടക്കുന്ന പൗലോ ആകപ്പാടെ അസ്വസ്ഥനാണ്.  പൗലോയുടെ വള്ളം ഇപ്പോഴും തിരുനക്കരയിൽ തന്നെയാണ്.  ഓവർടൈം എന്ന കൂട്ടുകാരൻ ഞായറാഴ്ചകളിൽ പതിവായി മാടി വിളിക്കുന്നത്കൊണ്ട് അമേരിക്കയിൽ വന്നിറങ്ങിയിട്ട് ഇതുവരെയും പള്ളിയിൽ പോകുവാൻ സാധിച്ചിട്ടില്ല.  പിന്നെ എന്നെങ്കിലും ആ വിളി വന്നില്ലെങ്കിൽ അന്ന് ഞായറാഴ്ച ഭയങ്കര ക്ഷീണമാണ്.   പണ്ട് ഫർണിച്ചർ കടയിൽ സെയില് വന്നപ്പോൾ രണ്ടുദിവസം കാത്തുനിന്ന് മേടിച്ച് സ്ലീപ് നമ്പർ ബെഡിൽ കുറെ കൂടി തിരിഞ്ഞും, മറിഞ്ഞും കിടന്ന് ഉറങ്ങും.  അങ്ങനെ ഞായറാഴ്ചകൾ കടന്നുപോയി.  പണ്ടെങ്ങോ നാട്ടിലായിരുന്നപ്പോൾ ഒന്ന്,രണ്ടു പ്രാവശ്യം പള്ളിയിൽ പോയത് ഓർമയുണ്ട്.  ഭാര്യ പൊന്നമ്മ എത്ര നാളായി തനിച്ച് പിള്ളേരെയും വലിച്ചിഴച്ച് പള്ളിയിൽ പോകുന്നു. നാട്ടിൽ ഉള്ള അമ്മയെ വിളിക്കുമ്പോൾ ചോദിക്കുമായിരുന്നു മോനെ പള്ളിയിൽ പോയോ? ഉത്തരം ഇല്ലാത്തതുകൊണ്ട് പലപ്പോഴും അമ്മയെ വിളിക്കാതായി.  ഇനി അങ്ങനെ വേണ്ട, 2026 ൽ പള്ളിയിൽ പോകണം, ഒത്തിരി നാളുകളായി ഇത് ഹൃദയത്തിൽ കൊണ്ട് നടക്കുവാൻ തുടങ്ങിയിട്ട് .  പുതുവർഷം കുർബാന കൈക്കൊള്ളണം, ദൈവാലയത്തിൻെ്്  പടികൾ ചവിട്ടി കയറണം.  പണ്ടെങ്ങോ പള്ളിയിൽ പോയ ഒരു ചെറിയ ഓർമ്മ മനസ്സിൽ കൂടി മിന്നി മറഞ്ഞപ്പോൾ, കേട്ട ശബ്ദം വീണ്ടും മനോമുകരത്തിൽ ഓടിയെത്തി,  മുമ്പേ അവൻെ്്  രാജ്യവും, നീതിയും അന്വേഷിക്കുക, അതോടുകൂടി ഇതൊക്കെയും നിങ്ങൾക്ക് കിട്ടും(മത്തായി 6:33). 

അമേരിക്കൻ ബർഗറും, പീസ്സായും ഒക്കെ മാറി, മാറി കഴിച്ച് കുടവയറും, അരവണ്ണവും ഒത്തിരി കൂടി.  ഇപ്പോൾ വിമാനത്തിൻെ്്  സീറ്റിൽ ഇരിക്കണം എങ്കിൽ ജിംനാസ്റ്റിക് പരിശീലിക്കണം. ശരീരം വളച്ചൊടിച്ച് ഇരിക്കുന്നത് ഓർക്കുമ്പോൾ പൗലോ ഞെട്ടിപ്പോകാറുണ്ട്.  അതുകൊണ്ട് മിക്കവാറും യാത്രകളിൽ കാശില്ലെങ്കിലും, കടം മേടിച്ച് ഡബിൾ ബുക്കിംഗ് ചെയ്യും. അപ്പൊ പിന്നെ ആരുടെയും ദേഹത്തു മുട്ടി, തട്ടിഎന്ന് പരാതി ഇല്ലല്ലോ.  ഇങ്ങനെയൊക്കെ ആയതുകൊണ്ട് ഡയറ്റ് കൺട്രോൾ എന്ന കലാപരിപാടിയിലേക്ക് തിരിയുവാൻ പൗലോ തീരുമാനിച്ചു.  ഒരിക്കൽപോലും ഭക്ഷണം വേണ്ട എന്ന് പറയാത്ത, ഒരു നേരം പോലും അറിയാതെ ഉപവസിച്ചിട്ടില്ലത്ത പൗലോയ്ക്ക്, അല്പം അപ്പം വിശപ്പിന്, സ്വൽപ്പ വെള്ളം ദാഹിക്കിൽ എന്നുള്ള പാട്ടൊക്കെ കേൾക്കുമ്പോൾ ആകപ്പാടെ വല്ലാത്തൊരു ടെൻഷനാണ്.  ഡയറ്റ് കൺട്രോൾ എന്ന വിഷയം പൗലോയെ സംബന്ധിച്ചിടത്തോളം 18 വീലുള്ള വണ്ടി തിരിക്കുന്നതിലും പ്രയാസമുള്ള പണിയത്രേ.  എങ്കിലും 2026 ൽ ഡയറ്റ് , തൂക്കം കൺട്രോൾ എന്ന പദ്ധതിക്ക് തറക്കല്ലിടും എന്ന് തീരുമാനമെടുത്തു.  ജിമ്മിൻെ്്  മെമ്പർഷിപ്പ് സെയിലിൽ വന്നാൽ എടുക്കണം എന്ന് ഭാര്യക്ക് കടുത്ത നിർദ്ദേശവും കൊടുത്തു.  
 
ഭാര്യ പൊന്നമ്മയും, പിള്ളേരും എപ്പോഴും പരാതിയാണ്, വീട്ടിൽ വന്നാൽ  പിന്നെ, ഒരു പണിയെ ഉള്ളൂ ഫോണിൽ തോണ്ടൽ. അല്ല അവൾക്കെന്തറിയാം?  എത്രയെത്ര കൂട്ടുകാരും, ഫേസ്ബുക്ക് ഫ്രണ്ട്സും എനിക്ക് അലാസ്ക് മുതൽ അന്റാർട്ടിക്ക വരെയുണ്ട് അവർ അയക്കുന്ന വികൃതികൾക്കെല്ലാം ലൈക് അടിക്കേണ്ടെ.   ഇങ്ങനെ നീണ്ട സമയം കളയുമ്പോൾ ചിലപ്പോൾ വളരെ വൈകിയാണ് ഉറങ്ങാനും പോകുന്നത്.   ഇതൊക്കെ കൊണ്ട് വീട്ടിലെ എത്രയെത്ര കാര്യങ്ങൾ മുടങ്ങി, വർഷങ്ങൾക്കു മുമ്പ് വീട് മാറിയപ്പോൾ ഗരാജിൽ കൊണ്ടിട്ട് സാധനങ്ങൾ ഇപ്പോഴും പൊടിയും തുരുമ്പും പിടിച്ചു കിടക്കുകയാണ് ഭാര്യ പുലമ്പി. അതിനൊക്കെ സമയം വേണ്ടേ എന്ന് പറഞ്ഞുകൊണ്ട്, പൗലോ വെറുതെ സമയം കളഞ്ഞു.  അങ്ങനെ മനസ്സില്ല, മനസ്സോടെ പൗലോ ഒരു തീരുമാനമെടുത്തു 2026 ൽ ഫോൺ താഴെ വെക്കണം.  സാധിക്കുമോ?  ഈശ്വരാ സഹായിക്കണേ പൗലോ തന്നോട് തന്നെ പറഞ്ഞു .  സ്വന്തം ഭാര്യയെയും, മക്കളെകാളും അധികം കയ്യിലിരിക്കുന്ന ടിവിയുടെ വലിപ്പമുള്ള ഫോണിനെ സ്നേഹിച്ചതിൽ  പശ്ചാത്തപിച്ചു.  ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ എവിടെ നിന്നോ ആ ശബ്ദം തന്നോട് സംസാരിക്കുന്നതു പോലെ തോന്നി, ലോകത്തെയും, ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത് (1 യോഹന്നാൻ 2: 15).

പൗലോയുടെ വായന പലപ്പോഴും തെങ്കാശിക്ക് ഓടുന്ന ലോക്കൽ ട്രെയിനിൻെ്് വേഗതയിലാണ്. ഇഴഞ്ഞും, വലിഞ്ഞും, നിന്നും ആണ് നീങ്ങുന്നത്.  ഇക്കുറി വായനാ ശീലം വളർത്തിയെടുക്കണം. വിശുദ്ധഗ്രന്ഥമായ ബൈബിൾ പണ്ടെങ്ങോ അമ്മ, മോനേ വായിക്കണേ എന്ന് പറഞ്ഞ് തന്നത് വീടിൻെ്്  അലമാരിയിൽ സൂക്ഷിച്ചിട്ടുണ്ട്.  തുറന്നു നോക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.  എനിക്ക് ഇനിയും അതു വായിക്കണം, എന്താണ് അതിൽ ഉള്ളതെന്ന് അറിയണം.  പണ്ടെങ്ങോ ഒരു സമയത്ത് കൂട്ടുകാരൻെ്്  കൂടെ നാട്ടിൽ പള്ളിയിൽ ആരുടെയോ വിവാഹത്തിന് പോയപ്പോൾ പുരോഹിതൻ പറഞ്ഞ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞു, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്, ദൈവത്തിൻെ്്  വായിൽ നിന്ന് വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു.  എന്താണ് പറഞ്ഞതെന്ന് ഒരു പിടിയും കിട്ടിയില്ല.  സ്കൂളിൽ പഠിച്ച കാലത്ത് ഈശ്വര പ്രാർത്ഥന എന്ന ഒരു പ്രാർത്ഥന ചൊല്ലിയതായി ഓർമ്മയുണ്ട്.  പിന്നീട് ഇതുവരെ പ്രാർത്ഥിച്ചിട്ടില്ല.  ജീവിതത്തിൻെ്് തിരക്കിനിടയിൽ എവിടെയോ അത് നഷ്ടപ്പെട്ടു, ഇനിയും അത് തപ്പി കണ്ടുപിടിക്കണം.  ഇടയ്ക്കിടയ്ക്ക് ഭാര്യ പൊന്നമ്മ പറയുന്നത് കേട്ടിട്ടുണ്ട്, നമുക്ക് പ്രാർത്ഥിക്കാം, എങ്കിലും ഇതുവരെയും സമയം കിട്ടിയിട്ടില്ല, ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാകുമല്ലോ.  ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പൗലോയുടെ കാതുകളിൽ കേട്ട ശബ്ദം ഇതായിരുന്നു, ദൈവത്തോട് അടുത്തു ചെല്ലുവിൻ, എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും (യാക്കോബ് 4: 8) 

പണ്ട് നാട്ടിലായിരുന്നപ്പോൾ പൗലോ അനുസരണത്തോടയും, ഭൗവ്യതയോടെയും നിന്ന ഒരേയൊരു സ്ഥലം വിദേശമദ്യഷാപ്പിൻെ്് മുൻപിലായിരുന്നു. നീണ്ട മണിക്കൂറുകൾ ഒരു ലൈനും തെറ്റിക്കാതെ എത്രയെത്ര സമയങ്ങളിൽ നിന്നിട്ടുള്ളതെല്ലാം ഓർമ്മയിൽ തെളിഞ്ഞു. അമേരിക്കയിൽ വന്നിറങ്ങി കഴിഞ്ഞപ്പോൾ മദ്യം എവിടെയും ആറാട്ടുപുഴ പോലെ.  എങ്ങും, എവിടെയും കാത്ത് നിൽക്കണ്ട, വേണമെങ്കിൽ വിരൽ തിരുത്തുമ്പിൽ ഹോം ഡെലിവറി.  എന്തൊരു സൗകര്യം! ഒരു സ്മാൾ അടിക്കുന്ന പതിവിൽ തുടങ്ങി വിവിധ വർണ്ണത്തിലും, രുചിയിലും ഉള്ളത് മോന്തി കുടിച്ച് ഇപ്പോൾ മദ്യരാക്ഷസൻെ്് നീരാളി പിടുത്തത്തിൽ ചുറ്റി പിണഞ്ഞു കിടക്കുകയാണ്.  മദ്യലഹരിയിൽ പെട്ട് നടുക്കടലിൽ ലക്ഷ്യമില്ലാതെ നീങ്ങുന്ന പായ്ക്കപ്പല് പോലെ നട്ടം തിരിയുമ്പോൾ, പൗലോയുടെ വാക്കുകളിൽ  മിക്കവാറും പ്രസാദിച്ചിരുന്നത് കൊടുങ്ങല്ലൂരമ്മയായിരുന്നു.  ഇനിയും ഇങ്ങനെ പോയാൽ പൊന്നമ്മ മൊഴി ചൊല്ലുമെന്ന് മുന്നറിയിപ്പ് പലതവണ കൊടുത്തു.  അങ്ങനെ നമ്മുടെ ബഹുമാനപ്പെട്ട പൗലോ ഒരു തീരുമാനം എടുത്തു മദ്യവർജനം സിന്ദാബാദ്.  കേട്ടപ്പോൾ ഭാര്യ പൊന്നമ്മയ്ക്ക് ബഹുസന്തോഷം. ഏതായാലും തൻെ്് പ്രാർത്ഥനയും, ഭീഷണിയും ഫലിച്ചല്ലോ എന്നുള്ള ആശ്വാസം മനസ്സിൽ  ഓടിയെത്തി.  പൗലോയുടെ ഹൃദയത്തോട് ആരോ സംസാരിക്കുന്നതു പോലെ തനിക്ക് തോന്നി, നിൻെ്് നാവിൽ ജീവനും, മരണവും ഉണ്ട് (സദ്രശ 18.21)  പെട്ടെന്ന് താൻ ഒരു തീരുമാനമെടുത്തു.  ഇനി പുതുവർഷത്തിൽ  ആ പഴയ സംസാരം വേണ്ട, പഴയ മനുഷ്യനെ അതിൻെ്്                രാഗമോഹങ്ങളോടുകൂടെ ഉരിഞ്ഞു കളയുവാൻ തീരുമാനിച്ചു.

 പുകവലി ഹാനികരം എന്നൊക്കെ എഴുതി വച്ച ബോർഡിൻെ്് കീഴിൽ നിന്നുകൊണ്ട് ആഞ്ഞു വലിച്ച സാധൂ ബീഡി അമേരിക്കയിൽ എത്തിയതോടുകൂടി മാറിയെങ്കിലും, പുതിയ പായ്ക്കറ്റുകളിലേക്ക് കൈനീട്ടി, അങ്ങനെ ജീവിതം ഒരു പുകക്കുഴൽ ആക്കി മാറ്റി.   ഇനിയെങ്കിലും ഇതിനൊരു മാറ്റം വരണമെന്ന് ഒത്തിരി നാളായി ആശിക്കുന്നു. ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ടും, ഭാര്യയുടെ നിർബന്ധം കൊണ്ടും അത് വേണ്ടെന്ന് വയ്ക്കുവാൻ പൗലോയ്ക്ക് ഇപ്പോൾ ഉള്ളിൽ ഒരു തോന്നൽ.  തന്നെ പ്രേരിപ്പിച്ച ശബ്ദം മറ്റൊന്നുമായിരുന്നില്ല,  നിങ്ങൾ ദൈവത്തിൻെ്്  മന്ദിരം, ദൈവത്തിൻെ്്  മന്ദിരം നശിപ്പിക്കുന്ന ഞാൻ നശിപ്പിക്കും (1 കൊരിന്ത്യർ 3: 16-17).ഈ വാക്കുകൾ തന്നെ ഞെട്ടിച്ചുവെങ്കിലും ആ ശബ്ദം തന്നെ വളരെ ആകർഷിച്ചു.  പൗലോ ഇങ്ങനെ പറഞ്ഞു ഇല്ല ഇനി ഒരിക്കലും ഇല്ല എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന സിഗരറ്റ് കൂട് അടുത്ത് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. 

പുതുവർഷത്തിൽ പൗലോ തീരുമാനങ്ങൾ മിസിസ്സിപ്പി കാറ്റിൽ പറന്ന് പോകാതിരിക്കട്ടെ, മിഷിഗൺ മഞ്ഞിൽ മൂടിപ്പോകാതിരിക്കട്ടെ.  തിരുവചനം ഇങ്ങനെ പറയുന്നു മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ട, പണ്ടുള്ളേ നിരുപിക്കുകയും വേണ്ട ഇതാ ഞാൻ പുതിയതൊന്നു ചെയ്യുന്നു. (യേശയ്യാവ് 43.18)  ഒരു മനുഷ്യൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടി യഹോവ അവൻെ്്  ഗമനത്തെയും ആഗമനത്തെയും ഇന്നു മുതൽ എന്നും എന്നും പരിപാലിക്കും! 
നല്ലൊരു ശുഭയാത്ര സർവ്വേശ്വരൻ എല്ലാവർക്കും നൽകട്ടെ!

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.