PRAVASI

NYCT സപ്ലൈ ലോജിസ്റ്റിക്സ് വാർഷിക കുടുംബസംഗമം ഡിസംബർ 5-ന്

Blog Image

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ (NYCT) സപ്ലൈ ലോജിസ്റ്റിക്സ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന മലയാളികളായ ഉദ്യോഗസ്ഥരുടെയും സർവീസിൽ നിന്ന് വിരമിച്ചവരുടെയും 2026-ലെ വാർഷിക കുടുംബ സംഗമം ഡിസംബർ 5-ന് ശനിയാഴ്ച വൈകിട്ട് നാലു മണി മുതൽ വെസ്റ്റ് ഹെംപ്‌സ്റ്റഡിലെ ക്നാനായ കമ്മ്യൂണിറ്റി സെന്റർ (IKCC, 275 Locust Street, West Hempstead, NY 11552) ഓഡിറ്റോറിയത്തിൽ നടക്കും.

കഴിഞ്ഞ കുടുംബ സംഗമത്തിനുശേഷം സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയും പ്രശംസാഫലകം നൽകി അനുമോദിക്കുകയും ചെയ്യും. ഇതിനായി വിരമിച്ചവരുടെ വിശദവിവരങ്ങൾ ഭാരവാഹികളെ അറിയിക്കണമെന്ന് പ്രസിഡന്റ് പ്രിൻസ് പോൾ അഭ്യർത്ഥിച്ചു.

അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും കുടുംബ ബന്ധങ്ങളും കൂടുതൽ ദൃഢമാക്കുന്നതിനുള്ള അവസരമായ ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വമാണെന്നും സംഘാടകർ അറിയിച്ചു.

അടുത്ത വർഷത്തേക്കുള്ള ഭരണസമിതിയെ ഈ കുടുംബ സംഗമത്തിൽ വെച്ച് തിരഞ്ഞെടുക്കുമെന്ന് സെക്രട്ടറി റോബി കോശി അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം നൽകിയിരിക്കുന്ന ഫ്ലയർ കാണുക.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.