PRAVASI

ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 38 രാജ്യങ്ങളിലെ സിനിമകളുമായി ഗ്ലോബൽ ഫ്രെയിംസ് ഫെസ്റ്റ്

Blog Image

ഓർലാൻഡോ, ഫ്ലോറിഡ — നവംബർ 22, 2026 — യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്ത 501(c)(3) ലാഭേച്ഛയില്ലാത്ത  സാംസ്കാരിക സംഘടനയായ ഗ്ലോബൽ ഫ്രെയിംസ് ഫെസ്റ്റ് ഇൻക്. (Global Frames Fest Inc.), ഗ്ലോബൽ ഫ്രെയിംസ് ഫിലിം ഫെസ്റ്റിവലിന്റെ  ഒന്നാം സീസണിലേക്കുള്ള ആഗോള ചലച്ചിത്ര സമർപ്പണ കാലാവധി 2026 നവംബർ 21-ന് ഔദ്യോഗികമായി അവസാനിപ്പിച്ചു. 
മൂന്ന് വ്യത്യസ്ത ഷോർട്ട് ഫിലിം വിഭാഗങ്ങളിലായി നടത്തിയ അന്താരാഷ്ട്ര ക്ഷണത്തിന് പിന്നാലെ, 6 ഭൂഖണ്ഡങ്ങളിൽ നിന്നായി 38  രാജ്യങ്ങളിൽ നിന്നുള്ളതും 17-ലധികം ഭാഷകളിലുള്ളതുമായ സിനിമകൾ ഫെസ്റ്റിവലിന് ലഭിച്ചു. സ്വതന്ത്ര കഥാകൃത്തുക്കൾക്കും,  തുടക്കക്കാരായ കലാകാരന്മാർക്കും, യുവ പ്രതിഭകൾക്കും അന്താരാഷ്ട്ര വേദി ഒരുക്കുക എന്ന സംഘടനയുടെ അടിസ്ഥാന  ലക്ഷ്യത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് ഫെസ്റ്റിവൽ ചെയർമാൻ പൗലോസ് കുയിലാടൻ (Poulose Kuyiladan) അറിയിച്ചു. 
സമർപ്പണ കാലാവധി അവസാനിച്ചതോടെ, ഫെസ്റ്റിവലിന്റെ ജൂറി, വിധിനിർണ്ണയ നടപടികൾ ഔദ്യോഗികമായി  ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക സെലക്ഷൻ പട്ടിക (Official Selection List) 2026 ഡിസംബർ 18-ന് ചലച്ചിത്ര പ്രവർത്തകർക്കും  പൊതുജനങ്ങൾക്കുമായി പ്രഖ്യാപിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ഫെസ്റ്റിവലിന്റെ  മാർക്കറ്റിംഗ് കോർഡിനേറ്റർ ജസ്റ്റിൻ ആന്റണി (Justin Antony) അറിയിച്ചു. 
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ തിയേറ്റർ പ്രദർശനങ്ങൾക്ക് ശേഷം, 2027 ഫെബ്രുവരിയിൽ ഗ്രേറ്റർ ഓർലാൻഡോയിൽ  നടക്കുന്ന  ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും (Grand Finale and Awards Ceremony) നടക്കും.
ഔദ്യോഗിക സെലക്ഷൻ പ്രഖ്യാപനം, പ്രദർശന വേദികൾ, ഫിനാലെ വിശദാംശങ്ങൾ എന്നിവ അറിയാൻ www.globalframesfest.org  സന്ദർശിക്കുക. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി ഇൻസ്റ്റഗ്രാമിൽ https://www.instagram.com/globalframesfest ഫോളോ ചെയ്യുക. 
ഗ്ലോബൽ ഫ്രെയിംസ് ഫെസ്റ്റ് ഇൻക്. (Global Frames Fest Inc.) നെ കുറിച്ച് സാംസ്കാരിക വൈവിധ്യങ്ങൾ കോർത്തിണക്കുന്ന  കഥപറച്ചിലുകളെ പ്രോത്സാഹിപ്പിക്കാനും, സ്വതന്ത്ര സിനിമയെ പിന്തുണയ്ക്കാനും, വളർന്നുവരുന്ന സർഗ്ഗാത്മക പ്രതിഭകളെ  പ്രാദേശിക സമൂഹങ്ങളുമായി ബന്ധിപ്പിക്കാനും പ്രവർത്തിക്കുന്ന യു.എസ്. 501(c)(3) ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഗ്ലോബൽ  ഫ്രെയിംസ് ഫെസ്റ്റ് ഇൻക്. (d.b.a. Global Frames Fest USA). 
മീഡിയ കോൺടാക്റ്റ്:
വർക്കി പെരിയപ്പുറത്ത് (Varkey Periyappurathu) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ & പബ്ലിക് റിലേഷൻസ് ഓഫീസർ ഗ്ലോബൽ ഫ്രെയിംസ്  ഫെസ്റ്റ്, ഇൻക്. 
info@globalframesfest.org
www.globalframesfest.org
Instagram: https://www.instagram.com/globalframesfest 


 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.