PRAVASI

പുതിയ പ്രതീക്ഷകളുമായി യുഡിഎഫ് ബജറ്റ്- തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ

Blog Image

തിരുവനന്തപുരം: കേരളത്തിൽ സിനിമയെ ഔദ്യോഗികമായി ഒരു ‘വ്യവസായമായി’ (Industry) പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ വലിയ ആവേശത്തോടെയാണ് സിനിമാലോകം വരവേറ്റത്. മുഖ്യമന്ത്രി വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിലെ ഈ സുപ്രധാന പ്രഖ്യാപനത്തെ പിന്തുണച്ച് സൂപ്പർതാരം മോഹൻലാൽ രംഗത്തെത്തി.


സിനിമയെ വ്യവസായമായി അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം മലയാള സിനിമാമേഖലയ്ക്ക് വലിയ വളർച്ചയും ഉണർവും നൽകുമെന്ന് മോഹൻലാൽ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ആയിരക്കണക്കിന് സിനിമാ പ്രവർത്തകരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന പ്രഖ്യാപനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി.”

മലയാള സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് ദീർഘകാലമായി ചലച്ചിത്ര പ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യമായിരുന്നു. സാമ്പത്തിക ഭദ്രതയും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനും, ഈ മേഖലയിലെ സാങ്കേതിക വികസനത്തിനും ഈ അംഗീകാരം വഴിതുറക്കുമെന്നാണ് ചലച്ചിത്ര പ്രവർത്തകരുടെ പൊതുവായ വിലയിരുത്തൽ. സർക്കാർ തീരുമാനത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിലടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.