PRAVASI

മാലാഖയോ? മരണദൂതനോ?

Blog Image

പമ്പയിൽ കുളിച്ചാലും നാറ്റം പോകാത്ത അസഭ്യത്തിൻെ്് കലവറ തുറന്ന  ജനാധിപത്യത്തിൻെ്് കാവൽക്കാരെന്ന് ഓലിയിടുന്ന ജനപ്രതിനിധികളെയും, കയ്യടിക്കുന്ന വിഡ്ഢി കോമരങ്ങളെയും അത്രേ ജനുവരി മാസം ഏഴാം തീയതി 
മിനസോട്ടയിൽ നടന്ന ഐസ് വെടിവെപ്പിന് ശേഷം നാം കണ്ടത്.  
റെനെ നിക്കോൾ ഗുഡ് മരണം വിളിച്ചു വരുത്തുകയായിരുന്നു. ഐസിനെതിരെ നിരന്തരം ഭീഷണിയും, അവഹേളനവും, കൃത്യനിർവഹണ തടസ്സവും തൊഴിലാക്കി മാറ്റിയ റെനെയും, തൻെ്് സ്വവർഗ ഭാര്യയും, അനുയായികളും, ആ കൊടും തണുപ്പിൽ ദിവസം മുഴുവൻ ഐസിൻെ്് കാര്യ നിർവഹണത്തെ തടസ്സപ്പെടുത്തുകയും, ചീത്ത വിളിക്കുകയും ആയിരുന്നു.  മുന്നറിയിപ്പ് പലതവണ കൊടുത്തിട്ടും വാഹനം നിർത്തുവാനോ, ഇറങ്ങുവാനോ കുട്ടാക്കാതെ 4000 പൗണ്ടിൽ അധികം ഭാരമുള്ള വാഹനം ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ തികച്ചും ലാഘവത്തോടെയും, പുച്ഛത്തോടുള്ള ചിരിയോടും, ഓടിച്ച് ഇടിക്കുമ്പോൾ അത് കൊടും ഭീകരതയും മനപ്പൂർവ്വം ഉള്ള നരഹത്യ ശ്രമവും അല്ലാതെ മറ്റെന്താണ്?  ഇതെങ്ങനെ അനുവദനീയമാകും?  ഈ  സംഘട്ടനത്തിന് കളമൊരുക്കിയ റെനെ ഗുഡ് പെട്ടന്ന് എങ്ങനെ മാലാഖയായി?   
 
ഭരണകൂടത്തിനും, നിയമപാലകർക്കെതിരെ അക്രമണം അഴിച്ചുവിടുന്ന കറുത്ത പണം  പിടുങ്ങുന്ന ഭീകരന്മാരുടെ ഇടയിലെ ഒരു കണ്ണിയാണ് റെനെ.  അനവധി ക്യാമറയുടെ കണ്ണുകൾ ഒപ്പിയെടുത്ത ഈ ദുരന്തം വളരെ കൃത്യമായി നമുക്ക് മുന്നിൽ കൂടി ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുമ്പോൾ, അത് കണ്ടില്ലെന്ന് നടിച്ച് സത്യത്തെ വളച്ചൊടിക്കുന്ന അധർമ്മികൾ ഇരുട്ടിൻെ്് കാവൽക്കാരാണ്.  ഇവരെ നോക്കി തിരുവചനം ഇങ്ങനെ പറയുന്നു,  ഇവർ വ്യാജത്തിനായിട്ട് നാവ് വില്ലുപോലെ കുലക്കുന്നു, അവർ ഒരു ദോഷം വിട്ട് മറ്റൊരു ദോഷത്തിലേക്ക് പുറപ്പെടുന്നു. വ്യാജം സംസാരിപ്പാൻ അവർ നാവിനെ അഭ്യസിപ്പിക്കുന്നു. നീതികേട് പ്രവർത്തിപ്പാൻ അവർ അധ്വാനിക്കുന്നു (യിരമ്യവ് 9. 3-5).  നിലവിലുള്ള ഭരണകൂടത്തെയും, അനുകൂലികളെയും ശപിക്കുന്ന സോഷ്യലിസ്റ്റ്,കമ്മ്യൂണിസ്റ്റ് അനുഭാവികൾ അമേരിക്കൻ ജനതയുടെ ഉദ്ധാരണമോ, നിലനിൽപ്പോ അല്ല ആഗ്രഹിക്കുന്നത്.  ഉത്തരം മുട്ടുമ്പോൾ  കൊഞ്ഞനം കുത്തിക്കൊണ്ട് അസഭ്യത്തിൻെ്് ശരവർഷം നടത്തി, മുഷ്‌ടി ചുരുട്ടി കാണിക്കുന്നത് ഭീരുത്വമാണ്, ബുദ്ധിഹീനതയാണ്.

യുവ ജീവിതങ്ങൾക്ക് മാർഗദർശിയായി, അത്യുജ്വലമായ വാദപ്രതിവാദത്തിലൂടെ, ധാർമികതയ്ക്കും, മാനുഷിക മൂല്യങ്ങൾക്കും, കുടുംബത്തിനും, സദാചാര, ക്രൈസ്തവ മൂല്യങ്ങൾക്കും വേണ്ടി പോരാടി, ബലിയാടായ ചാർലി കിർക്ക് വെടിയേറ്റു മരിച്ചപ്പോൾ ഒരു പട്ടണത്തിലും ആരും കൊടി പിടിച്ചിറങ്ങിയില്ല, ഒന്നും തല്ലിത്തകർത്തില്ല.  ഇന്ന് പുലമ്പുന്ന നേതാക്കളിൽ ഒരുവൻ പോലും ആ കാപാലിക്കെതിരെ ചുണ്ടനക്കിയില്ല.  എന്നാൽ നിയമത്തെ തടയുകയും, പോലീസിനെയും, നിലവിലുള്ള ഭരണകൂടത്തെ അനുകൂലിക്കുന്നവരെയും കൊല്ലുവാൻ ശ്രമിക്കുന്നവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന വിഡ്ഢി സമൂഹം ആയി മാറിയോ അമേരിക്ക? ഇതെന്തൊരു പ്രതിഭാസം?  നാം ചിന്തിക്കേണ്ടിയിരിക്കുന്നു. യാഥാർത്ഥ്യം മറ്റൊന്നുമല്ല ഇവർ മരണദൂതർ അത്രേ. 

 രാജ്യത്ത് വേരുറപ്പിച്ച കൊള്ളക്കാരെയും,  കൊലപാതകന്മാരെയും, ബലാൽസംഗ വീരന്മാരെയും, ശിശു പീഡകരെയും പിഴുതു മാറ്റുവാൻ ബഹുഭൂരിപക്ഷത്തോടെ ജനങ്ങൾ തെരഞ്ഞെടുത്ത നിലവിലുള്ള അമ്മേരിക്കൻ ഭരണകൂടം നിയോഗിച്ച ഐസ് അധികാരികളെയും, നിയമപാലകരെയും നിരന്തരം പീഡിപ്പിക്കുകയും, അവരെ തടസ്സപ്പെടുത്തുകയും, ആക്രമിക്കുകയും, സുരക്ഷയ്ക്കു വേണ്ടി അവർ ധരിക്കുന്ന മുഖംമൂടികൾ വലിച്ചുകീറുവാൻ ശ്രമിക്കുന്ന മുഖംമൂടിധാരികൾ കപട സന്യാസികൾ അത്ര.  അക്രമികളെ ആശ്ലേഷിക്കുകയും, കൊള്ളക്കാരെ കാക്കുകയും, ബലാൽസംഗ വീരന്മാർക്ക് വേണ്ടി ഭജന ചൊല്ലുന്ന അനുചരന്മാർ രാജ്യത്തിന് ലജ്ജയാണ്.  ഈ മേലാളന്മാർ സംസ്കാര ശൂന്യരും, ഹൃദയമില്ലാത്ത വിഡ്ഢി വേഷം കെട്ടിയ രാജാവിനും തുല്യനത്രേ. ഇവർ അമ്മേരിക്കയിലെ ഹമാസിൻെ്് മുഖം അത്രേ.
 
ഐസ്ക്രീം നുണഞ്ഞു കൊണ്ട്, രാജ്യമൊട്ടാകെ അനധികൃത കുറ്റവാളികളെ കുത്തി നിറച്ച  മുൻ ബൈഡൻ ഭരണകൂടം മാവേലി ഭരണമായിരുന്നില്ല രാജ്യത്തിന് സമ്മാനിച്ചത്.  പ്രത്യുത ദേശത്ത് ഇരുട്ടിൻെ്്  പ്രവർത്തികൾ കൊല്ലും, കൊലയും, മയക്കുമരുന്നും, പെൺവാണിഭവും തല ഉയർത്തുവാൻ കളമൊരുക്കി. പ്രതികരിക്കുവാനും, പ്രതിഷേധിക്കുവാനും ഉള്ള മൗലിക അവകാശം എല്ലാ പൗരനും ഈ രാജ്യം മറ്റൊരു രാജ്യത്ത് ലഭിക്കുന്നതിലുപരി സ്വാതന്ത്ര്യത്തിൻെ്് ഒരു കലവറ തന്നെ തുറന്നിട്ടുണ്ട്.   എന്നാൽ മൗലികാവകാശമെന്ന പേരിൽ  രാജ്യത്തലങ്കോലവും, ക്രമസമാധാന നിയമലംഘനവും ചെയ്യുന്ന  ഒരു പറ്റം നീചന്മാർ കറുത്ത പണത്തിൻെ്് പറ്റുകാരത്രേ.  ഇവർക്ക് പുറകിൽ നിന്നുകൊണ്ട് ചരട് വലിക്കുന്ന കുതന്ത്രികൾ രാജ്യത്തിൻെ്് സുരക്ഷിതത്വമോ, നിലനിൽപ്പോ അല്ല ചിന്തിക്കുന്നത്, മരണമത്രേ ചിന്തിക്കുന്നത്.  അമേരിക്ക എന്ന രാജ്യത്ത്  കാലിഫോർണിയ, ചിക്കാഗോ  ന്യൂയോർക്ക്, മിനസോട്ട തുടങ്ങിയുള്ള സ്ഥലങ്ങളിൽ അഭയ കേന്ദ്രം എന്ന സ്വർണ്ണ പേരിൽ സോഷ്യലിസ്റ്റ് , കമ്മ്യൂണിസ്റ്റ് അനുഭാവികളും, ജനനേതാക്കന്മാരും ഒരുക്കി വെച്ചിരിക്കുന്ന പട്ടണങ്ങൾ മരണ കിണറുകൾ ആണ്.  നിയമം പാലിക്കുകയും, രാജ്യത്തെ സ്നേഹിക്കുകയും, നികുതിപ്പണം കൃത്യമായി അടയ്ക്കുകയും ചെയ്യുന്നവർക്ക് ഒരു വിലയും കൽപ്പിക്കാതെ, ഭീകരന്മാരെയും, അധർമ്മികളെയും കെട്ടിപ്പിടിച്ച് മാലയിടുന്ന ഇവർ യഥാർത്ഥത്തിൽ ദുർഗന്ധപൂരിതമായ വിസർജന കുഴിയുടെ  മുകളിൽ മാളിക പണിതുറപ്പിച്ചിരിക്കുകയാണ്.  ആയതിനാൽ ഇവിടെ നിന്ന് വമിക്കുന്നത് എപ്പോഴും ദുർഗന്ധം മാത്രം.  നിയമത്തെ അവഹേളിക്കുകയും, കൊഞ്ഞനം കാട്ടുകയും, വാതോരാതെ പൊതുവേദികളിൽ അസഭ്യം പുലമ്പുകയും ചെയ്യുന്ന ഇവർ വെള്ളം തേച്ച ശവക്കല്ലറകൾ. അത്രേ.  

ഇവർ കണ്ടക്ഷോഭം നടത്തിയാൽ  ഇരുട്ട് വെളിച്ചമാണെന്ന് ബോധമുള്ളവർക്ക് പറയുവാൻ കഴിയുമോ? സത്യം മാഞ്ഞുപോകുമോ?  വർഷങ്ങൾ പഴക്കമുള്ള അഴിമതിയും, കുറ്റകൃത്യങ്ങളും മൂടിവെച്ച് അതിൻെ്്  പുറത്ത് അധികാര കസേരയിട്ട് പാഞ്ചാലി ചമയുന്ന ഇവർ കണ്ണടച്ച് ആരും കാണുന്നില്ല എന്ന് ചിന്തിച്ച് പാല് മോന്തി, മോന്തി കുടിക്കുന്ന കണ്ടൻ പൂച്ചയ്ക്ക് കൂട്ടാളികളാണ്.  ശതകോടി ഡോളറുകൾ അമേരിക്കൻ ഖജനാവിൽ നിന്ന് ധൂർത്തിലൂടെ അടിച്ചുമാറ്റിയിട്ട് പവിത്രത ചമഞ്ഞു നടക്കുകയും, പ്രസ്താവനകൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന മിനസോട്ട ഗവർണർ ടിം വാൾസും കൂട്ടരും, മേയർ ജേക്കബ് ഫ്രേയും ,കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസംവും സംഘവും തട്ടിപ്പു രാജാക്കന്മാരും, അതിൻെ്് ത്രിമൂർത്തികളുമത്രേ.  ഇവർ രാജ്യത്തിന് അവഹേളനമാണ്.  

ബിസിനസ് ലോകത്ത് തിലകക്കുറി ചാർത്തിയ കോടീശ്വരന്മാരുടെ, കോടീശ്വരനായ ഡൊണാൾഡ് ട്രംമ്പ് പോക്കറ്റ് നിറയ്ക്കുവാൻ ജനസേവനം എന്ന വേഷം കെട്ടി ഇറങ്ങിയില്ല.  അമേരിക്കയെ വീണ്ടും നല്ലതാക്കുക, അമേരിക്കയ്ക്ക് പ്രഥമസ്ഥാനം എന്ന സന്ദേശം കൊടുത്തുകൊണ്ട്, തികഞ്ഞ ഒരു സ്വരാജ്യ സ്നേഹിയായി വാഷിംഗ്ടൺ ചതുപ്പിൽ ഇറങ്ങിയപ്പോൾ ജനം അത് തിരിച്ചറിഞ്ഞ്  45 മത്തെയും 47 മത്തെയും പ്രസിഡണ്ടായി രാഷ്ട്രീയവുമായി പുലബന്ധമില്ലാത്ത വ്യാപാര വ്യവസായ രംഗത്തെ ആചാര്യനെ വൈറ്റ് ഹൗസിൽ ഇരുത്തി.  ഈ രംഗപ്രവേശം ഇരുട്ടിനും, സാത്താൻെ്് അനുയായികൾക്കും ഒരു ഭീഷണിയായി തല ഉയർത്തി.  ഇരു പാർട്ടികളിലും ഉള്ള   കൗല ഇടയന്മാർക്കും, തട്ടിപ്പുവീരന്മാർക്കും പകയും, ചൊറിച്ചിലും ആരംഭിച്ചു.  വാഷിംഗ്ടൺ ചതുപ്പിൻെ്്  മാലിന്യ കുഴിയിൽ  ട്രംപിനെ ചവിട്ടി താഴ്ത്തുവാൻ ചാരന്മാരും, വീരന്മാരും നിരന്തരം ശ്രമിച്ചിട്ടും പ്രസിഡണ്ട് ട്രംപ് ഇന്നും വൈറ്റ് ഹൗസിൽ. ഇതൊരു ദൈവീക നിയോഗമാണ്.  നിഷ്പക്ഷമായി, നീതിപുലർത്തുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാകും പ്രസിഡണ്ട് ട്രംപ് നേരിട്ട പ്രതിസന്ധികളും, നേരിടുന്ന വെല്ലുവിളികളും പലതും കെട്ടിച്ചമച്ചതും, അടിസ്ഥാനം ഇല്ലാത്ത അവഹേളനങ്ങളും  എന്ന്.  അദ്ദേഹത്തിൻെ്് ജീവന് നേരെ വെടിയുതിർത്തപ്പോൾ പോലും ഒരു  മണ്ടശിരോമണികളും നാവ് ചലിപ്പിച്ചില്ല.  2025 ൽ ട്രംപ്  വീണ്ടും ഭരണമേറ്റ നിമിഷം മുതൽ രാജ്യദ്രോഹികളായ ഒരു കൂട്ടർ  സോറോസിൻെ്്യും, ക്ലിൻ്റൻ്റെയും മറ്റു ചില കൂട്ടരുടെയും കറുത്ത കാശ് മേടിച്ച് പ്രതികരിക്കുകയാണ്.  ഇവർ പ്രതിഷേധിക്കുകയല്ല  ചെയ്യുന്നത് , രാജ്യത്തെ ചിന്നഭിന്നമാക്കുവാൻ തലക്കെട്ടും കെട്ടി, ഒരു പടയെയും പടച്ചുവിടുകയാണ്.  അമേരിക്കൻ ജനത  ഇത് തിരിച്ചറിയണം, ഇരുട്ടിൻെ്് അധികാരത്തോടുള്ള ഒരു യുദ്ധം ആണ് അമേരിക്ക ഇന്ന് നേരിടുന്നത്.  സാത്താൻ തൻെ്് ആധിപത്യം സ്ഥാപിച്ച് എടുക്കുവാൻ നീതിയെ ചവിട്ടി മെതിച്ചുകൊണ്ട്, സത്യത്തിന് വിലയില്ലാതാക്കി തീർക്കുകയാണ്.  ഇവർ  ദേശത്ത് മരണം വിതയ്ക്കുന്ന മരണ ദൂതന്മാരത്രേ. ഇത് എന്നും നിലനിൽക്കുകയില്ല. 

തിരുവചനം പറയുന്നു, ഇതു പ്രവർത്തിക്കുന്നവർ നിങ്ങൾ പിശാച് എന്ന പിതാവിൻെ്് മക്കൾ.  അവൻ ആദി മുതൽ കുലപാതകനായിരുന്നു, അവനിൽ സത്യം ഇല്ല അവൻ  ഭോഷ്‌ക്ക് പറയുന്നു. സ്വന്തത്തിൽ നിന്ന് എടുത്തുപറയുന്നു അവൻ ഭോഷ്ക്ക് പറയുന്നവനും അതിൻെ്് അപ്പനും ആകുന്നു (യോഹന്നാൻ 8 44).

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.