PRAVASI

ജോസ് മണക്കാട്ട് 5-ാമത് ലോക കേരള സഭ അമേരിക്കന്‍ പ്രതിനിധി

Blog Image

തിരുവനന്തപുരം :  ലോക കേരള സഭയുടെ 5-ാം സമ്മേളനം 2026 ജനുവരി 29, 30, 31 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്നു. 125 ഓളം രാജ്യങ്ങളില്‍ നിന്നായി പ്രവാസി മലയാളി പ്രതിനിധികള്‍ ലോക കേരള സഭയുടെ ഭാഗമാകുന്നു എന്നതാണ് 5-ാം സമ്മേളനത്തിന്റെ പ്രത്യേകത. കേരള സര്‍ക്കാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 5-ാം ലോക കേരള സഭയിലേക്ക് അമേരിക്കന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് ജോസ് മണക്കാട്ടിനെ പ്രതേക ക്ഷണിതാവായി പങ്കെടുപ്പിക്കുന്നു. 2026 ജനുവരി 29 ന് വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തോടുകൂടിയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ജനുവരി 30 ന് രാവിലെ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കുന്നതാണ്.

ജോസ് മണക്കാട്ട് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.