കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫോമായുടെ കേരളാ കൺവൻഷൻ സമാപന സമ്മേളനം തുടങ്ങുന്നതിന് മുൻപ് അതിഥികൾക്ക് മുൻപിൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച മാർഗ്ഗം കളി ഏറെ ശ്രദ്ധയമായി. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ കേന്ദ്രം കൂടിയായ കോട്ടയത്ത് നടക്കുന്ന ഫോമാ കൺവൻഷനിൽ മാർഗ്ഗം കളി അവതരിപ്പിക്കപ്പെട്ടത് നിറ കൈയ്യടികളോടെയാണ് വേദിയും സദസ്സും സ്വീകരിച്ചത്. ഫോമാ സമാപന സമ്മേളനത്തിൽ ഘോഷയാത്രയെ മാർഗ്ഗം കളി കുട്ടികൾ സ്വീകരിക്കാനും ഉണ്ടായിരുന്നു. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, വിശിഷ്ടാതിഥി ശ്രീകുമാരൻ തമ്പി ഉൾപ്പെടെ ഉള്ള വേദിയും സദസ്സും മാർഗ്ഗം കളി ആസ്വദിച്ചു.
എഡി 52ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് മാർഗ്ഗം കളിയുടെ ഇതിവൃത്തം.സാധാരണ പന്ത്രണ്ട് പേരാണ് മാർഗ്ഗം കളിയിൽ പങ്കെടുക്കുന്നത്. കത്തിച്ചു വെച്ച തിരിവിളക്കിന് ചുറ്റും നിന്ന് കൈകൊട്ടി പാടിയാണ് മാർഗംകളി നടത്തുന്നത്. വിളക്ക് ക്രിസ്തുവിനേയും പന്ത്രണ്ട് പേര് ക്രിസ്തു ശിഷ്യന്മാരെയും സൂചിപ്പിക്കുന്നു. ആദ്യകാലത്ത് പുരുഷൻമാർ അവതരിപ്പിച്ചിരുന്ന മാർഗ്ഗംകളി ഇപ്പോൾ സ്ത്രീകളും അവതരിപ്പിരുന്നു. ഫോമാ പ്രവാസി സംഘടനയാണ്. പ്രവാസത്തിൻ്റെ സുഖവും സന്തോഷവും പങ്കു വെയ്ക്കുന്ന ഫോമാ വേദിയിൽ പഴയൊരു പ്രവാസ യാത്രയുടേയും അതിൻ്റെ പരിണാമങ്ങളേയും, പാട്ട് രൂപത്തിൽ അവതരിപ്പിക്കുന്ന മാർഗ്ഗം കളി അവതരിപ്പിക്കപ്പെട്ടത് തികച്ചും കൗതുകപരമായി



