PRAVASI

എന്തുകൊണ്ട് റിപ്പോർട്ടർ

Blog Image

ബാർക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിന സ്പലകുറി കടത്തിവെട്ടി ഒന്നാംസ്ഥാനത്തും  മീഡിയ പ്ലാറ്റ്ഫോമുകളിൽ ബഹുദൂരം മുന്നിലും തുടർന്നിട്ടും എന്ത് കൊണ്ടാണ് റിപ്പോർട്ടർ ടീവിയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഇത്ര മാത്രം ഹേറ്റേഴ്സ് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ..!!!

 എവിടെ നോക്കിയാലും ''പൂട്ടണം പൊളിക്കണം, പിടിക്കണം''  എന്ന കമെന്റുകൾ ലെഫ്റ്റ് സൈഡ് ഒഴികെ മുഴുവൻ ഭാഗങ്ങളിൽ നിന്നും വരാൻ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ..?

വരൂ ഉദാഹരണ സഹിതം വ്യക്തമാക്കാം..

    ഏഷ്യാനെറ്റ്‌ കഴിഞ്ഞ 12 വർഷമായി ഏറെക്കുറെ എല്ലാ ദിവസവും റിട്ടയേർഡായ കുറച്ചു വൃദ്ധൻമാരെ വെച്ച് കൊണ്ട് രാത്രി 7 മണിക്ക് ശേഷം നടത്തുന്ന അന്തിചർച്ച അതും ഒരേ പറ്റേൺ, ഒരേ വിഷയം, ഒരേ മുഖങ്ങൾ,.. ഇപ്പോഴും തുടരുന്നത് എന്ത് കൊണ്ടാണ്.. അവർക്ക് തലയ്ക്ക് ഓളമായിട്ടാണോ..?? 

കടുത്ത മത്സരം നേരിടുന്ന ഇക്കാലത്തും യാതൊരു വിധ കാലോചിത മാറ്റവും വിഷയത്തിലോ കാഴ്ചപ്പാടിലോ ടെക്നിക്കൽ സൈഡിലോ വരുത്താതെ ഒരേ പഴകി പുളിഞ്ഞ വിഷയം പത്ത് നാലായിരം ദിവസങ്ങൾ തുടർച്ചയായി ഏറ്റവും കൂടുതലാളുകൾ ടീവിയ്ക്ക് മുന്നിലിരിക്കുന്ന സമയത്ത് എയർ ചെയ്യണമെങ്കിൽ.. ഈ ചവറ് സാധനം ഇപ്പോഴും കുത്തിയിരുന്ന് കാണാൻ അന്ധമായ ഇടത് വിരുദ്ധത എന്ന ഒരൊറ്റ ലേബലിന്മേൽ ആയിരക്കണക്കിന് ആളുകളുണ്ട് എന്ന ഒരൊറ്റ കാരണം കൊണ്ടാണ്.

അതായത് അത്ര മാത്രം മാർക്കറ്റ് കേരളത്തിൽ ലെഫ്റ്റ് വിരുദ്ധ കമെന്ററിയ്ക്കുണ്ട്..കഴിഞ്ഞ പത്ത് പത്തറുപത് കൊല്ലം കൊണ്ട് മനോരമ പത്രം വലിയൊരു ബിസിനസ് ഗ്രൂപ്പായി പണം വാരിക്കൂട്ടിയത് ഇവിടുത്തെ ഈ സാധ്യതകൾ ഉപയോഗിച്ച് കൊണ്ടാണ്.

നിങ്ങൾക്ക് പരമാവധി ചൊറിഞ്ഞു കൊണ്ടിരിക്കാനും കഥകൾ സൃഷ്ടിക്കാനും കമ്മി വിരുദ്ധരായ ഓഡിയൻസിനെ തൃപ്തിപ്പെടുത്താനും കഴിയുമോ.. അങ്ങിനെയെങ്കിൽ നിങ്ങൾക്ക് ഭാവിയുണ്ട്.

   കേരളത്തിലെ ഈ വ്യവസ്ഥാപിതമായ സംഗതിയെ ആദ്യമായി ബ്രേക്ക് ചെയ്യുന്നത് 24 ന്യൂസാണ്. 

അല്ലാതെയും മാർക്കറ്റ് പിടിക്കാമെന്ന് അവർ ചാനൽ തുടങ്ങി വെറും 8 മാസത്തിനുള്ളിൽ കാണിച്ചു കൊടുത്തു. എന്നാൽ ഏഷ്യാനെറ്റിനെ മറി കടക്കാൻ ഏഷ്യാനെറ്റിന്റെ കൂടി പ്രേക്ഷകരെ ഇങ്ങോട്ട് വലിക്കാൻ നടത്തിയ ആശയ പരമായ ചുവട് മാറ്റത്തിൽ ഹാഷ്മിയെ അടക്കം കൂടെ കൂട്ടി ചേരുവകളിൽ മാറ്റം വരുത്തിയപ്പോൾ അവർക്ക് പണി കിട്ടി.

ഫലം ഇപ്പുറത്തുള്ള സ്ഥായിയായ പ്രേക്ഷകരെ കൂടി നഷ്ടപ്പെടുത്തി.പിന്നോട്ട് പോയി.

 ഇതിന് ശേഷം വന്ന് ബംബർ ഹിറ്റ് അടിച്ചവരാണ് പുതിയ മാനേജ്മെന്റിന് കീഴിലുള്ള റിപ്പോർട്ടർ ടീവി.

   അന്ധമായ ഇടത് വിരുദ്ധത ഛർദിക്കാതെയും,അവരെ അന്ധമായി ആക്രമിക്കാതെയും പകരം പരിപാടികളിലെ വൈവിധ്യവത്കരണം കൊണ്ട് ഇവിടെ വാണിജ്യ വിജയം നേടാമെന്ന് അവർ തെളിയിച്ചു.

     ഇത്രയധതികം ലെഫ്റ്റ് വിരുദ്ധ ഓഡിയൻസ് ഉള്ള, ഇത്രയധികം പരദൂഷണ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നവരുടെ ഇടയിൽ ഇതൊന്നുമില്ലാതെ തന്നെ റിപ്പോർട്ടർ നേടിയ വിജയം ചില്ലറ കാര്യമല്ല.

  ഒരു നുണ ഏഷ്യാനെറ്റ്‌, മനോരമ, മീഡിയ വൺ, സ്ഥിരം നുണ മാത്രം പറയുന്ന വർഗീയത പ്രച്രിപ്പിക്കുന്ന മറുനാടൻ ജംഗ്  ,പിന്നെ കാക്കത്തൊള്ളായിരം ഓൺലൈൻ പോർട്ടലുകാരും കൂടി നിർമിച്ചു കൊണ്ട് വരുമ്പോഴേക്കും അന്ന് രാത്രി റിപ്പോർട്ടർ ടീവിയിൽ അത് പൊളിക്കപ്പെടുകയാണ്.

  ഈയൊരു കലിപ്പ് മറ്റ് ചാനലുകാർക്കും മറ്റ് മുഴുവൻ ഓഡിയൻസിനും ഈ ചാനലിനോടുണ്ട്. അതായത് ഇവിടുത്തെ വ്യവസ്ഥാപിത ധാരണകൾ തിരുത്തപ്പെടുമ്പോഴുള്ള കുരു പൊട്ടൽ..

 അവസരം കിട്ടിയപ്പോൾ ഇപ്പോൾ അത് ഉപയോഗിക്കപ്പെടുത്തുന്നു. അത്രയേ ഉള്ളൂ കാര്യം.

  റിപ്പോർട്ടർ ടീവി ഇടത് പക്ഷത്തിന് എതിരായും ആയിരക്കണക്കിന് വാർത്തകൾ ചെയ്തിട്ടുണ്ട്. അത് ചെയ്യുക തന്നെ വേണം. തെറ്റ് കണ്ടാൽ അത് റിപ്പോർട്ട്‌ ചെയ്യണം. അതിൽ ഒരു ദക്ഷിണ്യവും ഒരു പാർട്ടിയോടും കാണിക്കരുത്.

പക്ഷേ സത്യം കണ്ടാൽ അത് പറയാനും, ഒരു നുണ സത്യമായി ആഘോഷിക്കപ്പെടുന്നത് കാണുമ്പോൾ അത് പൊളിച്ചടുക്കാനും അവർ മിനക്കെടാറുണ്ട്. അത്രയേ നമ്മളും പ്രതീക്ഷിക്കുന്നുള്ളൂ.. അത് കൊണ്ട് തന്നെ ആ ചാനൽ ഇഷ്ടവുമാണ്. അവരെ വിഷയാധിഷ്ഠിതമായി പിന്തുണയ്ക്കുന്നു

ജോസ് കാടാപുറം 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.