PRAVASI

ബ്ലഡ് ഡ്രൈവ് സെപ്റ്റംബർ 20-ന് ബെൻസൻവില്ലിൽ

Blog Image

ചിക്കാഗോ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ ബ്ലഡ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
രക്തദാനം എന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ വിലപ്പെട്ട മനുഷ്യജീവനുകൾ രക്ഷിക്കാനും നമ്മുടെ സമൂഹത്തിന് കൈത്താങ്ങാകാനും ഏവരെയും ഇതിലേയ്ക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
അപകടങ്ങൾ, ശസ്ത്രക്രിയകൾ, കാൻസർ ചികിത്സകൾ തുടങ്ങി വിവിധ സാഹചര്യങ്ങളിൽ രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് രക്തദാതാക്കളുടെ സഹായം ഏറെ വിലപ്പെട്ടതാണ്. നമ്മുടെ ജീവിതത്തിലെ ഏതാനും നിമിഷങ്ങൾ മാറ്റിവെച്ച് നടത്തുന്ന ഒരു രക്തദാനം മറ്റൊരാളുടെ ജീവിതത്തിൽ വലിയ പ്രതീക്ഷയായി മാറിയേക്കാം.
പരിപാടിയുടെ വിശദാംശങ്ങൾ:
തീയതി: സെപ്റ്റംബർ 20, 2026 (ഞായർ)
സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ
സ്ഥലം: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയം, ബെൻസൻവിൽ രക്തദാനത്തിന് യോഗ്യരായ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.
എല്ലാവരെയും ഈ ജീവകാരുണ്യ സംരംഭത്തിൽ പങ്കാളികളാകാൻ ക്ഷണിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഈ അവസരത്തെക്കുറിച്ച് അറിയിക്കുകയും രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.