PRAVASI

സായയുടെ മരണം ആത്മഹത്യയോ? ലാപ്‌ടോപ്പും ഡയറിക്കുറിപ്പുകളും കാണാനില്ലെന്ന് കുടുംബം

Blog Image

കൊല്ലം ഇരവിപുരത്ത് ഭർതൃവീട്ടിൽ 26കാരിയായ സായയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മ റിഹാനി ഷാജി ആവശ്യപ്പെട്ടു. ഒക്ടോബർ 31-ാം തീയതി രാത്രിയാണ് ഭർത്താവ് അഫ്‌സലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ സായയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മകളുടെ മരണവിവരം നാല് മണിക്കൂറിന് ശേഷമാണ് കുടുംബത്തെ അറിയിച്ചതെന്നും മരണം നടന്ന് 11 ദിവസത്തിന് ശേഷമാണ് പോലീസ് മൊഴിയെടുത്തതെന്നും കുടുംബം ആരോപിക്കുന്നു. അഫ്‌സൽ വീട്ടിലുള്ളപ്പോൾ ഫോൺ വിളികൾക്ക് സായ മറുപടി നൽകാറില്ലായിരുന്നുവെന്നും സന്ദേശങ്ങൾ ഭർത്താവ് കാണുമെന്ന ഭയത്തിൽ ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും അമ്മ പറയുന്നു. വാഹനത്തിന്റെ ഇഎംഐയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല മരണകാരണമെന്നും കുടുംബം വ്യക്തമാക്കി.

സായയുടെ ലാപ്‌ടോപ്പ് കാണാനില്ലെന്നതും കുടുംബത്തിന്റെ സംശയം വർധിപ്പിക്കുന്നു. കുട്ടിക്കാലം മുതൽ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന സായയ്ക്ക് രണ്ട് ഡയറികളുണ്ടായിരുന്നുവെന്നും എന്നാൽ പോലീസിന് ലഭിച്ചത് ഒരെണ്ണം മാത്രമാണെന്നും കുടുംബം പറയുന്നു. ഭർത്താവിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടായിരുന്ന മറ്റൊരു ഡയറി മാറ്റിയതാകാമെന്നാണ് അവരുടെ സംശയം.

ഭർതൃവീട്ടിൽ പോലീസ് നേരിട്ട് മൊഴിയെടുത്തിട്ടില്ലെന്നും അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണവും അവർ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ആരോപണങ്ങൾ ശക്തമായത്. സായയുടെ മരണത്തിന് പിന്നിലെ യഥാർഥ സാഹചര്യം കണ്ടെത്താൻ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.